Headlines

Webdesk

ഫേസ്ബുക്കിന് പിറകെ ഇന്‍സ്റ്റാഗ്രാമിനും നിരോധമേര്‍പ്പെടുത്തി റഷ്യ

മോസ്‌കോ: ഫേസ്ബുക്കിന് നിരോധമേര്‍പ്പെടുത്തിയതിന് പിറകെ അമേരിക്കന്‍ കമ്പനി മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാമിനും റഷ്യ നിരോധനം ഏര്‍പ്പെടുത്തുന്നു. റഷ്യയുടെ വിവര വിനിമയ ഏജന്‍സിയായ റോസ്‌കോംനാഡ്സര്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. റഷ്യന്‍ മാധ്യമങ്ങള്‍ക്കെതിരെ വിവേചനം നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു രാജ്യത്ത് ഫേസ്ബുക്ക് നിരോധിച്ചത്. റഷ്യന്‍ സൈന്യത്തിനെതിരേ ഭീഷണിമുഴക്കിക്കൊണ്ടുള്ള പോസ്റ്റുകള്‍ക്ക് യുക്രൈന്‍ ഉള്‍പ്പടെയുള്ള ചില രാജ്യക്കാര്‍ക്ക് മെറ്റാ അനുവാദം നല്‍കിയതിനെത്തുടര്‍ന്നതാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിനെതിരെയും നടപടി സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ റഷ്യയുടേത് ശരിയായ നടപടിയല്ലെന്ന് ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി പ്രതികരിച്ചു. ഈ നടപടി കൊണ്ടുള്ള…

Read More

ഇന്ത്യൻ മിസൈൽ പതിച്ച സംഭവത്തിൽ സംയുക്ത അന്വേഷണം വേണമെന്ന് പാകിസ്ഥാൻ

ഇന്ത്യന്‍ മിസൈല്‍   പാകിസ്താനില്‍ പതിച്ചതുമായി ബന്ധപ്പെട്ട് സംയുക്ത അന്വേഷണം ആവശ്യപ്പെട്ട് പാകിസ്താന്‍. പതിച്ചത് ഇന്ത്യന്‍ മിസൈല്‍ ആണെന്ന് സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച സ്ഥിരീകരിച്ചിരുന്നു. ഇന്ത്യന്‍ അതിത്തിയില്‍ നിന്ന് 124 കിലോമീറ്റര്‍ അകലെ  പതിച്ചത് അബദ്ധത്തിലാണെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അന്വേഷണത്തിന് ഉത്തരവിട്ടതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താന്റെ പ്രതികരണം. മാര്‍ച്ച് മാസം ഒമ്പതാം തിയതിയാണ് ഇന്ത്യന്‍ മിസൈല്‍ പാകിസ്ഥാനില്‍ തകര്‍ന്ന് വീണത്.

Read More

ബഹിരാകാശ നിലയം വീഴ്ത്തുമെന്ന് റഷ്യ; അമേരിക്ക സമ്മര്‍ദത്തില്‍

  യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശം 17 ദിവസം പിന്നിടുമ്പോഴും ശക്തമായി തുടരുകയാണ്. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ഉള്‍പ്പെടെ ഇപ്പോഴും വെടിയൊച്ചകള്‍ക്ക് ശമനമില്ല. റഷ്യയുടെ യുദ്ധക്കൊതിക്ക് എതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കിലും അതൊന്നും ഫലം കാണുന്നില്ലെന്നതാണ് വാസ്തവം. റഷ്യയുടെ മേല്‍ കടുത്ത ഉപരോധം അടിച്ചേല്‍പ്പിച്ചാണ് അമേരിക്കയുടെ നേതൃത്വത്തില്‍ ലോകരാഷ്ട്രങ്ങള്‍ അവരെ വരിഞ്ഞുമുറുക്കാന്‍ ശ്രമം നടത്തുന്നത്. യുഎസും യൂറോപ്യന്‍ യൂണിയനും മറ്റ് ജി 7 രാജ്യങ്ങളും വെള്ളിയാഴ്ച റഷ്യയ്‌ക്കെതിരായ സാമ്പത്തിക ഉപരോധം ശക്തമാക്കാന്‍ തീരുമാനിച്ചു. ഇതോടെ…

