Headlines

Webdesk

മരിയുപോളിൽ റഷ്യൻ സൈന്യത്തിന്റെ ശക്തമായ ആക്രമണം; 1500 പേർ കൊല്ലപ്പെട്ടു

  യുക്രൈന്റെ തുറമുഖ നഗരമായ മരിയുപോളിൽ ശക്തമായ ആക്രമണം അഴിച്ചുവിട്ട് റഷ്യൻ സേന. സാധാരണക്കാർ രക്ഷപ്രാപിച്ച മോസ്‌ക് അടക്കമുള്ളവക്ക് നേരെ റഷ്യ ഷെല്ലാക്രമണം നടത്തിയെന്നാണ് വിവരം. നഗരത്തിൽ റഷ്യൻ ആക്രമണത്തിൽ 1500ലധികം പേർ കൊല്ലപ്പെട്ടതായി മരിയുപോൾ മേയർ അറിയിച്ചു. നഗരത്തിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ എത്തിക്കാനുള്ള ശ്രമങ്ങളും പൗരൻമാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്. മരിയുപോളിന്റെ കിഴക്കൻ മേഖല റഷ്യയുടെ നിയന്ത്രണത്തിലായി. തലസ്ഥാന നഗരമായ കീവിലേക്ക് റഷ്യൻ സേന അടുത്തുകൊണ്ടിരിക്കുകയാണ്. 24 മണിക്കൂറും റഷ്യ ബോംബും…

Read More

ഇന്ത്യയിലേക്ക് മടങ്ങണമെന്ന് ആഗ്രഹിച്ച് യുക്രൈൻ സൈന്യത്തിനൊപ്പം ചേർന്ന തമിഴ്‌നാട് സ്വദേശി

  യുക്രൈൻ സൈന്യത്തിനൊപ്പം ചേർന്ന് റഷ്യക്കെതിരെ യുദ്ധത്തിനിറങ്ങിയ തമിഴ്‌നാട് സ്വദേശി സായ് നികേഷ് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് ബന്ധുക്കളെ സായി നികേഷ് ബന്ധപ്പെട്ടു. കഴിഞ്ഞ എട്ടിനാണ് സായ് നികേഷ് യുക്രൈൻ സൈന്യത്തിനൊപ്പം ചേർന്നതായി സ്ഥിരീകരിച്ചത് ഇന്ത്യയിലേക്ക് മടങ്ങാൻ താത്പര്യപ്പെടുന്ന വിവരം സായ് നികേഷ് ശനിയാഴ്ച കുടുംബാംഗങ്ങളെ അറിയിച്ചതായാണ് വിവരം. തുടർന്ന് പിതാവ് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് സായ് നികേഷിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ജോർജിയൻ നാഷണൽ ലെജിയൻ എന്ന യുക്രൈന്റെ അർധ…

Read More

ദിലീപ് നശിപ്പിച്ചത് 12 വാട്‌സാപ്പ് ചാറ്റുകൾ; എല്ലാം കേസുമായി ബന്ധപ്പെട്ടവരുടേത്

  വധഗൂഢാലോചന കേസ് അട്ടിമറിക്കാൻ ദിലീപ് ശ്രമിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ദിലീപിന്റെ ഒരു ഫോണിലെ 12 ചാറ്റുകൾ പൂർണമായി നശിപ്പിച്ചതായി കണ്ടെത്തി. 12 വ്യത്യസ്ത നമ്പറുകളിലേക്കുള്ള വാട്‌സാപ്പ് ചാറ്റുകളാണ് നശിപ്പിച്ചത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നിർണായക വ്യക്തികളാണിവർ. ജനുവരി 30ന് ഉച്ചയ്ക്ക് ഒന്നരക്കും രണ്ടരക്കും ഇടയിലാണ് തെളിവുകൾ നശിപ്പിക്കപ്പെട്ടത്. ജനുവരി 31ന് ഫോണുകൾ കൈമാറാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. ഇതിന് ഒരു ദിവസം മുമ്പാണ് തെളിവായേക്കുമെന്ന് കരുതുന്ന സന്ദേശങ്ങൾ നശിപ്പിക്കപ്പെട്ടത്. ഈ ചാറ്റുകൾ വീണ്ടെടുക്കാൻ ഫോറൻസിക്…

