Headlines

Webdesk

ചാമ്പ്യൻസ് ലീഗ് ഫൈനൽസ് മത്സരം റഷ്യയിൽ നിന്ന് മാറ്റി; പുതിയ വേദി പാരീസ്

  യുക്രൈൻ-റഷ്യ യുദ്ധം തുടരുന്നതിനിടെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽസ് മത്സരം റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്ന് മാറ്റി. 28ന് നടക്കാനിരുന്ന മത്സരം പാരീസിലെ ദേശീയ സ്റ്റേഡിയത്തിലേക്ക് മാറ്റിയതായി യൂറോപ്യൻ ഫുട്‌ബോൾ ഗവേണിംഗ് ബോഡി അറിയിച്ചു. സുരക്ഷാ കാരണങ്ങളാൽ വേദി മാറ്റുന്നുവെന്നാണ് വിശദീകരണം. അതേസമയം റഷ്യക്കേർപ്പെടുത്തിയ ഉപരോധങ്ങളുടെ ഭാഗമാണ് വേദി മാറ്റമെന്ന് കരുതപ്പെടുന്നു. ചാമ്പ്യൻസ് ലീഗിനെ പിന്തുണക്കാനുള്ള ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നതായും യുവേഫ അറിയിച്ചു. യുദ്ധ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ യുക്രൈനിലെ ഫുട്‌ബോൾ കളിക്കാർക്കും അവരുടെ…

Read More

ആലപ്പുഴയിൽ അമ്മയെയും മകളെയും പീഡിപ്പിച്ച് ഒളിവിൽ പോയ നേതാവ് പിടിയിൽ

  ആലപ്പുഴയിൽ അമ്മയെയും മകളെയും പീഡിപ്പിച്ച കേസിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്ത ശേഷം ഒളിവിൽ പോയ യൂത്ത് കോൺഗ്രസ് നേതാവിനെ 2 വർഷത്തിനുശേഷം അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം സെക്രട്ടറിയും ജവഹർ ബാലവേദി ജില്ലാ വൈസ് ചെയർമാനുമായ ചിറക്കടവം തഴയശേരിൽ ആകാശിനെയാണ് കായംകുളം പോലീസ് പിടികൂടിയത്. പരിചയക്കാരിയായ യുവതിയെയും വിദ്യാർഥിനിയായ മകളെയും പീഡിപ്പിച്ച ശേഷം ചിത്രങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് 2019 ഡിസംബറിൽ ആകാശിനെതിരെ കേസെടുക്കുന്നത്. ഇതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു….

Read More

പാളത്തിൽ വലിയ കോൺക്രീറ്റ് കല്ല്; എറണാകുളം പൊന്നുരുന്നിയിൽ ട്രെയിൻ അട്ടിമറിക്ക് ശ്രമം

  എറണാകുളം പൊന്നുരുന്നിയിൽ ട്രെയിൻ അട്ടിമറിക്ക് ശ്രമം. റെയിൽവേ പാളത്തിൽ മുപ്പത് കിലോ കോൺക്രീറ്റ് കല്ല് എടുത്ത് വെച്ചാണ് ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചത്. പുലർച്ചെ രണ്ടരയോടെയാണ് സംഭവം കൊച്ചി റിഫൈനറിയിൽ നിന്ന് ഇന്ധനവുമായി ഗുഡ്‌സ് ട്രെയിൻ കടന്നുപോയപ്പോഴാണ് കല്ല് ശ്രദ്ധയിൽപ്പെട്ടത്. ട്രെയിൻ ഏറ്റവും കുറഞ്ഞ വേഗതയിലാണ് ഇതുവഴി കടന്നുപോയത്. ഇതിനാൽ കല്ല് തെന്നി പാളത്തിൽ നിന്ന് തെറിച്ച് വീണു. ഇത് ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് വിവരം അറിയിക്കുകയായിരുന്നു പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. പോലീസ് നായ…

Read More

കൊടും തണുപ്പ്, അതിർത്തിയിലേക്ക് വാഹനസൗകര്യമില്ല; യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാർ ദുരിതത്തിൽ

  യുക്രൈൻ തലസ്ഥാനമായ കീവിലേക്ക് റഷ്യൻ സൈന്യം എത്തിക്കൊണ്ടിരിക്കെ രക്ഷപ്പെടാൻ സാധിക്കാതെ കുടുങ്ങിക്കിടന്ന് മലയാളികൾ അടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാർ. 18,000ത്തോളം ഇന്ത്യക്കാർ യുക്രൈന്റെ വിവിധ നഗരങ്ങളിലായി കുടുങ്ങിക്കിടക്കുന്നുണ്ട്. യുദ്ധഭൂമിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ഇന്ത്യ നടത്തുന്നുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെയുണ്ട്. അയൽ രാജ്യങ്ങളായ ഹംഗറി, പോളണ്ട്, റൊമാനിയ അതിർത്തികൾ വഴി ഇവരെ ഒഴിപ്പിക്കാനാണ് നീക്കം. പക്ഷേ കീവിലും മറ്റും കുടുങ്ങിയ വിദ്യാർഥികൾക്ക് അതിർത്തിയിലേക്ക് എത്താൻ വാഹന സൗകര്യമടക്കം ലഭിക്കുന്നില്ല. മണിക്കൂറുകളോളം കിലോമീറ്ററുകൾ നടന്നുതാണ്ടിയാണ് പലരും അതിർത്തിയിലേക്ക്…

