Headlines

Webdesk

എല്ലാ വശത്ത് നിന്നും ആക്രമിക്കണം; യുക്രൈനെതിരായ ആക്രമം കടുപ്പിക്കാൻ സൈന്യത്തിന് നിർദേശം നൽകി റഷ്യ

  കീവ്: യുക്രൈനിൽ ആക്രമണം രൂക്ഷമാക്കാൻ റഷ്യ സൈനിക‌‌ർക്ക് നി‌ർദ്ദേശം നൽകി. എല്ലാ വശങ്ങളിൽ നിന്നും ആക്രമിക്കാനാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം സൈനികർക്ക് നൽകിയിരിക്കുന്ന നി‌‌‌ർദ്ദേശം. കീവിലുള്ള യുക്രൈൻ നേതൃത്വം ച‌ർച്ചയ്ക്ക് തയ്യാറാകാത്തതിനാലാണ് സൈന്യത്തിന് പുതിയ നി‌‌ർദ്ദേശം നൽകിയിരിക്കുന്നതെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്. ബെലാറസിൽ ചർച്ച നടത്താനുള്ള നിർദ്ദേശം യുക്രൈൻ ലംഘിച്ചുവെന്നാണ് റഷ്യ പറയുന്നത്. സമവായത്തിന് തയ്യാറാകാതെ യുക്രൈൻ പോരാട്ടം നീട്ടിക്കൊണ്ട് പോയെന്നും കുറ്റപ്പെടുത്തൽ ഉണ്ട്. റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്‍റേതാണ് വിശദീകരണം. അതേസമയം, സുരക്ഷാ പ്രതിരോധ…

Read More

നിയന്ത്രണത്തിന് തിരിച്ചടി: റഷ്യന്‍ മാധ്യമങ്ങളുടെ മോണിറ്റൈസേഷന്‍ നിര്‍ത്തലാക്കി ഫേസ്ബുക്ക്

  മോസ്‌കോ: ഫേസ്ബുക്കിന് റഷ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ, റഷ്യന്‍ മാധ്യമങ്ങള്‍ക്ക് മോണിറ്റൈസേഷന്‍ നല്‍കുന്നത് ഫേസ്ബുക്ക് നിര്‍ത്തലാക്കി. റഷ്യന്‍ സര്‍ക്കാറുമായി ബന്ധപ്പെട്ട കമ്പനികളുടെ പരസ്യങ്ങള്‍ക്കും ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ക്രെംലിനുമായി ബന്ധപ്പെട്ട പേജുകള്‍ക്കും ചാനലുകള്‍ക്കും ഫേസ്ബുക്കില്‍ നിന്നുള്ള മൊണിറ്റൈസേഷനും അവസാനിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഫേസ്ബുക്കിന്റെ സുരക്ഷാ വിഭാഗത്തിന്റെ തലവന്‍ നതാനിയേല്‍ ഗ്ലെയ്ചറാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഫേസ്ബുക്ക് റഷ്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ ഹനിക്കുന്നുവെന്നും റഷ്യന്‍ കണ്ടന്റുകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നുവെന്നും കാണിച്ച് വെള്ളിയാഴ്ച മുതല്‍ റഷ്യ ഫേസ്ബുക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വിഷയത്തില്‍ വിശദീകരണം…

Read More

ശ്രേയസ് നയിച്ചു; മിന്നിച്ച് ജഡ്ഡുവും സഞ്ജുവും: ഇന്ത്യക്കു വീണ്ടുമൊരു പരമ്പര

  രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ നാലാമത്തെ വൈറ്റ് ബോള്‍ പരമ്പരയുടെ പോക്കറ്റിലാക്കി ഇന്ത്യയുടെ പടയോട്ടം. രണ്ടാം ടി20യില്‍ വിക്കറ്റിന്റെ ഏഴു വിജയത്തോടെയാണ് ഇന്ത്യ ശ്രീലങ്കയുടെയും കഥ കഴിച്ചത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന്റെ അപരാജിത ലീഡും കൈക്കലാക്കി. അവസാന മല്‍സരം ഞായറാഴ്ച ഇതേ വേദിയില്‍ തന്നെ നടക്കും. 184 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന ലക്ഷ്യമാണ് ഇന്ത്യക്കു ലങ്ക നല്‍കിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (1), ഇഷാന്‍ കിഷന്‍ (16) എന്നിവരെ തുടക്കത്തില്‍ തന്നെ നഷ്ടമായ ഇന്ത്യ…

