Headlines

Webdesk

ലോകായുക്തക്കെതിരായ വിമർശനം: കെ ടി ജലീലിനെതിരെ കോടതിയലക്ഷ്യ ഹർജി

  കെ ടി ജലീലിനെതിരെ ലോകായുക്തയിൽ കോടതിയലക്ഷ്യ ഹർജി. ലോയേഴ്‌സ് കോൺഗ്രസാണ് ഹർജി ഫയൽ ചെയ്തത്. ജലീലിനെതിരെ സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. ലോകായുക്ത ജസ്റ്റിസിനെ വ്യക്തിപരമായി വിമർശിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് ഹർജി ലോയേഴ്‌സ് കോൺഗ്രസ് ഭാരവാഹി അഡ്വ. രാജീവ് ചാരാച്ചിറയാണ് ഹർജി നൽകിയത്. ജലീലിന്റെ പോസ്റ്റ് ലോകായുക്തയെ മനപ്പൂർവം ഇകഴ്ത്തി കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾക്ക് നിയമപരമായ തെളിവുകളില്ല. ജലീലിനെതിരെ കോടതിയലക്ഷ്യം ചുമത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു നിയമനടപടി ആവശ്യപ്പെട്ട് സംസ്ഥാന പോലീസ്…

Read More

ദിലീപിന്റെ ഫോൺ സർവീസ് ചെയ്തയാളുടെ മരണം; അന്വേഷണം ആവശ്യപ്പെട്ട് കുടുംബത്തിന്റെ പരാതി

  നടൻ ദിലീപിന്റെ ഫോൺ സർവീസ് ചെയ്തിരുന്ന ആളുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബത്തിന്റെ പരാതി. എറണാകുളത്ത് മൊബൈൽ ഫോൺ സർവീസ് സെന്റർ നടത്തിയിരുന്ന ഷലീഷിന്റെ അപകട മരണത്തിലാണ് കുടുംബം അങ്കമാലി പോലീസിൽ പരാതി നൽകിയത്. ഷലീഷിന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലും സമൂഹ മാധ്യമങ്ങളിലും ചില സംശയങ്ങൾ ഉയരുന്നുണ്ടെന്നും അതിനാൽ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും സഹോദരൻ നൽകിയ പരാതിയിൽ പറയുന്നു 2020 ഓഗസ്റ്റിലാണ് ഷലീഷ് ഓടിച്ചിരുന്ന വാഹനം അങ്കമാലിയിൽ മീഡിയനിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായത്. മരണത്തിൽ സംശയങ്ങളുണ്ടെന്നും…

Read More

ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി; സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് ദിലീപ്

  അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ വീണ്ടും മാറ്റി. വ്യാഴാഴ്ചത്തേക്കാണ് മുൻകൂർ ജാമ്യാപേക്ഷ ആദ്യം മാറ്റിയത്.  ജാമ്യാപേക്ഷ തള്ളണമെന്നും ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കേസ് നടത്തിപ്പിന് പ്രതി ഉപാധികൾ വെക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു കേസിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന മൊബൈൽ ഫോണുകൽ തിങ്കളാഴ്ച രാവിലെ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. ആറ് ഫോണുകളാണ് കൈമാറിയത്. ഈ ഫോണുകൾ ഇന്ന് തന്നെ ലഭിക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു. എന്നാൽ ഫോണുകൾ…

Read More

മൂന്ന് വയസ്സുള്ള സ്വന്തം മകളെ കരടിക്ക് എറിഞ്ഞു കൊടുത്ത് അമ്മ; ആരെയും ഭയപ്പെടുത്തുന്ന വീഡിയോ