Read More

ആറ്പേര്‍ക്ക് പുതുജീവനേകിക്കൊണ്ട് വിഷ്ണുയാത്രയായി

കോഴിക്കോട്: ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച കണ്ണൂര്‍ കൂത്തുപറമ്പ് തൃക്കണ്ണാപുരം ഗ്രാമീണ വായനശാലക്ക് സമീപത്തെ നന്ദനത്തിൽ  എം.ടി.വിഷ്ണു  (21 വയസ്സ്) അവയവദാനത്തിലൂടെ ആറ് പേര്‍ക്ക് ജീവനേകി. കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍ വെച്ച് ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത വിഷ്ണു വെള്ളിയാഴ്ച പുലർച്ചെയാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെത്തിച്ചത്. ഇതിനോടകം തന്നെ മസ്തിഷ്‌ക മരണം സംഭവിച്ചിരുന്ന വിഷ്ണുവിന്റെ അവസ്ഥ മാതാപിതാക്കളെ പറഞ്ഞ് മനസ്സിലാക്കുകയും അവയവദാനത്തിന്റെ സാധ്യതകളെ പറ്റി ബോധവത്കരിക്കുകയുമായിരുന്നു. ‘മരണശേഷവും ആറ് പേരിലൂടെ അവന്‍ ജീവിക്കുമെങ്കില്‍…

Read More

യുക്രൈനില്‍ മുസ്ലിം പള്ളിക്ക് നേരെ റഷ്യന്‍ ആക്രമണം; അഭയം തേടിയ 34 കുട്ടികളടക്കം 84 പേര്‍ കൊല്ലപ്പെട്ടു

കീവ്: റഷ്യന്‍ അധിനിവേശം നടക്കുന്ന യുക്രൈനിലെ മുസ്ലിം പള്ളിക്ക് നേരെ ഷെല്ലാക്രമണം. റഷ്യ നടത്തിയ ആക്രമണത്തില്‍ കുട്ടികളടക്കം 80ഓളം പേര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ വിദേശകാര്യമന്ത്രാലയം പറഞ്ഞു. തുറമുഖ നഗരമായ മരിയുപോളില്‍ പള്ളിയില്‍ അഭയം തേടിയ പൗരന്മാര്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും യുക്രൈന്‍ വ്യക്തമാക്കി. സുല്‍ത്താന്‍ സുലൈമാന്റെയും ഭാര്യ റോക്സോളാനയുടെയും പേരിലുള്ള പള്ളിക്ക് നേരെയാണ് റഷ്യന്‍ ആക്രമണം. 34 കുട്ടികളും സ്ത്രീകളുമടക്കം 84 പേര്‍ കൊല്ലപ്പെട്ടെന്നും യുക്രൈന്‍ ആരോപിച്ചു. മരിയുപോളിയുമായുള്ള ആശയവിനിമയ സംവിധാനങ്ങള്‍ തകാറിലായെന്നും അവിടേക്ക് എത്തിപ്പെടാനാകുന്നില്ലെന്നും അന്താരാഷ്ട്ര…

Read More

പ്രഭാത വാർത്തകൾ

  ◼️കൂടുതല്‍ ഭൂമി കൈവശമുള്ളവര്‍ ബജറ്റ് നിര്‍ദേശമനുസരിച്ച് കൂടുതല്‍ നികുതി നല്‍കേണ്ടിവരും. ഭൂമിയുടെ അളവിനനുസരിച്ച് നാലു സ്ലാബുകളായി തിരിച്ചാണ് ഭൂനികുതി ചുമത്തുക. ഒരു ഏക്കറിനു മുകളില്‍ ഭൂമിയുണ്ടെങ്കില്‍ ഭൂനികുതി ഇരട്ടിയാകും. കോര്‍പറേഷന്‍ പരിധിയില്‍ ഒരേക്കര്‍ ഭൂമിയുള്ളവര്‍ വര്‍ഷം 1,600 രൂപ നികുതി അടയ്ക്കണം. എന്നാല്‍ നാലു സെന്റുവരെയുള്ള ഭൂമിക്കു നികുതി വര്‍ധനയില്ല. ഭൂനികുതി വര്‍ധന കര്‍ഷകരെയും തോട്ടമുടമകളേയും ബാധിക്കും. ◼️അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു പരാജയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്. വൈകുന്നേരം നാലിനാണ്…

