Headlines

Webdesk

യുദ്ധം അഞ്ചാം ദിവസത്തിലേക്ക്: 4300 റഷ്യൻ സൈനികരെ വധിച്ചതായി യുക്രൈൻ; യുക്രൈനിൽ 352 പേർ കൊല്ലപ്പെട്ടു

  റഷ്യ-യുക്രൈൻ യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ യുക്രൈന്റെ കീവ് അടക്കമുള്ള നഗരങ്ങളിൽ രൂക്ഷ ഏറ്റുമുട്ടൽ. വരും മണിക്കൂറുകൾ നിർണായകമാണെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി പ്രതികരിച്ചു. ഖാർകീവിൽ റഷ്യൻ സേന ആധിപത്യം ഉറപ്പിച്ചു. കീവിൽ വ്യോമാക്രമണ മുന്നറിയിപ്പ് റഷ്യ നൽകിയിട്ടുണ്ട്. സെലൻസ്‌കിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ഫോണിൽ സംസാരിച്ചു. റഷ്യൻ സേനയെ ചെറുക്കാൻ വേണ്ട സഹായ സഹകരണങ്ങൾ യൂറോപ്യൻ യൂണിയനും ബ്രിട്ടനും നൽകുമെന്ന് ബോറിസ് ജോൺസൺ അറിയിച്ചു. സെലൻസ്‌കിയുടെ നേതൃപാടവത്തെ ബോറിസ് ജോൺസൺ പ്രശംസിച്ചു….

Read More

പെരിയാറിന്റെ വേഷം ധരിച്ച് ചാനൽ ഷോയിൽ അഭിനയിച്ച കുട്ടിക്കെതിരെ ഭീഷണി

  തമിഴ്‌നാട്ടിൽ സാമൂഹിക പരിഷ്‌കർത്താവ് പെരിയാറിന്റെ വേഷമിട്ട് ടിവി ചാനൽ ഷോയിൽ അഭിനയിച്ച കുട്ടിക്കെതിരെ വധഭീഷണി ഉയർത്തി സംഘ്പരിവാർ പ്രവർത്തകൻ അറസ്റ്റിൽ. തൂത്തുക്കുടി കോവിൽപട്ടി സ്വദേശി വെങ്കടേഷ് കുമാർ ബാബുവാണ് അറസ്റ്റിലായത്. ഇയാളെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു സീ തമിഴിലെ ജൂനിയർ സൂപ്പർ സ്റ്റാർ എന്ന പരിപാടിയിലാണ് പെരിയാറിന്റെ വേഷം ധരിച്ച് കുട്ടിയെത്തിയത്. പിന്നാലെ കുട്ടിയെ കൊന്ന് കവലയിൽ കെട്ടിത്തൂക്കുമെന്ന് വെങ്കടേഷ് ബാബു ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കി. ഇതിന് പിന്നാലെ ഡിഎംകെ പരാതി നൽകുകയും ഇയാളെ…

Read More

തിരുവനന്തപുരം പള്ളിപ്പുറത്ത് ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

  തിരുവനന്തപുരം പള്ളിപ്പുറത്ത് ദേശീയപാതയിൽ ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കണിയാപുരം സ്വദേശി നിധിൻ(22), ചിറ്റാറ്റുമുക്ക് സ്വദേശി വിഷ്ണു(21) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. മംഗലപുരത്ത് നിന്ന് കണിയാപുരത്തേക്ക് പോകവെ ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

ചക്രവാത ചുഴി ന്യൂനമർദമാകുന്നു; സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

  ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴിയുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ചക്രവാത ചുഴി അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി മാറിയേക്കും. ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും. മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മാർച്ച് മൂന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്

Read More

കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കി കേരളം; ബാറുകള്‍ 11 മണിവരെ, പൊതുപരിപാടികളില്‍ 1500 പേര്‍

  തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. തീയറ്ററുകളിൽ 100 % ആളുകളെ പ്രവേശിപ്പിക്കാൻ തീരുമാനമായി. അതിനോടൊപ്പം, പൊതുപരിപാടികളില്‍ പരമാവധി പങ്കെടുക്കാവുന്നവരുടെ എണ്ണം 1500 ആക്കി. ബാറുകള്‍, ക്ലബുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, മറ്റ് ഭക്ഷണശാലകളിലുമെല്ലാം 100 ശതമാനം സീറ്റിലും ആളെ പ്രവേശിപ്പിക്കാന്‍ തീരുമാനമായി. സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ യോഗങ്ങള്‍ ഓഫ് ലൈനായി നടത്താനും അനുമതി നൽകി.  

Read More

പുടിന്റെ ആണവ ഭീഷണി; യുഎൻ പ്രത്യേക യോഗം ബുധനാഴ്ച ചേരും

  ആണവായുധങ്ങൾ സജ്ജമാക്കാൻ സേനാ തലവന്മാർക്ക് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ നിർദേശം നൽകിയ സാഹചര്യത്തിൽ ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക യോഗം ബുധനാഴ്ച. യുഎൻ ന്യൂക്ലിയർ വാച്ച്ഡോഗിൻ്റെ 35 അംഗങ്ങളടങ്ങിയ ഡയറക്ടർ ബോർഡ് ആണ് ബുധനാഴ്ച ചേരുക. അല്പസമയം മുൻപാണ് പുടിൻ ആണവായുധങ്ങൾ സജ്ജമാക്കാൻ സേനാ തലവന്മാർക്ക് നിർദേശം നൽകിയത്. നാറ്റോയുടെ കടുത്ത നിലപാടിന് പിന്നാലെയാണ് തീരുമാനമെന്ന് പുടിൻ വ്യക്തമാക്കി. റഷ്യയ്‌ക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ കടുത്ത സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു.മുൻനിര നാറ്റോ അംഗങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ…

Read More

ഉംറ നിര്‍വഹിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന പ്രായ നിബന്ധന പൂര്‍ണമായും ഒഴിവാക്കി

  റിയാദ്: കൊവിഡ് സാഹചര്യത്തില്‍ ഉംറ നിര്‍വഹിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന പ്രായ നിബന്ധന പൂര്‍ണമായും ഒഴിവാക്കി. ഇനി ഏത് പ്രായക്കാര്‍ക്കും മക്കയില്‍ എത്തി ഉംറ ചെയ്യാനും മദീനയില്‍ പ്രവാചക പള്ളി സന്ദര്‍ശിക്കാനും കഴിയും. ഏഴ് വയസിന് മുകളിലുള്ളവര്‍ക്കായിരുന്നു ഏറ്റവും ഒടുവില്‍ അനുമതി ഉണ്ടായിരുന്നത്. ആ പരിധി ആണ് ഇപ്പോള്‍ എടുത്തു കളഞ്ഞത്. തവക്കല്‍ന ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസുള്ള ആര്‍ക്കും ഇനി മക്കയിലും മദീനയിലും എത്താം. എന്നാല്‍ ഇഅതമര്‍ന ആപ്പ് വഴി ഉംറക്കും മദീന സിയാറത്തിനുമുള്ള അനുമതി എടുക്കണം.

Read More

ഓപറേഷൻ ഗംഗ: യുക്രൈനിൽ നിന്നുള്ള അഞ്ചാമത്തെ വിമാനവും ഡൽഹിയിൽ; 249 പേരിൽ 12 പേർ മലയാളികൾ

