Headlines

Webdesk

12 വയസ്സ് കുട്ടികൾക്ക് ബുധനാഴ്ച മുതൽ കൊവിഡ് വാക്‌സിനേഷൻ ആരംഭിക്കും

  12 മുതൽ 14 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ബുധനാഴ്ച മുതൽ കൊവിഡ് പ്രതിരോധ വാക്‌സിനേഷൻ ആരംഭിക്കും. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. ഹൈദരാബാദിലെ ബയോളജിക്കൽ ഇവാൻസ് വികസിപ്പിച്ച കോർബോവാക്‌സാണ് കുട്ടികൾക്ക് നൽകുക 60 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ബുധനാഴ്ച മുതൽ ബൂസ്റ്റർ ഡോസ് നൽകും. നിലവിൽ അറുപതി വയസ്സിന് മുകളിലുള്ള മറ്റ് അസുഖങ്ങൾക്കുള്ളവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. ഈ വർഷം ജനുവരി മുതലാണ് ബൂസ്റ്റർ ഡോസ് നൽകാൻ തുടങ്ങിയത് 2021 ജനുവരിയിലാണ്…

Read More

ബംഗളൂരു ടെസ്റ്റിൽ ശ്രീലങ്ക പൊരുതുന്നു; ആറ് വിക്കറ്റുകൾ നഷ്ടമായി, കരുണരത്‌നക്ക് സെഞ്ച്വറി

  ബംഗളൂരുവിൽ നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റിൽ രണ്ടാമിന്നിംഗ്‌സിൽ ബാറ്റിംഗ് തുടരുന്ന ശ്രീലങ്കക്ക് ആറ് വിക്കറ്റുകൾ നഷ്ടമായി. നാല് വിക്കറ്റുകൾ കൂടി വീഴ്ത്തിയാൽ ഇന്ത്യക്ക് പരമ്പര തൂത്തൂവാരാം.നിലവിൽ ശ്രീലങ്ക ആറിന് 196 റൺസ് എന്ന നിലയിലാണ്.  വിജയലക്ഷ്യമായ 447 റൺസിൽ നിന്നും 251 റൺസ് അകലെയാണ് ലങ്ക ഇപ്പോഴും. ബംഗളൂരുവിൽ നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റിൽ രണ്ടാമിന്നിംഗ്‌സിൽ ബാറ്റിംഗ് തുടരുന്ന ശ്രീലങ്കക്ക് ആറ് വിക്കറ്റുകൾ നഷ്ടമായി. നാല് വിക്കറ്റുകൾ കൂടി വീഴ്ത്തിയാൽ ഇന്ത്യക്ക് പരമ്പര തൂത്തൂവാരാം.നിലവിൽ ശ്രീലങ്ക…

Read More

മാസ്ക് മാറ്റാനായില്ല ശ്രദ്ധക്കുറവും പാടില്ല: മന്ത്രി വീണ ജോർജ്

  കൊവിഡ് കേസുകൾ കുറഞ്ഞെങ്കിലും ശ്രദ്ധക്കുറവ് പാടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പൂർണ്ണമായും കോവിഡ വ്യക്തമാക്കുകയാണ് ലക്ഷ്യം. മാസ്ക് മാറ്റാർ ആയിട്ടില്ല കുറച്ചു നാൾ കൂടി ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ഒന്നര വര്‍ഷത്തിന് ശേഷം സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ആയിരത്തിൽ താഴെയായി. 3.08.2020നാണ് സംസ്ഥാനത്ത് ആയിരത്തില്‍ താഴെ കേസുകള്‍ അവസാനമായി റിപ്പോര്‍ട്ട് ചെയ്തത്. അന്ന് 962 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. അതിന് ശേഷം രണ്ടാം തരംഗമുണ്ടായി. രണ്ടാം തരംഗം താഴ്‌ന്നെങ്കിലും ആയിരത്തിന് താഴെ കേസുകളുടെ എണ്ണം…

