Headlines

Webdesk

പോലീസ് വേഷം മാറിയെത്തി; പൊൻകുന്നത് 101 ലിറ്റർ മദ്യവുമായി ഹോട്ടലുടമ പിടിയിൽ

  കോട്ടയം പൊൻകുന്നം കൂരാലിയിൽ 101 ലിറ്റർ മദ്യവുമായി ഹോട്ടലുടമ പിടിയിൽ. അരീപാറയ്ക്കൽ ശരത് ബാബുവാണ് പിടിയിലായത്. അരലിറ്ററിന്റെ 211 കുപ്പികളാണ് ഇയാളിൽ നിന്ന് പിടികൂടിയത്. ഹോട്ടൽ കേന്ദ്രീകരിച്ച് ഏറെക്കാലമായി അനധികൃത മദ്യവിൽപ്പന നടന്നിരുന്നു ബീവറേജസിൽ നിന്ന് പലപ്പോഴായി വാങ്ങി സൂക്ഷിച്ച ശേഷം ഉയർന്ന വിലയ്ക്ക് വിൽക്കുകയായിരുന്നു ഇയാൾ ചെയ്തിരുന്നത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ്. പോലീസ് വേഷം മാറി ഇടപാടുകാരായി എത്തുകയും ശരത് ബാബുവിനെ പിടികൂടുകയുമായിരുന്നു.  

Read More

ചിൽഡ്രൻസ് ഹോമിലേക്ക് തിരികെ എത്തിച്ച പെൺകുട്ടികളിൽ ഒരാളെ മാതാവിനൊപ്പം വിട്ടു

  കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് ഒളിച്ചോടിയതിന് ശേഷം കണ്ടെത്തി തിരികെ എത്തിച്ച പെൺകുട്ടികളിൽ ഒരാളെ രക്ഷിതാവിനൊപ്പം വിട്ടു. തന്റെ മകളെ തിരിച്ചുതരണമെന്ന അമ്മയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മാതാവ് ജില്ലാ കലക്ടർക്ക് അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് സി ഡബ്ല്യു സി തീരുമാനമെടുത്തത് ബാക്കി അഞ്ച് കുട്ടികളുടെ പുനരധിവാസം ഉറപ്പാക്കാൻ സി ഡബ്ല്യു സി ഇന്ന് യോഗം ചേരും. ചിൽഡ്രൻസ് ഹോമിൽ തുടരാൻ താത്പര്യമില്ലെന്നാണ് കുട്ടികൾ പറയുന്നത്. കുട്ടികളുടെ എതിർപ്പ് മറികടന്ന് തിരികെ…

Read More

ചാർജ് വർധന: സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്

  ചാർജ് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുമകൾ പണിമുടക്കിലേക്ക്. സർക്കാർ തീരുമാനം രണ്ട് ദിവസത്തിനുള്ളിലുണ്ടായില്ലെങ്കിൽ സമരത്തിലേക്ക് പോകുമെന്ന് ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ അറിയിച്ചു. മിനിമം ചാർജ് എട്ടിൽ നിന്ന് പന്ത്രണ്ടായി ഉയർത്തണമെന്ന് നവംബറിൽ നടന്ന ചർച്ചയിൽ ബസുടമകൾ ആവശ്യപ്പെട്ടിരുന്നു ബസ് ചാർജ് വർധനവെന്ന ആവശ്യം ന്യായമാണെന്നായിരുന്നു ഗതാഗത മന്ത്രിയുടെ പ്രതികരണം. എങ്കിലും മൂന്ന് മാസമാകാറായിട്ടും സർക്കാർ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരത്തിലേക്ക് പോകാൻ സ്വകാര്യ ബസുടമകൾ തയ്യാറെടുക്കുന്നത്. ഫെബ്രുവരി ആദ്യവാരം നടക്കുന്ന മന്ത്രിസഭാ യോഗത്തിലും…