  യുദ്ധം തുടരുന്ന യുക്രൈനിൽ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നത് ചർച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഞായറാഴ്ച രാത്രി അടിയന്തര യോഗം ചേർന്നു. ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതാണ് ഇപ്പോഴത്തെ പ്രധാന അജണ്ടയെന്നായിരുന്നു യോഗത്തിലെ തീരുമാനം. രക്ഷാദൗത്യം യോഗം വിലയിരുത്തി. വിവിധ മുഖ്യമന്ത്രിമാർ നൽകിയ കത്തുകളും യോഗത്തിൽ ചർച്ചയായി. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കൂടുതൽ ലോക രാജ്യങ്ങളുടെ സഹകരണം തേടാനും തീരുമാനിച്ചു. ഓപറേഷൻ ഗംഗ തുടരുകയാണ്. ഇന്ന് അഞ്ചാമത്തെ വിമാനവും ഡൽഹിയിൽ എത്തി. 249 യാത്രക്കാരാണ് ഇന്ന്…

Read More

കീവിനെ വളഞ്ഞ് റഷ്യൻ സൈന്യം; നഗരത്തിൽ വ്യോമാക്രണ മുന്നറിയിപ്പ്

  യുക്രൈനിൽ റഷ്യൻ ആക്രമണം ശക്തമാകുന്നു. തലസ്ഥാനമായ കീവിൽ വ്യോമാക്രമണത്തിന് മുന്നോടിയായുള്ള സൈറണുകൾ മുഴങ്ങി. സാപോർഷ്യ വിമാനത്താവളത്തിന് സമീപം ബോംബ് സ്‌ഫോടനമുണ്ടായി. കീവ് പൂർണമായും റഷ്യൻ സൈനികരാൽ വളഞ്ഞിരിക്കുകയാണ്. സഞ്ചാര മാർഗങ്ങളും അടച്ചതിനാൽ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതും തടസ്സപ്പെട്ടു നിലവിൽ ആവശ്യത്തിന് ഇന്ധനവും ഭക്ഷണവും കീവിലേക്ക് എത്തുന്നില്ല. കൊടും തണുപ്പിൽ വൈദ്യുതി കൂടി നിലച്ചാൽ വലിയ മാനുഷിക ദുരന്തമുണ്ടാകുമെന്ന് കീവ് മേയർ പറഞ്ഞു. അതേസമയം നാട്ടുകാരെ മുൻനിർത്തിയാണ് യുക്രൈൻ ഭരണകൂടം റഷ്യക്കെതിരെ പ്രത്യാക്രമണം കടുപ്പിക്കുന്നത്. പെട്രോൾ…

Read More

റഷ്യ-യുക്രൈൻ സമാധാന ചർച്ച തുടരുന്നു; ശുഭ വാർത്ത പ്രതീക്ഷിക്കുന്നതായി ലോക മാധ്യമങ്ങൾ

  റഷ്യ-യുക്രൈൻ യുദ്ധം ഒരു ഭാഗത്ത് തുടരുമ്പോഴും മറുവശത്ത് സമാധാന ചർച്ചകളും തുടരുകയാണ്. ചർച്ചയിലൂടെ യുദ്ധം പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ബെലാറൂസിൽ റഷ്യൻ, യുക്രൈൻ പ്രതിനിധി സംഘങ്ങൾ ചർച്ചക്കായി എത്തിയിട്ടുണ്ട്. ഉപാധിയില്ലാത്ത ചർച്ചയെന്നാണ് റഷ്യ പ്രതികരിച്ചത്. എന്നാൽ ചർച്ചയിൽ പ്രതീക്ഷയില്ലെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി പറഞ്ഞു. ഒരു ശ്രമം നടത്താമെന്ന ചിന്ത മാത്രമേയുള്ളു. താൻ ശ്രമിച്ചില്ലെന്ന് യുക്രൈൻ ജനത കുറ്റപ്പെടുത്തരുത്. അതിനാലാണ് വഴങ്ങിയതെന്നും സെലൻസ്‌കി പറഞ്ഞു. ബെലാറൂസിലെ രഹസ്യ കേന്ദ്രത്തിലാണ് ചർച്ച. യോഗം പുരോഗമിക്കുകയാണെന്നും ശുഭ വാർത്തയാണ്…

Read More