Headlines

Webdesk

റഷ്യക്കെതിരെ യുക്രൈന്റെ സൈബറാക്രമണം; പുടിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് തകർത്തു

  റഷ്യക്കെതിരെ സൈബർ ആക്രമണം നടത്തി യുക്രൈൻ. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിടർ പുടിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആക്രമിക്കപ്പെട്ടു. ഐടി സൈന്യത്തെ വിന്യസിച്ചതായി യുക്രൈൻ അവകാശപ്പെട്ടതിന് പിന്നാലെയാണ് ആക്രമണം പുട്ടിന്റെ ഓഫീസിൻരെ സൈറ്റാണ് ആക്രമിക്കപ്പെട്ടത്. റഷ്യൻ സർക്കാരിന്റെ വിവിധ വകുപ്പുകളുടെയും റഷ്യൻ മാധ്യമ സ്ഥാപനങ്ങളുടെയും സൈറ്റുകൾക്ക് നേരെ സൈബറാക്രമണം നടന്നു. കഴിഞ്ഞ ദിവസം യുക്രൈനിലും വ്യാപകമായ സൈബറാക്രമണം നടന്നിരുന്നു. എന്നാൽ ഈ ആക്രമണങ്ങളിൽ പങ്കില്ലെന്ന നിലപാടാണ് റഷ്യ സ്വീകരിച്ചത്. നേരത്തെ റഷ്യയുടെ സൈബറാക്രമണത്തിനെതിരെ പങ്കുചേരാൻ സൈബർ ഹാക്കർമാരുടെ സഹായം…

Read More

ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി വീണ്ടും ഉത്തരകൊറിയ

  കിഴക്കൻ യൂറോപ്പിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തലസ്ഥാനമായ പ്യോംഗ് യാംഗിൽ നിന്ന് കിഴക്കൻ കടലിലേക്കാണ് മിസൈൽ വിക്ഷേപിച്ചത്. മാർച്ച് 9ന് ദക്ഷിണ കൊറിയയിൽ പ്രിസഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം എന്നാൽ നടപടിയെ പ്രകോപനമായി കാണേണ്ടതില്ലെന്നും ഏപ്രിൽ 15ന് നടക്കാനിരിക്കുന്ന കിംഗ് സാംഗിന്റെ 110ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള തയ്യാറെടുപ്പാണ് ഇതെന്നും ഉത്തര കൊറിയൻ അനുകൂല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Read More

യുക്രൈനിൽ നിന്നുള്ള മൂന്നാമത്തെ എയർ ഇന്ത്യ വിമാനവും ഡൽഹിയിൽ; 25 പേർ മലയാളികൾ

  യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായുള്ള മൂന്നാമത്തെ വിമാനം ഡൽഹിയിൽ എത്തി. ബുഡാപെസ്റ്റിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ 240 പേരാണുള്ളത്. ഇതിൽ 25 പേർ മലയാളികളാണ്. രക്ഷാ ദൗത്യത്തിലെ രണ്ടാമത്തെ വിമാനം റൊമാനിയയിൽ നിന്ന് പുലർച്ചെ ഡൽഹിയിൽ എത്തിയിരുന്നു. 29 മലയാളികൾ അടക്കമുള്ള സംഘമാണ് വിമാനത്തിലുണ്ടായിരുന്നത് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എന്നിവർ ചേർന്ന് ഇവരെ സ്വീകരിച്ചു. മലയാളി വിദ്യാർഥികളെ പിന്നീട് കേരളാ ഹൗസിലേക്ക് മാറ്റി. മലയാളി വിദ്യാർഥികളെ സംസ്ഥാന…

Read More

ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി20 ഇന്ന്; മറ്റൊരു വൈറ്റ് വാഷിനൊരുങ്ങി രോഹിതും സംഘവും

  ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി20 മത്സരം ഇന്ന് ധരംശാലയിൽ നടക്കും. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. വെസ്റ്റ് ഇൻഡീസിനെ വൈറ്റ് വാഷ് ചെയ്തതിന് പിന്നാലെ ശ്രീലങ്കക്കെതിരെയും സമ്പൂർണ വിജയം നേടാനാണ് രോഹിതും സംഘവും ഇന്നിറങ്ങുക ആദ്യ മത്സരത്തിൽ ബാറ്റിംഗിന് അവസരം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസൺ ഇന്നലെ നടന്ന മത്സരത്തിൽ തകർത്തടിച്ചിരുന്നു. നാലാം നമ്പറിൽ സഞ്ജുവിനെ ഇറക്കിയ രോഹിതിന്റെ നീക്കം ഫലം കാണുകയായിരുന്നു. 25 പന്തിൽ മൂന്ന് സിക്‌സും രണ്ട് ഫോറും…