  മൂന്ന് വയസ്സുള്ള സ്വന്തം മകളെ കരടിയുടെ കൂട്ടിലേക്ക് എറിഞ്ഞ് കൊടുത്ത് അമ്മ. ഉസ്‌ബെസ്‌ക്കിസ്ഥാനിലെ മൃഗശാലയിലാണ് സംഭവം. കുഞ്ഞുമായി എത്തിയ യുവതി കരടിയുടെ ശ്രദ്ധ ആകർഷിക്കുകയും കുഞ്ഞിനെ താഴേക്ക് എറിയുകുമായിരുന്നു. ഇവർക്ക് സമീപത്തുണ്ടായിരുന്നവർ ഇടപെടുന്നതിന് മുമ്പ് തന്നെ യുവതി കൂട്ടിലേക്ക് കുട്ടിയെ എറിഞ്ഞിരുന്നു കുട്ടി താഴെ വീണതോടെ തന്റെ ഇരയെ കിട്ടിയ സന്തോഷത്തോടെ കരടി കുട്ടിക്ക് സമീപത്തേക്ക് പാഞ്ഞടുത്തു. ഇതോടെ സമീപത്തുണ്ടായിരുന്നവർ അലറി വിളിക്കുകയായിരുന്നു. എന്നാൽ മൃഗശാല ജീവനക്കാർ അവസരോചിതമായി ഇടപെടുകയും കരടിയിൽ നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തുകയും…

Read More

തെലങ്കാനയിൽ 9ാം ക്ലാസുകാരൻ ഓടിച്ച കാറിടിച്ച് നാല് സ്ത്രീകൾ മരിച്ചു; പിതാവിനെതിരെ നരഹത്യക്ക് കേസ്

  തെലങ്കാനയിലെ കരിംനഗറിൽ ഒമ്പതാം ക്ലാസുകാരൻ ഓടിച്ച കാർ റോഡരികിലെ കുടിലിലേക്ക് പാഞ്ഞുകയറി നാല് സ്ത്രീകൾ മരിച്ചു. സംഭവത്തിൽ കാറോടിച്ച വിദ്യാർഥിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ നരഹത്യക്ക് കേസെടുത്തു. കുടിലുകൾ ഇടിച്ചുതെറിപ്പിച്ച ശേഷം കാർ ഡ്രൈനേജ് കനാലിലേക്ക് വീണുകയായിരുന്നു. മൂന്ന് സ്ത്രീകൾ സംഭവസ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. ഫരിയാദ്, സുനിത, ലളിത, ജ്യോതി എന്നിവരാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒമ്പതാം ക്ലാസുകാരൻ ഓടി രക്ഷപ്പെടുകായിരുന്നു. അന്വേഷണത്തിൽ വിദ്യാർഥിയെയും പിതാവിനെയും പോലീസ് കണ്ടെത്തി….

Read More

അബൂദാബിയിലേക്ക് വീണ്ടും ഹൂതി വിമതരുടെ ആക്രമണം; ആളപായമില്ലെന്ന് പ്രതിരോധ മന്ത്രാലയം

  യുഎഇയെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതരുടെ ആക്രമണം വീണ്ടും. ഹൂതി വിമതർ അയച്ച ബാലിസ്റ്റിക് മിസൈൽ പ്രതിരോധിച്ച് നശിപ്പിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അബൂദാബിയിലേക്കാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ആളപായമില്ലെന്നും ആളൊഴിഞ്ഞ പ്രദേശത്താണ് മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചതെന്നും മന്ത്രലായം വ്യക്തമാക്കി. അടുത്തിടെ ഇത് മൂന്നാം തവണയാണ് ഹൂതികൾ യുഎഇയെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത്. ആഴ്ചകൾക്ക് മുമ്പ് നടന്ന ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാരടക്കം കൊല്ലപ്പെട്ടിരുന്നു.

