Headlines

Webdesk

രാഹുൽ ഗാന്ധി വീണ്ടും കോൺഗ്രസ് അധ്യക്ഷനാകണമെന്ന് അശോക് ഗെഹ്ലോട്ട്

  രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് അധ്യക്ഷനാകണമെന്ന് മുതിർന്ന നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട്. കോൺഗ്രസിന്റെ ഐക്യത്തിൽ ഗാന്ധി കുടുംബത്തിന് വലിയ പങ്ക് വഹിക്കാനുണ്ടെന്നും പഞ്ചാബിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ആഭ്യന്തര കലഹമാണെന്നും അദ്ദേഹം പറഞ്ഞു. മതം പറഞ്ഞാണ് തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് ചോദിച്ചതെന്നും ഗെഹ്ലോട്ട് കുറ്റപ്പെടുത്തി. അതേസമയം, സോണിയ ഗാന്ധിക്ക് പിന്തുണയുമായി നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ പാർട്ടി ആസ്ഥാനത്ത് തടിച്ചു കൂടുകയാണ്. ഇതോടെ എഐസിസി ആസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. രാജിവെക്കാാൻ സോണിയ സന്നദ്ധത അറിയിച്ചതായി…

Read More

സംസ്ഥാനത്ത് ഇന്ന് 885 പേർക്ക് കൊവിഡ്, 2 മരണം; 1554 പേർക്ക് രോഗമുക്തി

  കേരളത്തിൽ 885 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 131, എറണാകുളം 122, കോട്ടയം 88, കൊല്ലം 86, പത്തനംതിട്ട 79, കോഴിക്കോട് 77, ഇടുക്കി 72, തൃശൂർ 57, ആലപ്പുഴ 38, മലപ്പുറം 38, കണ്ണൂർ 34, പാലക്കാട് 32, വയനാട് 21, കാസർഗോഡ് 10 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,188 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 25,685 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 24,766 പേർ…

Read More

വയനാട് ജില്ലയില്‍ 21 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ 21 പേര്‍ക്ക് കൂടി കോവിഡ് വയനാട് ജില്ലയില്‍ ഇന്ന് (13.03.22) 21 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 73 പേര്‍ രോഗമുക്തി നേടി. എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 167863 ആയി. 166538 പേര്‍ രോഗമുക്തരായി. നിലവില്‍ 366 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 349 പേര്‍ വീടുകളി ലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 938 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 37 പേര്‍ ഉള്‍പ്പെടെ…

Read More

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കും

  നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങി അന്വേഷണ സംഘം. ഹൈക്കോടതിയിലും ആലുവ കോടതിയിലും വ്യത്യസ്ത ഹർജികൾ നൽകാനാണ് തീരുമാനം. അഭിഭാഷകരുടെ സഹായത്തോടെ സാക്ഷികളെ സ്വാധീനിച്ചു, കേസിലെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു തുടങ്ങിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉയർത്തുക. കേസിൽ ഏറ്റവും സുപ്രധാനമായ 150 ഡിജിറ്റൽ തെളിവുകൾ ദിലീപ് നശിപ്പിച്ചെന്നാണ് ഫോറൻസിക് ലാബിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ നിന്നും കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് മേധാവി ശ്രീജിത്താണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. അന്വേഷണ…

Read More

വിനാശകാരിയായി ബുമ്ര, ശ്രീലങ്ക 109ന് പുറത്ത്; ഇന്ത്യക്ക് 143 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

  ബംഗളൂരുവിൽ നടന്ന ഡേ നൈറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 144 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്. ഒന്നാമിന്നിംഗ്‌സിൽ ശ്രീലങ്ക വെറും 109 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 252 റൺസാണ് എടുത്തത് 86ന് 6 വിക്കറ്റ് എന്ന നിലയിലാണ് ശ്രീലങ്ക ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ചത്. 23 റൺസിനിടെ ബാക്കിയുള്ള നാല് വിക്കറ്റുകൾ കൂടി ഇന്ത്യൻ ബൗളർമാർ എറിഞ്ഞിട്ടു. അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ബുമ്രയാണ് ലങ്കൻ നിരയെ തകർത്തത്. രവിചന്ദ്ര അശ്വിൻ, മുഹമ്മദ് ഷമി എന്നിവർ രണ്ട് വീതം…

Read More

അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം കത്തിച്ചു കൊന്നു

  അസമിൽ യുവാവിനെ ആൾക്കൂട്ടം മർദിച്ച് അവശനാക്കിയ ശേഷം തീയിട്ട് കത്തിച്ചു കൊന്നു. ദീബ്രുഗഢിലെ റോമോരിയയിലാണ് സംഭവം. സുനിൽ തന്തിയെന്ന 35കാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ കുത്തേറ്റ് ധലാജൻ ടീ എസ്റ്റേറ്റിലെ അഞ്ച് വയസ്സുള്ള കുട്ടി മരിച്ചെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്കു ട്ടിയുടെ മൃതദേഹം കണ്ടതിന് പിന്നാലെ തടിച്ചുകൂടിയ നാട്ടുകാർ യുവാവിനെ പിടികൂടി മർദിക്കുകയായിരുന്നു. അവശനായ യുവാവിന്റെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിക്കുകയും ചെയ്തു. സ്ഥലത്ത് സിആർപിഎഫിനെ വിന്യസിച്ചാണ് സ്ഥിതിഗതികൾ സർക്കാർ നിയന്ത്രണ വിധേയമാക്കിയത്.  