Read More

ഉദ്യോഗസ്ഥരുടെ നിർദേശമില്ലാതെ അതിർത്തിയിലേക്ക് എത്തരുത്; ഇന്ത്യക്കാർക്ക് നിർദേശങ്ങളുമായി എംബസി

  യുക്രൈനിൽ യുദ്ധം തുടരവെ രാജ്യത്ത് കുടുങ്ങിയ ഇന്ത്യൻ പൗരൻമാർക്ക് നിർദേശവുമായി എംബസി. ഉദ്യോഗസ്ഥരുടെ നിർദേശം കൂടാതെ അതിർത്തികളിലേക്ക് നീങ്ങരുത്. യുക്രൈൻ അതിർത്തികളിൽ സാഹചര്യം മോശമാകുകയാണ്. അതിർത്തി വഴി പുറത്ത് എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു ഉദ്യോഗസ്ഥരുടെ നിർദേശമില്ലാതെ പൗരൻമാർ അതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ചാൽ അത് രക്ഷാപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. മതിയായ ഭക്ഷണവും വെള്ളവും സുരക്ഷിതമായ ഇടവും ലഭിക്കുന്നുണ്ടെങ്കിൽ പടിഞ്ഞാറൻ മേഖലയിലുള്ളവർ ഇപ്പോൾ അതിർത്തിയിലേക്ക് കടക്കാതിരിക്കുന്നതാകും സുരക്ഷിതം. നിർദേശം ലഭിക്കുന്നത് വരെ കിഴക്കൻ മേഖലയിൽ…

Read More

ഈ രാത്രി പിടിച്ചുനിൽക്കാനാണ് ശ്രമം, രാജ്യത്തിന്റെ ഭാവി തീരുമാനിക്കപ്പെടുന്നു: യുക്രൈൻ പ്രസിഡന്റ്

  യുക്രൈന്റെ ഭാവി തീരുമാനിക്കപ്പെടുകയാണെന്ന് പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. തങ്ങളുടെ പ്രതിരോധം മറികടക്കാൻ എല്ലാതരത്തിലും ശത്രുക്കൾ ശ്രമിക്കുമെന്നും ഈ രാത്രി പിടിച്ചുനിൽക്കാനാണ് ശ്രമമെന്നും സെലൻസ്‌കി രാജ്യത്തെ അഭിസംബോധന ചെയ്തുപറഞ്ഞു. രാത്രിയിൽ അവർ ആക്രമണം നടത്തും. ചെർണീവ്, സുമി, ഖർകീവ്, ഡോൺബാസ്, തെക്കൻ യുക്രൈൻ എല്ലാം അവർ ആക്രമിക്കും. കീവിലേക്കാണ് അവരുടെ ശ്രദ്ധ. ബെലാറസ് വഴിയാണ് കീവ് ആക്രമിക്കാൻ റഷ്യ എത്തുന്നതെന്നും സെലൻസ്‌കി പറഞ്ഞു കീവിൽ റഷ്യ ആക്രമണം ശക്തമാക്കി. കീവിലെ വൈദ്യുത നിലയത്തിന് സമീപം റഷ്യ സ്ഫോടനം…

Read More

120 പടക്കപ്പലുകളും 30 യുദ്ധ വിമാനങ്ങളും സജ്ജം; റഷ്യയെ ഭീഷണിപ്പെടുത്തി നാറ്റോ

  യുക്രൈനിലെ സൈനിക നടപടി റഷ്യ ഉടൻ അവസാനിപ്പിക്കണമെന്ന് നാറ്റോ. യുക്രൈനിൽ നിന്ന് മുഴുവൻ സൈന്യത്തെയും പിൻവലിക്കണമെന്നാണ് ആവശ്യം. റഷ്യ യൂറോപ്പിന്റെ സമാധാനം തകർത്തിരിക്കുകയാണെന്നും ഭാവിയിൽ വലിയ വില നൽകേണ്ടി വരുമെന്നും നാറ്റോ മുന്നറിയിപ്പ് നൽകി 120 പടക്കപ്പലുകളും 30 യുദ്ധ വിമാനങ്ങളും സജ്ജമാണെന്നും നാറ്റോ സെക്രട്ടറി ജനറൽ സ്‌റ്റോൾട്ടൻ ബർഗ് പറഞ്ഞു. അടിയന്തര സാഹചര്യമുണ്ടായാൽ ഇടപെടുമെന്നും കിഴക്കൻ യൂറോപ്പിലേക്ക് കൂടുതൽ സൈന്യത്തെ അയക്കുമെന്നുമാണ് നാറ്റോയുടെ മുന്നറിയിപ്പ്. കീവിൽ അതിരൂക്ഷമായ യുദ്ധം മൂന്നാം ദിവസം തുടരുകയാണ്. കീവ്…

