ദിലീപുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ രണ്ട് സിനിമാ, സീരിയൽ നടിമാരെ ചോദ്യം ചെയ്തു

 

നടിയെ ആക്രമിച്ച കേസിൽ ദിലീപുമായി ബന്ധമുള്ള സിനിമാ, സീരിയൽ മേഖലയിലെ രണ്ട് പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. തിരുവനന്തപുരം സ്വദേശിനികളാണ് ഇവർ. ദിലീപുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ക്രൈംബ്രാഞ്ച് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ ചോദ്യം ചെയ്തത്

അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ക്രൈംബ്രാഞ്ച് സംഘം വീണ്ടും ചോദ്യം ചെയ്യും. ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാകും ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് ദിലീപിന് രണ്ട് ദിവസത്തിനകം നോട്ടീസ് നൽകും. ജാമ്യത്തിലിറങ്ങിയ ശേഷം ഈ കേസിൽ ആദ്യമായാണ് ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.