Headlines

Webdesk

മധുവിന്റെ കുടുംബത്തിന് മമ്മൂട്ടിയുടെ നിയമസഹായം; അഡ്വ. വി നന്ദകുമാറിനെ ചുമതലപ്പെടുത്തി

  പാലക്കാട് അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം കൊലപ്പെടുത്തിയ മധുവിന്റെ കുടുംബത്തിന് നിയമസഹായം ഉറപ്പാക്കി മമ്മൂട്ടി. നിയമ സഹായത്തിനായി അഡ്വി. വി നന്ദകുമാറിനെ മമ്മൂട്ടിയുടെ ഓഫീസ് ചുമതലപ്പെടുത്തി. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുമതല നേതൃത്വം നൽകുന്ന റോബർട്ട് കുര്യാക്കോസ് ആണ് ഇക്കാര്യം അറിയിച്ചത് കേരളാ, മദ്രാസ് ഹൈക്കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന വി നന്ദകുമാറിനെയാണ് മമ്മൂട്ടിയുടെ ഓഫീസ് ചുമതലപ്പെടുത്തിയത്. മധുവിന്റെ സഹോദരി ഭർത്താവിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. 2018 ഫെബ്രുവരി 22നാണ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്നത്. വർഷം നാലായിട്ടും…

Read More

മൊഫിയ പർവീൺ ആത്മഹത്യാ കേസ്: ഒന്നാം പ്രതി സുഹൈലിന് ഉപാധികളോടെ ജാമ്യം

  ആലുവയിലെ നിയമ വിദ്യാർഥിനി മോഫിയ പർവീൻ ആത്മഹത്യ ചെയ്ത കേസിലെ ഒന്നാം പ്രതിയായ ഭർത്താവ് മുഹമ്മദ് സുഹൈലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയത്. ഒരു ലക്ഷം രൂപയുടെ ബോണ്ടും ,രണ്ട് ആൾ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. രണ്ടും മൂന്നും പ്രതികളായ സുഹൈലിന്റെ മാതാപിതാക്കൾ റുഖിയ, യൂസഫ് എന്നിവർക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. നവംബർ 23നാണ് എടയപ്പുറം സ്വദേശി മോഫിയ പർവീണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാർക്കെതിരെ പോലീസിൽ പരാതി…

Read More

എല്ലാ വിഷയങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യും; പ്രതിപക്ഷത്തിന്റെ സഹകരണം വേണമെന്ന് പ്രധാനമന്ത്രി

  പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനിടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സഭാ നടപടികൾ കൃത്യമായി നടക്കാൻ പ്രതിപക്ഷത്തിന്റെ സഹായം വേണം. വാക്‌സിൻ ഉത്പാദക രാജ്യമെന്ന നിലയിൽ ശക്തമായി മുന്നോട്ടുപോകാൻ സാധിച്ചെന്നും മോദി പറഞ്ഞു ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അതേസമയം വിവിധ വിഷയങ്ങളാൽ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം പ്രക്ഷുബ്ദമാകുമെന്ന് ഉറപ്പാണ്. പെഗാസസ് ആരോപണങ്ങൾ, കർഷക പ്രശ്‌നങ്ങൾ, ചൈനയുമായുള്ള അതിർത്തി തർക്കം എന്നിവ പാർലമെന്റിൽ വിഷയങ്ങളാകും യുപി അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ…

Read More

രാജ്യം പിന്തുടരുന്നത് അംബേദ്കറുടെ തുല്യതാനയമെന്ന് രാഷ്ട്രപതി; ബജറ്റ് സമ്മേളനത്തിന് തുടക്കം

  പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളന നടപടികൾക്ക് തുടക്കമായത്. നാളെയാണ് ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. അടുത്ത 25 വർഷത്തെ വികസനമാണ് സർക്കാർ മുന്നോട്ടുവെക്കുന്നതെന്ന് നയപ്രഖ്യാപനത്തിൽ രാഷ്ട്രപതി പറഞ്ഞു. വാക്‌സിൻ നിർമാണത്തിൽ രാജ്യം നേട്ടമുണ്ടാക്കി. മുതിർന്ന പൗരൻമാരിൽ 90 ശതമാനം പേർക്കും വാക്‌സിൻ നൽകി. കൗമാരക്കാരുടെ വാക്‌സിനേഷനും സമയബന്ധിതമായി നടപ്പാക്കുകയാണ്. കേന്ദ്രസർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കി. ആയുഷ്മാൻ ഭാരത് കാർഡ് ന്യായമായ ചികിത്സ ഉറപ്പാക്കി. അംബേദ്കറുടെ തുല്യതാ…

Read More

ആറ് ഫോണുകളും ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കി; കേസ് ഉച്ചയ്ക്ക് പരിഗണിക്കും

  അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾ ആറ് ഫോണുകളും ഹൈക്കോടതിയിൽ എത്തിച്ചു. ദിലീപിന്റെ മൂന്ന് ഫോണുകൾ, സഹോദരൻ അനൂപിന്റെ രണ്ട് ഫോണുകൾ സഹോദരി ഭർത്താവ് സൂരജിന്റെ ഒരു ഫോൺ എന്നിവയാണ് മുദ്രവെച്ച കവറിൽ രജിസ്ട്രാർക്ക് കൈമാറിയത്. മൊബൈൽ ഫോണുകൾ തിങ്കളാഴ്ച 10.15ന് മുമ്പായി ഹൈക്കോടതി രജിസ്ട്രാർ ജനറലിന് മുമ്പാകെ മുദ്ര വെച്ച കവറിൽ ഹാജരാക്കാനായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയും പ്രോസിക്യൂഷൻ നൽകിയ ഉപഹർജിയും ഇന്നുച്ചയ്ക്ക് ശേഷം കോടതി…