Read More

മണിപ്പൂരിലെ ചുരാന്ദ്പൂരിൽ സ്‌ഫോടനം; കുട്ടിയടക്കം രണ്ട് പേർ കൊല്ലപ്പെട്ടു

  മണിപ്പൂരിൽ ആദ്യ ഘട്ട തെരഞ്ഞെടുപ്പിന് മുമ്പായി നടന്ന സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രിയോടെ ചുരാന്ദ്പൂർ ജില്ലയിലെ ഗാംഗ്പിമുവാൽ ഗ്രാമത്തിലാണ് സ്‌ഫോടനമുണ്ടായത്. ആറ് വയസ്സുള്ള കുട്ടിയടക്കം രണ്ട് പേരാണ് കൊല്ലപ്പെട്ടത് യാദൃശ്ചികമായി നടന്ന സ്‌ഫോടനമെന്നാണ് പോലീസിന്റെ പ്രതികരണം. ബി എസ് എഫ് ഫയറിംഗ് റേഞ്ചിൽ പൊട്ടാതെ കിടന്ന മോർട്ടാർ ഷെൽ നാട്ടുകാർ എടുത്തപ്പോൾ പൊട്ടിത്തെറിച്ചതായും സംശയിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. സ്‌ഫോടനത്തിൽ ഏഴ് പേർക്ക് പരുക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു….

Read More

രാജ്യം സ്വതന്ത്രമാകുന്നതുവരെ പോരാടുമെന്ന് സെലൻസ്‌കി; യുക്രൈന് സഹായവുമായി ജർമനിയും ബൽജിയവും

  രാജ്യം സ്വതന്ത്രമാകുന്നതുവരെ പൊരുതുമെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. ഷെല്ലാക്രമണം തുടരുമ്പോഴും അഭയകേന്ദ്രങ്ങളിൽ കുട്ടികൾ ജനിക്കുന്നുണ്ട്. അതുകൊണ്ട്  യുദ്ധത്തിൽ ശത്രുക്കൾക്ക് സാധ്യതയില്ലെന്നും സെലൻസ്‌കി പറഞ്ഞു. രാജ്യം സ്വതന്ത്രമാകുന്നതുവരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. യുക്രൈന് സഹായവുമായി കൂടുതൽ രാജ്യങ്ങൾ രംഗത്തുവന്നിട്ടുണ്ട്. ബെൽജിയം യുക്രൈൻ സൈന്യത്തിന് 2000 മെഷീൻ ഗണ്ണുകളും 3800 ടൺ ഇന്ധനവും നൽകും. ജർമനിയിലും യുക്രൈന് ആയുധം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. ജർമനിയിൽ ഉത്പാദിപ്പിക്കുന്ന 400 റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ലോഞ്ചറുകൾ യുക്രൈന് അയക്കാൻ അയൽ രാജ്യമായ…

Read More

അതിർത്തിയിൽ മലയാളി വിദ്യാർഥികളെ യുക്രൈൻ സൈന്യം കാറിടിച്ച് വീഴ്ത്തി, തോക്കൂചൂണ്ടി ഭീഷണിയും

  യുദ്ധം രൂക്ഷമായ യുക്രൈനിൽ നിന്നും രക്ഷപ്പെടാനുള്ള മലയാളികളടക്കമുള്ള വിദ്യാർഥികൾക്ക് നേരെ ആക്രമണമവുമായി യുക്രൈൻ സൈന്യം. പോളണ്ട് അതിർത്തിയിൽ കുടുങ്ങിയ വിദ്യാർഥികൾക്ക് നേരെ യുക്രൈൻ സൈന്യം കാറിടിച്ച് കയറ്റി. നിരവധി വിദ്യാർഥികൾ മറിഞ്ഞുവീഴുന്ന സാഹചര്യമുണ്ടായി തിരിച്ച് ചോദ്യമുന്നയിച്ചവരെ യുക്രൈൻ സൈന്യം ചവിട്ടിവീഴ്ത്തി. ആകാശത്തേക്ക് സൈന്യം വെടിയുതിർത്തു. കൂടാതെ വിദ്യാർഥികൾക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിയും ഉയർത്തി. താമസസ്ഥലത്തേക്ക് മടങ്ങിപ്പോകാൻ നിർദേശിച്ചാണ് ഭീഷണി. നൂറുകണക്കിന് വിദ്യാർഥികളാണ് ഇവിടെ യുക്രൈൻ സൈന്യത്തിന്റെ ആക്രമണത്തിന് ഇരയായത്. പോളണ്ട് അതിർത്തിയായ ഷെഹ്നിയിലാണ് സംഭവം….