Read More

കോഴിക്കോട് മെഡിക്കൽ കോളജിലെ റാഗിംഗ്; രണ്ട് വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

  കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിംഗ് എന്ന പരാതിയിൽ രണ്ട് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു. കൊല്ലം സ്വദേശി ജിതിൻ ജോയിയുടെ പരാതിയിലാണ് രണ്ട് പേരെ സസ്‌പെൻഡ് ചെയ്തത്. സീനിയർ വിദ്യാർഥികൾ ജോലി ചെയ്യിപ്പിച്ച് മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി റാഗിംഗിന് ഇരയായ ഒന്നാം വർഷ പി ജി വിദ്യാർഥി കോഴിക്കോട് മെഡിക്കൽ കോളജിലെ പഠനം അവസാനിപ്പിച്ചിരുന്നു. വിദ്യാർഥി നിലവിൽ തിരുവനന്തപുരത്തെ മറ്റൊരു കോളജിൽ ചേർന്ന് പഠനം തുടരുകയാണ്. റാഗിംഗിന് ഇരയായ ഒന്നാം വർഷ പി ജി വിദ്യാർഥി കോഴിക്കോട്…

Read More

മുകുൾ വാസ്‌നിക്കിന്റെ പേര് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നിർദേശിച്ച് ജി 23 നേതാക്കൾ

  കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മുകുൾ വാസ്നികിന്റെ പേര് നിർദേശിച്ച് ജി 23 നേതാക്കൾ. കോൺഗ്രസ് പ്രവർത്തക സമിതി ചേരാനിരിക്കെയാണ് ജി 23 നേതാക്കൾ ഈ നിർദേശവുമായി രംഗത്തെത്തിയത്. നിലവിൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയാണ് മുകുൾ വാസ്നിക്. എൻഎസ്യു, യൂത്ത് കോൺഗ്രസ് എന്നിവയുടെ ദേശീയ അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. 2009-14 വരെ മഹാരാഷ്ട്രയിലെ രാംടെക് മണ്ഡലത്തെ പ്രതിനിധീകരിച്ചു. കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുകളിലെ പരാജയം ചർച്ച ചെയ്യുന്നതിനായി ഇന്ന് വൈകുന്നേരം പ്രവർത്തക സമിതി യോഗം ചേരുന്നുണ്ട്. ഇതിന് മുന്നോടിയായാണ് ജി…

Read More

രണ്ടാം ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 56കാരനും മകളും അറസ്റ്റിൽ

  മലപ്പുറം എടക്കരയിൽ രണ്ടാംഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവിനെയും മകളെയും പോലീസ് അറസ്റ്റ് ചെയ്തു. കാരപ്പുറം വടക്കൻ അയൂബ്(56) മകൾ ഫസ്‌നി മോൾ എന്നിവരെയാണ് വയനാട് റിസോർട്ടിൽ നിന്നും പോലീസ് പിടികൂടിയത്. ആക്രമണത്തിൽ അയൂബിന്റെ രണ്ടാം ഭാര്യ സാജിതക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. കോടതി ഉത്തരവുമായി അയൂബിന്റെ വീട്ടിൽ കയറി താമസിച്ച സാജിതയെ ഇരുവരും ചേർന്ന് ആക്രമിക്കുകയായിരുന്നു. ഫെബ്രുവരി 26നാണ് സാജിതക്ക് വെട്ടേറ്റത്. ഇതിന് പിന്നാലെ ഇവർ ഒളിവിൽ പോകുകയായിരുന്നു.

Read More

ക്ലിഫ് ഹൗസിന്റെ സുരക്ഷാ ചുമതല എസ് ഐ എസ് എഫിന് നൽകാൻ തീരുമാനം

  മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ ചുമതല സംസ്ഥാന വ്യവസായ സുരക്ഷാ സേനക്ക് കൈമാറും. നിലവിൽ പോലീസിന്റെ ദ്രുതകർമ സേനക്കാണ് ക്ലിഫ് ഹൗസിന്റെ സുരക്ഷാ ചുമതലയുള്ളത്. സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരമാണ് എസ് ഐ എസ് എഫ് ഉദ്യോഗസ്ഥരെ കൂടി നിയോഗിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപം വരെ പ്രതിഷേധങ്ങൾ എത്തിയ സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റിന്റെ സുരക്ഷ പൂർണമായും സംസ്ഥാന വ്യവസായ സുരക്ഷാ സേനക്ക് കൈമാറിയത്. പിന്നാലെ ക്ലിഫ് ഹൗസിന് സമീപത്തേക്കും പോലീസ് വലയം കടന്ന് പ്രതിഷേധക്കാർ എത്തി….

Read More