തൃശൂർ: കാലം മാറുന്നതനുസരിച്ച് മുഖ്യമന്ത്രിയുടെ യാത്രയിൽ മാറ്റങ്ങൾ വേണമെന്ന് മന്ത്രി കെ മുരളീധരൻ. ഇതേ കമ്പനിയുടെ വിമാനം പിണറായി ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കരിവണ്ടി മാറി വന്ദേഭാരത് വന്നു. സ്പോൺസർ ആരാണെന്ന് മാധ്യമങ്ങൾക്ക് നന്നായി അറിയാം. സ്പോൺസർ ആരാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തിക്കൊള്ളുമെന്നും തനിക്ക് ഇത്തരമൊരു വിമാനയാത്ര ഇപ്പോൾ നടത്തേണ്ട ആവശ്യമില്ലെന്നും മുരളീധരൻ പറഞ്ഞു.
സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ല. 657 മരുന്നുകൾ ആശുപത്രിയിൽ സറ്റോക്കുണ്ട്. ബ്ലാക്ക് സ്റ്റോൺ ഏജൻ്റുമാരായി ചിലർ പ്രവർത്തിക്കുകയാണ്. സർക്കാർ ആശുപത്രികളിൽ ഒരു മരുന്ന് ക്ഷാമവുമില്ല. ചിലരുടെ അസൂയക്കും കഷണ്ടിക്കും ആണ് മരുന്നില്ലാത്തതെന്നും മന്ത്രി പറഞ്ഞു.
ശബരിമല സ്വർണ്ണ കിരിടം അവിടെ തന്നെ ഉണ്ടെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. ശബരിമല കാര്യങ്ങൾ നോക്കാൻ എഡിഎമ്മിനെ അവിടെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം അവിടെയെത്തി വിശദമായ റിപ്പോർട്ട് തയ്യാറാക്കും.
എഡിഎമ്മിൻ്റെ പരിശോധന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കും. മുറുക്കി പിടിക്കേണ്ടതിനെ മുറുക്കി പിടിക്കും. ശബരിമല സംബന്ധിച്ച് മുഖ്യമന്ത്രി തനിക്ക് ഒരു നിർദേശവും നൽകിയിട്ടില്ല. ശബരിമലയിൽ പണത്തിന് യാതൊരു പഞ്ഞവും ഇല്ല. അഗ്രസീവായി സ്റ്റാന്റ് എടുക്കേണ്ടിടത്ത് അങ്ങനെതന്നെ ചെയ്യുമെന്നും കെ മുരളീധരൻ പ്രതികരിച്ചു.







