ഡൽഹിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച 20 മിനിറ്റോളം നേരം നീണ്ടുനിന്നു. കെ റെയിൽ, ശബരിമല വിമാനത്താവളം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രത്തിന്റെ പിന്തുണ തേടിയാണ് മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയെ കണ്ടത്. രാവിലെ പതിനൊന്ന് മണിയോടെയാണ് മുഖ്യമന്ത്രി പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയത്.
കൂടിക്കാഴ്ചക്ക് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി കൂടുതൽ കാര്യങ്ങൾ സംസാരിക്കാൻ തയ്യാറായില്ല. വൈകുന്നേരം നാല് മണിക്ക് മാധ്യമങ്ങളെ കാണാമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തുകയാണ്
അതേസമയം കെ റെയിലിനെതിരെ ഡൽഹിയിൽ പ്രതിഷേധം നടത്തിയ യുഡിഎഫ് എംപിമാർക്ക് പോലീസിന്റെ മർദനം. ഡൽഹി പോലീസാണ് എംപിമാരെ വളഞ്ഞിട്ട് മർദിച്ചത്.