Read More

സേതുരാമയ്യരുടെ അഞ്ചാം വരവ്; ‘സിബിഐ 5: ദി ബ്രെയിൻ’

  മലയാള സിനിമാപ്രേമികൾ ഒരേപോലെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന സിബിഐ അഞ്ചാം ഭാഗം. സിനിമയിലെ പേര് എന്തായിരിക്കുമെന്ന ആവേശത്തിലാണ് ആരാധകർ. ഇപ്പോഴിതാ സിനിമയുടെ ടൈറ്റിൽ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ‘സിബിഐ 5: ദി ബ്രെയിൻ’ എന്നാണ് സിനിമയുടെ പേര്. സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പേര് പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിയും പേര് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ സിനിമയിലെ ലുക്കും പുറത്തുവിട്ടിട്ടുണ്ട്. 1988ൽ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറികുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്. തുടർന്ന് ജാഗ്രത,…

Read More

റെയിൽവെ അവഗണനക്കെതിരെ പാർലമെന്റിൽ ശബ്ദമുയർത്തണം; മുഖ്യമന്ത്രി

  കേന്ദ്ര ബജറ്റിൽ റെയിൽവെയുടെ കാര്യത്തിൽ സംസ്ഥാനത്തോട് അവഗണന കാട്ടിയതിനെതിരെ ശബ്ദമുയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ നിന്നുള്ള എംപിമാരോട് അഭ്യർത്ഥിച്ചു. എംപിമാരുടെ കോൺഫറൻസിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്കമാലി-ശബരി പാത, നേമം ടെർമിനൽ, കൊച്ചുവേളി ടെർമിനൽ,തലശ്ശേരി-മൈസൂർ പാത, കാഞ്ഞങ്ങാട്-പാണത്തൂർ-കണിയൂർ പാത എന്നീ കാര്യങ്ങളിലൊന്നും അനുകൂല പ്രഖ്യാപനമുണ്ടായിട്ടില്ല. എറണാകുളത്തിനും ഷൊർണ്ണൂരിനും ഇടയിലുള്ള ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനത്തിന്റെ കാര്യത്തിലും റെയിൽവെയുടെ ഭാഗത്തു നിന്ന് അവഗണനയാണുള്ളത്. അമൃത എക്സ്പ്രസ് രാമേശ്വരം വരെ നീട്ടുന്ന കാര്യത്തിലും എറണാകുളം- വേളാങ്കണ്ണി റൂട്ടിൽ…

Read More

പ്രഭാത വാർത്തകൾ

  🔳യുക്രെയിനെതിരേ ചെച്നിയന്‍ സൈന്യവും. യുക്രെയിനിന്റെ സൈനിക കേന്ദ്രങ്ങള്‍ പിടിച്ചെടുത്തെന്ന് ചെച്നിയന്‍ പ്രസിഡന്റ് അവകാശപ്പെട്ടു. ഇതേസമയം, യുക്രെയിന് ആയുധങ്ങളുമായി ബെല്‍ജിയം, ജര്‍മനി, പോളണ്ട്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ രംഗത്ത്. യുക്രൈന്‍ സൈന്യത്തിന് ബെല്‍ജിയം 2,000 മെഷീന്‍ ഗണ്ണുകളും 3,800 ടണ്‍ ഇന്ധനവും നല്‍കും. ജര്‍മ്മനിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന 400 റോക്കറ്റ് പ്രോപ്പല്‍ഡ് ഗ്രനേഡ് ലോഞ്ചറുകള്‍ യുക്രൈനിനു കൈമാറാന്‍ നെതര്‍ലാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 🔳കൂസാത്ത യുക്രെയിനെതിരേ ആക്രമണം രൂക്ഷമാക്കാന്‍ റഷ്യ സൈനികര്‍ക്കു നിര്‍ദ്ദേശം നല്‍കി. എല്ലാ വശങ്ങളില്‍ നിന്നും ആക്രമിക്കാനാണ് റഷ്യന്‍…