Read More

ഖാസിൽകീവിലെ എണ്ണസംഭരണ ശാലക്ക് നേരെയും പൈപ്പ് ലൈന് നേരെയും റഷ്യൻ ആക്രമണം

  യുക്രൈനിലെ വാസിൽകീവിലുള്ള എണ്ണ സംഭരണശാലക്ക് നേരെ റഷ്യയുടെ മിസൈലാക്രമണം. വലിയ സ്‌ഫോടനത്തോടെയുള്ള തീ ഇവിടെ ആളിപ്പടരുകയാണ്. യുക്രൈൻ തലസ്ഥാനത്തോട് ചേർന്നുള്ള പ്രദേശത്താണ് സ്‌ഫോടനം. ഖാർക്കീവിലെ പൈപ്പ് ലൈന് നേരെയും ആക്രമണമുണ്ടായി. യുദ്ധത്തിൽ 23 പേർ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. യുക്രൈൻ പൗരൻമാരായ അഞ്ച് പേരെയും 16 യുക്രൈൻ സൈനികരും ഒരു റഷ്യൻ സൈനികനും ഏഴ് വയസ്സ് പ്രായമുള്ള ഒരു കുട്ടിയുമാണ് കൊല്ലപ്പെട്ടത്.  അതേസമയം റഷ്യയുടെ നീക്കം വംശഹത്യയായി കണക്കാക്കണമെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി പറഞ്ഞു….

Read More

എല്ലാ വശത്ത് നിന്നും ആക്രമിക്കണം; യുക്രൈനെതിരായ ആക്രമം കടുപ്പിക്കാൻ സൈന്യത്തിന് നിർദേശം നൽകി റഷ്യ

  കീവ്: യുക്രൈനിൽ ആക്രമണം രൂക്ഷമാക്കാൻ റഷ്യ സൈനിക‌‌ർക്ക് നി‌ർദ്ദേശം നൽകി. എല്ലാ വശങ്ങളിൽ നിന്നും ആക്രമിക്കാനാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം സൈനികർക്ക് നൽകിയിരിക്കുന്ന നി‌‌‌ർദ്ദേശം. കീവിലുള്ള യുക്രൈൻ നേതൃത്വം ച‌ർച്ചയ്ക്ക് തയ്യാറാകാത്തതിനാലാണ് സൈന്യത്തിന് പുതിയ നി‌‌ർദ്ദേശം നൽകിയിരിക്കുന്നതെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്. ബെലാറസിൽ ചർച്ച നടത്താനുള്ള നിർദ്ദേശം യുക്രൈൻ ലംഘിച്ചുവെന്നാണ് റഷ്യ പറയുന്നത്. സമവായത്തിന് തയ്യാറാകാതെ യുക്രൈൻ പോരാട്ടം നീട്ടിക്കൊണ്ട് പോയെന്നും കുറ്റപ്പെടുത്തൽ ഉണ്ട്. റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്‍റേതാണ് വിശദീകരണം. അതേസമയം, സുരക്ഷാ പ്രതിരോധ…

Read More

നിയന്ത്രണത്തിന് തിരിച്ചടി: റഷ്യന്‍ മാധ്യമങ്ങളുടെ മോണിറ്റൈസേഷന്‍ നിര്‍ത്തലാക്കി ഫേസ്ബുക്ക്

  മോസ്‌കോ: ഫേസ്ബുക്കിന് റഷ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ, റഷ്യന്‍ മാധ്യമങ്ങള്‍ക്ക് മോണിറ്റൈസേഷന്‍ നല്‍കുന്നത് ഫേസ്ബുക്ക് നിര്‍ത്തലാക്കി. റഷ്യന്‍ സര്‍ക്കാറുമായി ബന്ധപ്പെട്ട കമ്പനികളുടെ പരസ്യങ്ങള്‍ക്കും ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ക്രെംലിനുമായി ബന്ധപ്പെട്ട പേജുകള്‍ക്കും ചാനലുകള്‍ക്കും ഫേസ്ബുക്കില്‍ നിന്നുള്ള മൊണിറ്റൈസേഷനും അവസാനിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഫേസ്ബുക്കിന്റെ സുരക്ഷാ വിഭാഗത്തിന്റെ തലവന്‍ നതാനിയേല്‍ ഗ്ലെയ്ചറാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഫേസ്ബുക്ക് റഷ്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ ഹനിക്കുന്നുവെന്നും റഷ്യന്‍ കണ്ടന്റുകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നുവെന്നും കാണിച്ച് വെള്ളിയാഴ്ച മുതല്‍ റഷ്യ ഫേസ്ബുക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വിഷയത്തില്‍ വിശദീകരണം…

Read More