Read More

മധുവിന്റെ കുടുംബത്തിന് മമ്മൂട്ടിയുടെ നിയമസഹായം; അഡ്വ. വി നന്ദകുമാറിനെ ചുമതലപ്പെടുത്തി

  പാലക്കാട് അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം കൊലപ്പെടുത്തിയ മധുവിന്റെ കുടുംബത്തിന് നിയമസഹായം ഉറപ്പാക്കി മമ്മൂട്ടി. നിയമ സഹായത്തിനായി അഡ്വി. വി നന്ദകുമാറിനെ മമ്മൂട്ടിയുടെ ഓഫീസ് ചുമതലപ്പെടുത്തി. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുമതല നേതൃത്വം നൽകുന്ന റോബർട്ട് കുര്യാക്കോസ് ആണ് ഇക്കാര്യം അറിയിച്ചത് കേരളാ, മദ്രാസ് ഹൈക്കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന വി നന്ദകുമാറിനെയാണ് മമ്മൂട്ടിയുടെ ഓഫീസ് ചുമതലപ്പെടുത്തിയത്. മധുവിന്റെ സഹോദരി ഭർത്താവിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. 2018 ഫെബ്രുവരി 22നാണ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്നത്. വർഷം നാലായിട്ടും…

Read More

മൊഫിയ പർവീൺ ആത്മഹത്യാ കേസ്: ഒന്നാം പ്രതി സുഹൈലിന് ഉപാധികളോടെ ജാമ്യം

  ആലുവയിലെ നിയമ വിദ്യാർഥിനി മോഫിയ പർവീൻ ആത്മഹത്യ ചെയ്ത കേസിലെ ഒന്നാം പ്രതിയായ ഭർത്താവ് മുഹമ്മദ് സുഹൈലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയത്. ഒരു ലക്ഷം രൂപയുടെ ബോണ്ടും ,രണ്ട് ആൾ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. രണ്ടും മൂന്നും പ്രതികളായ സുഹൈലിന്റെ മാതാപിതാക്കൾ റുഖിയ, യൂസഫ് എന്നിവർക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. നവംബർ 23നാണ് എടയപ്പുറം സ്വദേശി മോഫിയ പർവീണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാർക്കെതിരെ പോലീസിൽ പരാതി…

Read More

എല്ലാ വിഷയങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യും; പ്രതിപക്ഷത്തിന്റെ സഹകരണം വേണമെന്ന് പ്രധാനമന്ത്രി

  പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനിടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സഭാ നടപടികൾ കൃത്യമായി നടക്കാൻ പ്രതിപക്ഷത്തിന്റെ സഹായം വേണം. വാക്‌സിൻ ഉത്പാദക രാജ്യമെന്ന നിലയിൽ ശക്തമായി മുന്നോട്ടുപോകാൻ സാധിച്ചെന്നും മോദി പറഞ്ഞു ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അതേസമയം വിവിധ വിഷയങ്ങളാൽ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം പ്രക്ഷുബ്ദമാകുമെന്ന് ഉറപ്പാണ്. പെഗാസസ് ആരോപണങ്ങൾ, കർഷക പ്രശ്‌നങ്ങൾ, ചൈനയുമായുള്ള അതിർത്തി തർക്കം എന്നിവ പാർലമെന്റിൽ വിഷയങ്ങളാകും യുപി അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ…

Read More

രാജ്യം പിന്തുടരുന്നത് അംബേദ്കറുടെ തുല്യതാനയമെന്ന് രാഷ്ട്രപതി; ബജറ്റ് സമ്മേളനത്തിന് തുടക്കം

  പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളന നടപടികൾക്ക് തുടക്കമായത്. നാളെയാണ് ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. അടുത്ത 25 വർഷത്തെ വികസനമാണ് സർക്കാർ മുന്നോട്ടുവെക്കുന്നതെന്ന് നയപ്രഖ്യാപനത്തിൽ രാഷ്ട്രപതി പറഞ്ഞു. വാക്‌സിൻ നിർമാണത്തിൽ രാജ്യം നേട്ടമുണ്ടാക്കി. മുതിർന്ന പൗരൻമാരിൽ 90 ശതമാനം പേർക്കും വാക്‌സിൻ നൽകി. കൗമാരക്കാരുടെ വാക്‌സിനേഷനും സമയബന്ധിതമായി നടപ്പാക്കുകയാണ്. കേന്ദ്രസർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കി. ആയുഷ്മാൻ ഭാരത് കാർഡ് ന്യായമായ ചികിത്സ ഉറപ്പാക്കി. അംബേദ്കറുടെ തുല്യതാ…

Read More