Read More

മോദിയുടെ സഹായം തേടി യുക്രൈൻ; ഇന്ത്യന്‍ നിലപാട് സ്വാഗതം ചെയത് റഷ്യ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി. രാഷ്ട്രീയമായും യുഎൻ രക്ഷാസമിതിയിലും ഇന്ത്യയുടെ പിന്തുണ തേടി സെലൻസ്കി. യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടെണമെന്ന് വ്ളാദിമിർ സെലൻസ്കി അഭ്യർത്ഥിച്ചു. റഷ്യൻ അധിനിവേശത്തെപ്പറ്റി പ്രധാനമന്ത്രിയോട് വിശദീകരിച്ചെന്ന് യുക്രൈൻ പ്രസിഡന്റ് വ്യക്തമാക്കി. ഒരു ലക്ഷം റഷ്യൻ സൈനികർ യുക്രൈനിൽ എത്തിയതായി വ്ളാദിമിർ സെലൻസ്കി പറഞ്ഞു. കൂടാതെ ഐക്യരാഷ്രസഭയിൽ പിന്തുണ നൽകാനും ഇന്ത്യയോട് യുക്രൈൻ അഭ്യർത്ഥിച്ചു. അധിനിവേശക്കാരെ തടയാൻ ഒന്നിച്ചു നിൽക്കണമെന്നും അഭ്യർത്ഥിച്ചു. കൂടാതെ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ സ്വീകരിച്ച നിലപാടിന്…

Read More

യുക്രൈനില്‍ നിന്ന് 219 ഇന്ത്യക്കാരുമായി ആദ്യവിമാനം മുംബൈയിലെത്തി

യുക്രൈനിലെ യുദ്ധഭൂമിയില്‍ നിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യക്കാരുമായി ആദ്യവിമാനം മുംബൈയില്‍ എത്തി. 219 പേരാണ് വിമാനത്തിലുള്ളത്. ഇതില്‍ 27 പേര്‍ മലയാളികളാണ്. റുമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്ന് പുറപ്പെട്ട സംഘമാണ് വൈകീട്ടോടെ എയര്‍ ഇന്ത്യ വിമാനത്തില്‍ മുംബൈയില്‍ എത്തിയത്. ഇവരെ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന രക്ഷാദൗത്യം ധ്രുതഗതിയില്‍ തുടരുകയാണ്. കീവില്‍ ഉള്‍പ്പെടെ യുക്രൈനിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളികള്‍ അടക്കം നിരവധി വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരില്‍ പലരും വെള്ളവും ഭക്ഷണവും കിട്ടാതെ…

Read More

റഷ്യക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കില്ലെന്ന് പോളണ്ട്

  യുക്രൈനെതിരെ യുദ്ധം നടത്തുന്ന റഷ്യക്കെതിരെ പ്രതിഷേധം കനക്കുന്നു. യൂറോപ്യൻ യൂണിയൻ്റെ ഉപരോധം ഉൾപ്പെടെ ലോകം ഒറ്റക്കെട്ടായി റഷ്യയെ പ്രതിരോധിക്കുകയാണ്. കായികമേഖലയും റഷ്യക്കെതിരെ കടുത്ത നടപടിയുമായി രംഗത്തെത്തി. റഷ്യയിലെ സെൻ്റ് പീറ്റേഴ്സ് ബഗ്രിൽ നടത്താനിരുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഫ്രാൻസിലെ പാരിസിലേക്ക് മാറ്റിയിരുന്നു. പിന്നാലെ റഷ്യൻ ഗ്രാൻപ്രീ റദ്ദാക്കിയെന്ന് ഫോർമുല വൺ അധികൃതർ അറിയിക്കുകയും ചെയ്തു. ഇപ്പോൾ റഷ്യക്കെതിരായ തങ്ങളുടെ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാൻ ഇല്ലെന്ന് പോളണ്ട് ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചിരിക്കുകയാണ്. മാർച്ച് 24ന്…

Read More

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിക്കാം; വിലക്ക് നീക്കി ഹൈക്കോടതി

  മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ഹൈക്കോടതി നീക്കി. തൽസ്ഥിതി തുടരാനുള്ള വിലക്കാണ് നീങ്ങിയത്. മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിക്കാൻ സർക്കാർ പുറപ്പെടുവിച്ച ഓർഡിൻസിൻ്റെ ഭരണഘാടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികൾ സിംഗിൾ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. സിംഗിൾ ബെഞ്ച് വിധിക്കെതിരെ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭരണസമിതിയും ചില പ്രാഥമിക സഹകരണ സംഘങ്ങളും സമർപ്പിച്ച അപ്പീലുകൾ ജസ്റ്റീസുമാരായ അലക്സാണ്ടർ തോമസ് വിജു എബ്രഹാം എന്നിവരടങ്ങുന്ന…

Read More