മേപ്പാടി: വയനാട് ജില്ലയിലെ പ്രഥമ മെഡിക്കൽ കോളേജായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ 2021 – 22 അദ്ധ്യയന വർഷത്തെ മെഡിക്കൽ വിദ്യാർത്ഥികളുടെ ക്‌ളാസുകൾക്ക് ആരംഭം കുറിച്ചുകൊണ്ടുള്ള ഓറിയന്റേഷൻ മെഡിക്കൽ കോളേജ് ഡീൻ ഡോ. ഗോപകുമാരൻ കർത്താ നിർവഹിച്ചു. മൂന്ന് എം ബി ബി എസ് ബാച്ചുകൾ ഇതിനോടകം വിജയകരമായി കോഴ്സുകൾ പൂർത്തീകരിച്ച് ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളിൽ ചേർന്നുകഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് വൈദ്യ വിദ്യാഭ്യാസ രംഗത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന് ഉന്നതിയിൽ എത്താൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ഉൽഘാടന പ്രസംഗത്തിൽ ഡീൻ പറഞ്ഞു.
ചടങ്ങിൽ വൈസ് ഡീൻ ഡോ. എ പി കാമത്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. വാസിഫ് മായൻ, ഓപ്പറേഷൻ വിഭാഗം അസിസ്റ്റന്റ് ജനറൽ മാനേജറും കേരളാ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് സെനറ്റ് മെമ്പറുമായ ഡോ. ഷാനവാസ് പള്ളിയാൽ, പിടിഎ പ്രസിഡന്റ് നജീബ് കാരാടൻ എന്നിവർ സംസാരിച്ചു.