Read More

കെ റെയിൽ ഭാവി തലമുറക്ക് വേണ്ടി; പദ്ധതി നടപ്പാക്കണമെന്നാണ് നാടിന്റെ ആവശ്യമെന്നും മുഖ്യമന്ത്രി

കെ റെയിൽ പദ്ധതി അതിവേഗം പ്രാവർത്തികമാക്കണമെന്നത് പൊതുവികാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗതാഗത വികസനം നാടിന് ആവശ്യമില്ലെന്ന ന്യായമാണ് പ്രതിപക്ഷം നിരത്തുന്നത്. പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിച്ച് വിഭവങ്ങൾ കണ്ടെത്തും. റെയിൽവേയും സർക്കാരും ചേർന്നുള്ള സംയുക്ത പദ്ധതിയാണെന്നുംഅടിയന്തര പ്രമേയത്തിന് മറുപടി നൽകവെ മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയം ചർച്ചകൾക്ക് ശേഷം സ്പീക്കർ തള്ളി. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്ക് ഔട്ട് നടത്തി അടിയന്തര പ്രമേയത്തിന് അനുമതി നൽകുമ്പോൾ ഇത്രയും പ്രയോജനം കിട്ടുമെന്ന് കരുതിയില്ലെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി…

Read More

സഞ്ജിത് വധം: അന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജിയിൽ സമയം തേടി സർക്കാർ

പാലക്കാട്ടെ  സഞ്ജിത്തിന്റെ കൊലപാതക കേസിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജിയിൽ മറുപടി നൽകാൻ കൂടുതൽ സമയം തേടി സംസ്ഥാന സർക്കാർ. ഇതുവരെയുള്ള പോലീസ് അന്വേഷണം സംബന്ധിച്ച പ്രസ്താവന സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. ഇത് കോടതി അംഗീകരിച്ചു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും സഞ്ജിത്തിന്റെ ഭാര്യ അർഷികയാണ് കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാൽ കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ഈ സാഹചര്യത്തിൽ കേന്ദ്ര…

Read More

ഛത്തിസ്ഗഢിൽ നക്‌സൽ ആക്രമണം; ഐടിബിപി ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

ഛത്തിസ്ഗഢിലെ നാരായൺപൂരിൽ നക്‌സൽ ആക്രമണത്തിൽ ഐടിബിപി ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ഐഇഡി സ്‌ഫോടനമാണ് നടന്നത്. ഒരു ജവാന് സ്‌ഫോടനത്തിൽ പരുക്കേറ്റു. ഇദ്ദേഹത്തെ റായ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐടിബിപിയുടെ സോൻപൂർ ക്യാമ്പിന് മൂന്ന് കിലോമീറ്റർ അകലെയാണ് സ്‌ഫോടനം നടന്നത്. ഐടിബിപി 53ാം ബറ്റാലിയൻ സംഘം റോഡ് നിർമാണ പ്രവർത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി എത്തിയതായിരുന്നു. ഇതിനിടെയാണ് നക്‌സലുകൾ പതിയിരുന്ന് ആക്രമിച്ചതെന്ന് ഐടിബിപി അറിയിച്ചു. കൊല്ലപ്പെട്ടത് ഐടിബിപിയുടെ അസി. സബ് ഇൻസ്‌പെക്ടറായ രാജേന്ദ്ര സിംഗാണ്. കോൺസ്റ്റബിൾ മഹേഷിനാണ് പരുക്കേറ്റത്.

