ഇസ്രയേലിനെതിരെ ആഞ്ഞടിച്ച് ഇറാൻ; ഇതുവരെ തൊടുത്തത് 370 ബാലിസ്റ്റിക്ക് മിസൈലുകൾ, നൂറുകണക്കിന് ഡ്രോണുകൾ
ഇറാൻ 370 ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി ഇസ്രയേൽ. നാല് ദിവസത്തെ സംഘർഷത്തിനിടെ ഇറാൻ 370 ബാലിസ്റ്റിക് മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളും ഇസ്രായേലിന് നേരെ പ്രയോഗിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അന്തർദേശീയ മാധ്യമമായ CNN ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച ആരംഭിച്ച സംഘർഷം തിങ്കളാഴ്ച രാവിലെയോടെ ഇസ്രയേലിൽ 24 പേർ കൊല്ലപ്പെടുകയും 592 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിൽ 10 പേരുടെ നില ഗുരുതരമാണെന്നും പ്രസ്താവനയിൽ പറയുന്നു. ഇസ്രയേലിലെ 30 സ്ഥലങ്ങളിൽ മിസൈലുകൾ വിജയകരമായി ആക്രമണം…
