ഫേസ്ബുക്ക് വഴി പരിചയം, ആദ്യ കുഞ്ഞ് മരിച്ചത് 3 വർഷം മുൻപ്; കാമുകി ചതിച്ചെന്ന ധാരണയിൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി, യുവാവിന്റേത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
തൃശ്ശൂർ പുതുക്കാട് വെള്ളികുളങ്ങരയിൽ നവജാത ശിശുക്കളെ കുഴിച്ചിട്ട സംഭവത്തിൽ യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. മരിച്ച രണ്ടു കുട്ടികളുടെയും അസ്ഥി കർമങ്ങൾ ചെയ്യാനായി എടുത്ത് സൂക്ഷിച്ചതായും പുതുക്കാട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ യുവാവ് വെളിപ്പെടുത്തി. സംഭവത്തിൽ ആമ്പല്ലൂർ സ്വദേശി ഭവിനേയും, വെള്ളിക്കുളങ്ങര സ്വദേശി അനീഷയെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. അനീഷ ചതിച്ചെന്ന ധാരണയിലാണ് അർധരാത്രിയോടെ പൊലീസ് സ്റ്റേഷനിൽ എത്തി യുവാവ് കാര്യങ്ങൾ വിശദീകരിച്ചതെന്ന് റൂറൽ എസ് പി പറഞ്ഞു. അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളുമായാണ് ഭവൻ സ്റ്റേഷനിൽ എത്തിയത്. വിശദമായ ചോദ്യം…