Read More

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നേരിട്ടെത്തി മന്ത്രി വീണ ജോർജ്

  കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നേരിട്ടെത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഓൺലൈനായി യോഗം ചേരാനാണ് തീരുമാനം. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും അന്തേവാസികൾ ചാടിപ്പോകുന്ന സാഹചര്യമുണ്ടായിരുന്നു. കുതിരവട്ടത്തെ മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ കൂടുതൽ തുക കണ്ടെത്തുമെന്ന് മന്ത്രി അറിയിച്ചു. മാനസിക ആരോഗ്യ മേഖലയിൽ പ്രധാനപ്പെട്ട ഇടപെടലുകളും പരിഹാരവും ഉണ്ടാകും, പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മാനസിക ചികിത്സ നൽകാനുള്ള ഇടപെടൽ ഉണ്ടാവുമെന്നും മന്ത്രി…

Read More

ഇഎൻ ടി വിദഗ്ദ്ധർക്കുള്ള ദ്വിദിന പരിശീലന ശില്പശാലക്ക് തുടക്കം

  കോഴിക്കോട് : ലോകോത്തര നിലവാരമുള്ള ആധുനിക ചികിത്സാ രീതികൾ പരിചയപെടുത്തുന്ന  ഇ എൻ ടി വിദഗ്ദ്ധർക്കുള്ള ദ്വിദിന പരിശീലന ശിൽപ്പശാലക്ക്  കോഴിക്കോട് അസന്റ് ഇ എൻ ടി ആശുപത്രിയിൽ തുടക്കമായി.  തലകറക്കത്തിനുള്ള നൂതന ശസ്ത്രക്രിയകളും, കേൾവികുറവിനുള്ള ശസ്ത്രക്രിയകളും ജൻമനാ കേൾവി ഇല്ലാത്തവർക്കായ് നടത്തുന്ന കോക്ലിയർ ഇംപ്ലാന്റ് അടക്കമുള്ള ശസ്ത്രക്രിയകളും ചെയ്യുന്നതിനായി ഇ എൻ ടി ഡോക്ടർമാരെ പ്രാപ്ത്തരാക്കുന്ന ആറാമത് പ്രായോഗിക പരിശീലനമായ   ടെംപോറൽ ബോൺ  ശിൽപശാലക്കാണ് തുടക്കമായത്.  ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 40 തോളം…

Read More

യുക്രൈനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠനം ഉറപ്പാക്കണമെന്ന് ഹർജി

  യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി. പ്രവാസി ലീഗൽ സെൽ എന്ന സംഘടനയാണ് ഹർജി ഫയൽ ചെയ്തത്. ഇരുപതിനായിരത്തിൽ അധികം വിദ്യാർഥികളാണ് യുദ്ധം രൂക്ഷമായ യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയത് മടങ്ങിയെത്തിയ വിദ്യാർഥികൾക്ക് പഠനം തുടരാനുള്ള നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാരിനോടും ദേശീയ മെഡിക്കൽ കമ്മീഷനോടും നിർദേശിക്കണമെന്ന് ഹർജിയിൽ പറയുന്നു. ഭരണഘടനയുടെ 21ാം അനുച്ഛേദപ്രകാരം വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠനം പൂർത്തിയാക്കാനുള്ള അവകാശമുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു യുദ്ധമുഖത്ത് നിന്ന് വരുന്നതിനാൽ വിദ്യാർഥികൾക്ക്…

Read More

കോഴിക്കോട് നിർത്തിയിട്ടിരുന്ന കാർ തീപിടിച്ച് കത്തിനശിച്ചു

  കോഴിക്കോട് ഈസ്റ്റ് നടക്കാവിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. വ്യാപാരിയായ കോഴിക്കോട് സ്വദേശി പ്രജീഷിന്റെ കാറാണ് കത്തിനശിച്ചത്. പുതിയ കാറാണിത്. സമീപത്തുള്ള ടർഫിൽ ഫുട്‌ബോൾ കളിക്കാനായി എത്തിയതായിരുന്നു പ്രജീഷ് നിർത്തിയിട്ട ശേഷം കളിക്കാനായി പോകുമ്പോഴാണ് കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധിച്ചത്. ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

Read More