Read More

പിങ്ക് പോലീസ് അപമാനിച്ച സംഭവം: നഷ്ടപരിഹാരം നൽകണമെന്ന വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകി

ആറ്റിങ്ങലിൽ എട്ട് വയസ്സുകാരി പെൺകുട്ടിയെ മോഷണക്കുറ്റം ആരോപിച്ച് പിങ്ക് പോലീസ് അപമാനിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകണമെന്ന വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകി. ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെയാണ് സർക്കാർ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകിയത്. ഉദ്യോഗസ്ഥർ ചെയ്യുന്ന വ്യക്തിപരമായ കുറ്റത്തിന് സർക്കാരിന് ബാധ്യതയേൽക്കാനാകില്ലെന്ന് അപ്പീലിൽ പറയുന്നു. പിങ്ക് പോലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിച്ച സംഭവത്തിൽ സർക്കാരിന് നഷ്ടപരിഹാരം നൽകാനാകില്ല. ഇത് ഉദ്യോഗസ്ഥയുടെ മാത്രം കുറ്റമാണെന്നും സർക്കാർ പറയുന്നു.

Read More

പൈനാപ്പിളിന് ഇത്രയും ഗുണങ്ങളോ

    എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഒരു പഴ വര്‍ഗ്ഗമാണ് പൈനാപ്പിള്‍. നല്ല മധുരവും രുചിയുമുള്ള ഫലമായത് കൊണ്ട് തന്നെ കുട്ടികള്‍ക്ക് ഇത് പ്രിയപ്പെട്ടതാണ്. എന്നാല്‍ പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങള്‍ അധികമാര്‍ക്കും അറിയില്ല. വിറ്റാമിനുകളുടെയും മിനറലുകളുടെയും ഒരു ശേഖരം കൂടിയാണ് പൈനാപ്പിള്‍. വിറ്റാമിനുകളായ എ, ബി, സി, ഇ, കെ എന്നിവയും അയണ്‍, കാത്സ്യം, പൊട്ടാസ്യം, മാംഗനീസ്, സിങ്ക് എന്നിവയും പൈനാപ്പിളില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനുമായി ധാരാളം ഗുണങ്ങളാണ് പൈനാപ്പിള്‍ നല്‍കുന്നത്. പൈനാപ്പിളിന്റെ മിക്ക ഗുണങ്ങള്‍ക്കും കാരണം…

Read More

സ്വര്‍ണവില ഇടിഞ്ഞു

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ലയില്‍ ഇടിവ്. ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,810 രൂ​പ​യും പ​വ​ന് 38,480 രൂ​പ​യു​മാ​യി. ശ​നി​യാ​ഴ്ച പ​വ​ന് 160 രൂ​പ വ​ർ​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല​യി​ടി​വു​ണ്ടാ​യ​ത്. മാ​ർ​ച്ച് ഒ​ൻ​പ​തി​ന് രേ​ഖ​പ്പെ​ടു​ത്തിയ പ​വ​ന് 40,560 രൂ​പയാണ് ഈ വര്‍ഷത്തെ ഉയര്‍ന്ന വില.

Read More

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ: 70 ശതമാനം ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്ന്, 30 ശതമാനം നോൺ ഫോക്കസിൽ

എസ് എൽ സി, പ്ലസ് ടു പരീക്ഷകൾക്ക് 70 ശതമാനം ചോദ്യങ്ങളും ഫോക്കസ് ഏരിയയിൽ നിന്നെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ബാക്കി 30 ശതമാനം നോൺ ഫോക്കസ് ഏരിയയിൽ നിന്നായിരിക്കും. എല്ലാ കുട്ടികൾക്കും അവരുടെ മികവിന്റെ അടിസ്ഥാനത്തിൽ സ്‌കോർ നേടാനാണിതെന്ന് മന്ത്രി നിയമസഭയിൽ രേഖാമൂലം അറിയിച്ചു കഴിഞ്ഞ തവണ ഫോക്കസ് ഏരിയയിൽ നിന്ന് മാത്രമാണ് ചോദ്യങ്ങളുണ്ടായിരുന്നത്. അസാധാരണ സാഹചര്യം പരിഗണിച്ചാണിത്. എന്നാൽ ഇത്തവണ സാഹചര്യം വ്യത്യസ്തമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ കുറഞ്ഞിട്ടില്ല. ഫോക്കസ്,…

Read More