Read More

ദിലീപും കൂട്ടുപ്രതികളും ഫോണുകൾ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും; നിർണായക ദിനം

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രധാന തെളിവുകളായ മൊബൈൽ ഫോണുകൾ ദിലീപ് അടക്കമുള്ള പ്രതികൾ ഇന്ന് ഹൈക്കോടതിയിൽ ഹാജാരാക്കും. രാവിലെ 10.15ന് മുമ്പായി ഹൈക്കോടതി രജിസ്ട്രാറിന് മുന്നിൽ മൊബൈൽ ഫോണുകൾ ഹാജരാക്കാനാണ് നിർദേശം. ദിലീപ് ഉപയോഗിച്ച മൂന്ന് ഫോണുകൾ, അനിയൻ അനൂപിന്റെ പക്കലുള്ള രണ്ട് ഫോൺ, സഹോദരി ഭർത്താവ് സൂരജിന്റെ ഒരു ഫോൺ എന്നിവയാണ് മുദ്രവെച്ച കവറിൽ സമർപ്പിക്കേണ്ടത്. ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയും ഫോൺ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഉപഹർജിയും ഉച്ചയ്ക്ക് 1.45ന്…

Read More

പ്രഭാത വാർത്തകൾ

  🔳പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്നു മുതല്‍. നാളെ ബജറ്റ് അവതരിപ്പിക്കും. പെഗാസസ് വിവര ചോര്‍ച്ച അടക്കമുള്ള വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കുമെന്ന് കോണ്‍ഗ്രസ് ലോക്സഭാ ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് എംപി. ചൈനീസ് അധിനിവേശം, കര്‍ഷകരോടുള്ള സമീപനം, എയര്‍ ഇന്ത്യ വില്‍പന തുടങ്ങി നിരവധി വിഷയങ്ങളില്‍ പ്രതിഷേധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 🔳നാളെ അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ കെ റെയിലും ഉണ്ടാകുമോ? രാജ്യത്തെ വിവിധ മേഖലകളില്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങാനുള്ള പദ്ധതികള്‍ ബജറ്റിലുണ്ടാകുമെന്നാണു സൂചന. അടിസ്ഥാന…

Read More

ഹൃദയത്തിൻറെ ഒടിടി അവകാശം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ സ്വന്തമാക്കി

  പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. പാട്ടിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ആദ്യ ഗാനം ‘ദര്‍ശന’ വലിയ വിജയമായി മാറിയിരുന്നു.  ക്ലീൻ U സർട്ടിഫിക്കറ്റുമായി ചിത്രം 21ന് തിയേറ്ററുകളിൽ പ്രദർശനത്തിന്എത്തി. മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിക്കുന്നത്. ഹൃദയം ലോകവ്യാപകമായി 25 കോടി കളക്ഷനുമുകളിൽ ഇപ്പോൾ നേടി കഴിഞ്ഞു. സിനിമയുടെ ഒടിടി റിലീസ് , നിർമ്മാതാക്കൾ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറുമായി ഒരു കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.. ചിത്രം ഡിസ്‌നിയിൽ സ്‌ട്രീമിംഗ്‌ നടത്തും….

Read More

ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി; പരീക്ഷകൾ ഇന്ന് ആരംഭിക്കും

  സംസ്ഥാനത്തെ ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മൊത്തം 3,20,067 വിദ്യാർത്ഥികളാണ് പരീക്ഷക്ക് ഹാജരാകുന്നത്. സംസ്ഥാനത്തൊട്ടാകെ 1955 കേന്ദ്രങ്ങളിൽ ആണ് പരീക്ഷ. ഇന്നാണ് പരീക്ഷകൾ ആരംഭിക്കുന്നത്. റെഗുലർ വിഭാഗത്തിൽ 2,98,412 വിദ്യാർത്ഥികളും പ്രൈവറ്റ് വിഭാഗത്തിൽ 21,644 കുട്ടികളും ലാറ്ററൽ എൻട്രി റെഗുലർ വിഭാഗത്തിൽ 11 വിദ്യാർഥികളും പരീക്ഷ എഴുതും. ഗൾഫിൽ 41 കുട്ടികളും ലക്ഷദ്വീപിൽ 1023 കുട്ടികളും മാഹിയിൽ 414 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ…

