പ്രഭാത വാർത്തകൾ
🔳റഷ്യ യുക്രെയിനില്‍ അണ്വായുധം പ്രയോഗിക്കാന്‍ ഒരുങ്ങുന്നു. ബെലാറസിലെ സന്ധി ചര്‍ച്ച നടക്കുന്നതിനിടെ യുക്രെയിനിനെതിരേ സമ്മര്‍ദവുമായാണ് അണ്വായുധ ഭീഷണി. യുക്രെയിന്‍ ശക്തമായി ചെറുത്തുനില്‍ക്കുന്നതിനാലാണ് അണ്വായുധ പ്രയോഗത്തിനു തയാറാകാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇതേസമയം, ഇതുവരെ 4300 റഷ്യന്‍ സൈനികരെ വധിച്ചെന്ന് യുക്രെയിന്‍. റഷ്യയുടെ 27 വിമാനങ്ങളും 26 ഹെലികോപ്റ്ററും 146 ടാങ്കുകളും 706 സൈനിക വാഹനങ്ങളും തകര്‍ത്തെന്നും യുക്രെയിന്‍ അവകാശപ്പെട്ടു. 🔳ബെലാറസില്‍ സന്ധി ചര്‍ച്ച. റഷ്യയുടെ ക്ഷണമനുസരിച്ച് യുക്രൈന്‍ പ്രതിനിധി സംഘം ബെലാറസില്‍…