Read More

24 മണിക്കൂറിനിടെ 2.09 ലക്ഷം പേർക്ക് കൊവിഡ്; 959 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് പ്രതിദിന വർധനവിൽ വൻ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,09,918 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 25,000ത്തിലേറെ കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച 2.34 ലക്ഷം പേർക്കായിരുന്നു കൊവിഡ് ബാധ പ്രതിവാര കൊവിഡ് കേസുകളുടെ എണ്ണം 19 ശതമാനം കുറഞ്ഞപ്പോൾ മരണസംഖ്യ ഉയരുന്നത് ആശങ്കക്ക് ഇടയാക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 959 മരണമാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 41 ശതമാനമായി ഉയർന്നു. 2,62,628 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക്…

Read More

കണ്ണൂർ ആറളം ഫാമിൽ കള്ളുചെത്ത് തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു

  കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു. കള്ളുചെത്ത് തൊഴിലാളിയായ റിജേഷിനെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. മട്ടന്നൂർ കൊളപ്പ സ്വദേശിയാണ് റിജേഷ്. പുലർച്ചെ കള്ള് ചെത്താനെത്തിയ റിജേഷിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒറ്റയാനാണ് റിജേഷിനെ ആക്രമിച്ചതെന്നാണ് വിവരം. റിജേഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Read More

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

  വൈദ്യുതി നിരക്ക് വർധന ആവശ്യമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. നിരക്ക് ചെറിയ തോതിലെങ്കിലും വർധിപ്പിക്കാതെ മുന്നോട്ടുപോകാനാകില്ല. ജീവനക്കാർക്ക് ശമ്പളമടക്കം നൽകേണ്ടതുണ്ട്. കെ എസ് ഇ ബിയുടെ നിലനിൽപ്പ് കൂടി നോക്കണം. നിരക്ക് വർധനയിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി വന്നതിന് ശേഷമായിരിക്കുമെന്നും മന്ത്രി പറഞ്ഞു കൂടുതൽ ജലവൈദ്യുത പദ്ധതികൾ നടപ്പാക്കും. അഞ്ച് പദ്ധതികൾ ഇക്കൊല്ലമുണ്ടാകും. അതേസമയം അതിരപ്പിള്ളി പോലുള്ള വിവാദ പദ്ധതികൾ തത്കാലമില്ലെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച് കെ എസ് ഇ…

Read More

തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട; പിടികൂടിയത് അഞ്ച് കോടിയോളം വില വരുന്ന കഞ്ചാവ് ​​​​​​​

തൃശ്ശൂർ കൊടകരയിൽ വൻ കഞ്ചാവ് വേട്ട. അഞ്ച് കോടി വില വരുന്ന 460 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. മൂന്ന് പേരെ സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തു. ലോറിയിൽ കടലാസ് കെട്ടുകൾക്കിടയിലാക്കി കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇത് പിടികൂടിയത് കൊടുങ്ങല്ലൂർ സ്വദേശി ലുലു, വടക്കാഞ്ചേരി സ്വദേശി ഷാഹിൻ, പൊന്നാനി സ്വദേശി സലീം എന്നിവരാണ് അറസ്റ്റിലായത്. എവിടെ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നതടക്കമുള്ള കാര്യങ്ങൾ പ്രതികളെ ചോദ്യം ചെയ്തതിന് ശേഷമേ പറയാനാകൂവെന്ന് പോലീസ് പറഞ്ഞു.  

Read More

കാൺപൂരിൽ ഇലക്ട്രിക് ബസ് വാഹനങ്ങളിലേക്കും വഴിയാത്രക്കാരിലേക്കും പാഞ്ഞുകയറി; ആറ് മരണം

  യുപി കാൺപൂരിൽ ഇലക്ട്രിക് ബസ് നിയന്ത്രണം വിട്ട് കാൽനട യാത്രികരിലേക്ക് പാഞ്ഞുകയറി ആറ് പേർ മരിച്ചു. ടാറ്റ് മിൽ ക്രോസ് റോഡിന് സമീപം തിങ്കളാഴ്ച പുലർച്ചെയോടെയാണ് അപകടം. 12 പേർക്ക് അപകടത്തിൽ പരുക്കേറ്റു അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് വാഹനങ്ങളെയും വഴിയാത്രക്കാരെയും ഇടിച്ചു തെറിപ്പിച്ചു. മൂന്ന് കാറുകളും നിരവധി ബൈക്കുകളും ബസ് തകർത്തു. പിന്നാലെ ട്രാഫിക് ബൂത്തിലൂടെ ഓടിയ ബസ് ട്രക്കിൽ ഇടിച്ചുനിൽക്കുകയായിരുന്നു. ബസിന്റെ ഡ്രൈവർ അപകടത്തിന് പിന്നാലെ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു….

Read More