Read More

പെഗാസസ്: അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ വീണ്ടും ഹര്‍ജി

  ഇസ്രായേലി ചാര സോഫ്റ്റ് വെയറായ പെഗാസസുമായി ഇന്ത്യ നടത്തിയ ഇടപാടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ വീണ്ടും ഹര്‍ജി. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ  എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണം നടത്തണമെന്നാണ് അഭിഭാഷകനായ എംഎല്‍ ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ അപേക്ഷിച്ചിരിക്കുന്നത്. മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധ ഇടപാടുകള്‍ക്കായി കോടിക്കണക്കിന് ഡോളര്‍ ചിലവാക്കിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.2017ല്‍ 200 കോടി രൂപയുടെ പ്രതിരോധ കരാറില്‍ ഉള്‍പ്പെടുത്തി ഇന്ത്യ പെഗാസസ് വാങ്ങിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നരേന്ദ്രമോദി ഇസ്രായേല്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇതില്‍ തീരുമാനമായതെന്നും പറയുന്നു….

Read More

ഇടുക്കിയിലെ ജാർഖണ്ഡ് സ്വദേശിയുടെ കൊലപാതകം; രക്ഷപ്പെട്ട സുഹൃത്തുക്കൾ പിടിയിൽ

  ഇടുക്കി മൂന്നാർ ഗുണ്ടുമല എസ്‌റ്റേറ്റിൽ ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ. കൊല്ലപ്പെട്ട സരൺ സോയിയുടെ സുഹൃത്തുക്കളായ ദബോയി ചന്ദ്യ, ഷാദേവ് ലോംഗ് എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. നാല് പേർ ചേർന്ന് ഒരു സ്ഥലത്ത് മദ്യപിച്ച ശേഷം ബൈക്കിൽ തിരികെ വരികയായിരുന്നു. സരണിന്റെ ബൈക്ക് ഓടിച്ചിരുന്നത് ഷാദേവായിരുന്നു. യാത്രക്കിടയിൽ ബൈക്ക് മറിയുകയും ഷാദേവും സരണും തമ്മിൽ ഇതേ ചൊല്ലി വഴക്കുണ്ടാകുകയും ചെയ്തു. പിന്നാലെ…

Read More

ഓസ്‌ട്രേലിയൻ ഓപൺ നദാലിന്; 21 ഗ്രാൻഡ്സ്ലാം നേടുന്ന ആദ്യ പുരുഷ താരം

  ചരിത്രം കുറിച്ച് റാഫേൽ നദാൽ. ഓസ്‌ട്രേലിയൻ ഓപൺ കിരീടം നേടിയതോടെ 21 ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ആദ്യ പുരുഷതാരമെന്ന റെക്കോർഡും നദാൽ സ്വന്തമാക്കി. ഓസ്‌ട്രേലിയൻ ഓപൺ ഫൈനലിൽ റഷ്യയുടെ ലോക രണ്ടാം നമ്പർ താരം ഡാനിൽ മെദ് വെദേവിനെ തകർത്താണ് നദാൽ കിരീടം സ്വന്തമാക്കിയത്. ആദ്യ സെറ്റ് നഷ്ടപ്പെട്ടെങ്കിലും പിന്നീട് മൂന്ന് സെറ്റുകൾ നേടിയാണ് കിരീട നേട്ടം. സ്‌കോർ 2-6, 6-7, 6-4, 6-4, 7-5. മൂന്ന്, നാല്, അഞ്ച് സെറ്റുകളിൽ നദാൽ കടുത്ത ഫോമിലേക്ക്…

Read More