Read More

രക്ഷാദൗത്യമാരംഭിച്ചു: യുക്രൈനിൽ നിന്നുള്ള ആദ്യ സംഘം ഇന്ന് രാജ്യത്ത് എത്തും

  യുക്രൈനിൽ നിന്ന് വിദ്യാർഥികൾ അടക്കമുള്ളവരെ തിരികെ എത്തിക്കാനുള്ള ഇന്ത്യയുടെ രക്ഷാദൗത്യത്തിന് തുടക്കമായി. റൊമാനിയൻ അതിർത്തി കടന്ന 470 പേരുടെ സംഘത്തെ ഇന്ന് ഉച്ചയോടെ രാജ്യത്ത് എത്തിക്കും. ഡൽഹിയിലേക്കും മുംബൈയിലേക്കുമാണ് വിമാനങ്ങൾ എത്തുക. രണ്ട് വിമാനങ്ങൾ കൂടി രക്ഷാദൗത്യത്തിനായി ഇന്ന് പുറപ്പെടും. ഒരെണ്ണം റൊമാനിയയിലേക്കും ഒന്ന് ഹംഗറിയിലേക്കുമാണ് പോകുന്നത് പോളണ്ട് അടക്കമുള്ള മറ്റ് രാജ്യങ്ങൾ വഴിയുള്ള രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണ്. അതേസമയം കീവ് അടക്കമുള്ള മേഖലകളിൽ നിന്ന് വിദ്യാർഥികളെ അതിർത്തി പ്രദേശങ്ങളിൽ എത്തിക്കുന്നത് സംബന്ധിച്ച് യാതൊരു വ്യക്തതയും വന്നിട്ടില്ല….

Read More

സൈനിക പിൻമാറ്റം ആവശ്യപ്പെട്ട പ്രമേയം റഷ്യ വീറ്റോ ചെയ്തു; വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്ന് ഇന്ത്യ

  യുക്രൈനിൽ നിന്നും റഷ്യയുടെ സൈനിക പിൻമാറ്റം ആവശ്യപ്പെട്ട് യു എൻ രക്ഷാസമിതിയിൽ പ്രമേയം. അതേസമയം പ്രമേയം റഷ്യ വീറ്റോ ചെയ്തു. അമേരിക്കയടക്കം 11 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു. ഇന്ത്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. പൊതുസഭയിൽ പ്രമേയം കൊണ്ടുവരുമെന്ന് അമേരിക്ക അറിയിച്ചു ചേരിചേരാ നയമാണ് ഇന്ത്യ സ്വീകരിച്ചത്. യുക്രൈൻ-റഷ്യ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് യുഎന്നിൽ ഇന്ത്യ ആവശ്യപ്പെട്ടു. അതേസമയം ചൈന റഷ്യക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി ചൈന…

Read More

യുക്രൈനിലുള്ള തമിഴ്നാട് സ്വദേശികളെ സര്‍ക്കാര്‍ ചെലവില്‍ തിരികെയെത്തിക്കും: എം.കെ സ്റ്റാലിന്‍

  ചെന്നൈ: യുക്രൈനില്‍ നിന്നും മടങ്ങുന്ന തമിഴ്നാട് സ്വദേശികളുടെ യാത്രാചിലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. യുക്രൈനിൽ പഠിക്കാൻ പോയ തമിഴ്നാട്ടിൽ നിന്നുള്ള അയ്യായിരത്തോളം വിദ്യാർത്ഥികളുടെ യാത്ര ചിലവ് വഹിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഇവർ തമിഴ്നാട് സർക്കാരിന്റെ പോർട്ടലിൽ റജിസ്റ്റർ ചെയ്യണമെന്നും എം.കെ സ്റ്റാലിന്‍ നിർദ്ദേശിച്ചു. യുക്രൈനിലുള്ള തമിഴ് വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് സ്റ്റാലിൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് കത്തയച്ചിട്ടുണ്ട്. മോചനകാര്യങ്ങൾ തമിഴ്നാട് സർക്കാരുമായി കൂടിയാലോചിക്കാൻ നോഡൽ ഓഫീസറെ നിയമിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു….

Read More