Read More

നമ്പർ 18 ഹോട്ടൽ പോക്‌സോ കേസ്: റോയി വയലാട്ട് പോലീസിൽ കീഴടങ്ങി

  പോക്സോ കേസിൽ ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലുടമയും,വ്യവസായിയുമായ റോയി വയലാട്ട് കീഴടങ്ങി. മട്ടാഞ്ചേരിയിൽ വച്ചാണ് ഇയാൾ പോലിസിൽ കീഴടങ്ങിയത്. കേസിലെ ഒന്നാം പ്രതിയായ ഇയാൾക്ക് വേണ്ടി പോലിസ് വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. അതിനിടെയാണ് ഇപ്പോൾ കീഴടങ്ങിയിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ സൈജു തങ്കച്ചനായി പോലിസ് തിരച്ചിൽ ഊർജിതമാക്കി. നേരത്തെ റോയിക്കും സൈജു തങ്കച്ചനും സുപ്രിം കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളും ഇരയുടെ മൊഴിയും അടക്കം പരിശോധിച്ച ശേഷം ഹൈക്കോടതി തള്ളിയ മുൻകൂർ…

Read More

ശ്രീലങ്കയിൽ ഒറ്റ ദിവസം കൊണ്ട് പെട്രോളിന് വർധിച്ചത് 77 രൂപ; ഡീസലിന് 55 രൂപയും കൂടി

  ശ്രീലങ്കയിൽ പെട്രോളിനും ഡീസലിനും റെക്കോർഡ് വില വർധന. ഒറ്റ ദിവസം കൊണ്ട് പെട്രോൾ ലിറ്ററിന് 77 രൂപയും ഡീസൽ 55 രൂപയും വർധിച്ചു. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഉപവിഭാഗമായ ലങ്ക ഐഒസിയാണ് ലങ്കയിലെ പ്രധാന എണ്ണവിതരണ കമ്പനി. ഐഒസി വില വർധിപ്പിച്ചതോടെയാണ് ശ്രീലങ്കയിലും വില ഉയർന്നത് അതേസമയം ശ്രീലങ്കൻ രൂപക്ക് ഇന്ത്യൻ രൂപയേക്കാൾ മൂല്യം കുറവാണ്. പെട്രോളിന് ശ്രീലങ്കൻ രൂപയിൽ ലിറ്ററിന് 254 രൂപയും ഡീസലിന് 176 രൂപയുമായി.

Read More

സംസ്ഥാനം ഇന്നും ചുട്ടുപൊള്ളും; പാലക്കാട് 40 ഡിഗ്രി സെൽഷ്യസിന് മേൽ ചൂട് ഉയരും

  സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാധ്യത. ആറ് ജില്ലകളിൽ താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്ന് മുന്നറിയിപ്പുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ഉയർന്ന താപനില രേഖപ്പെടുത്തിയ പാലക്കാട്, വെള്ളാനിക്കര, പുനലൂർ തുടങ്ങിയ സ്ഥലങ്ങളിൽ പ്രത്യേക ജാഗ്രത വേണം മിക്കയിടങ്ങളിലും താപനില 36 ഡിഗ്രി സെൽഷ്യസ് കടക്കും. പാലക്കാട് 40 ഡിഗ്രി സെൽഷ്യസിന് മേൽ ചൂട് ഉയരാൻ സാധ്യതയുണ്ട്. അടുത്ത മൂന്ന് ദിവസവും…

Read More

തിരുവനന്തപുരം പാങ്ങോട് യുവാവിന് തലയ്ക്ക് വെടിയേറ്റു; പ്രതി പിടിയിൽ

  തിരുവനന്തപുരം പാങ്ങോട് യുവാവിന് തലയ്ക്ക് വെടിയേറ്റു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. പാങ്ങോട് സ്വദേശി റഹീം എന്ന യുവാവിനാണ് വെടിയേറ്റത്. വർക്ക് ഷോപ്പ് നടത്തുന്ന വിനീത് എന്നയാളാണ് വെടിവെച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വിനീതിനെ പോലീസ് കസ്റ്റഡിയിലെടുത്തു കടയ്ക്കൽ തിരുവാതിര കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമണം നടന്നത്. വിനീതിനൊപ്പമുള്ളവർക്കായി പോലീസ് തെരച്ചിൽ നടത്തുകയാണ്. റഹീമിന്റെ ബൈക്ക് വിനീതിന്റെ വർക്ക് ഷോപ്പിൽ റിപ്പയറിംഗിന് നൽകിയിരുന്നു. ഇതേ ചൊല്ലിയുള്ള തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. ഗുരുതരമായി പരുക്കേറ്റ റഹീമിന്റെ തലയ്ക്ക് ശസ്ത്രക്രിയ…

Read More

ഗോൾവേട്ടയിൽ ചരിത്രം കുറിച്ച് റൊണാൾഡോ; ടോട്ടനത്തിനെതിരെ ഹാട്രിക്ക്, യുനൈറ്റഡിന് ജയം

  ക്ലബ്ബിനും രാജ്യത്തിനുമായി ഏറ്റവുമധികം ഗോൾ നേടുന്ന താരമെന്ന ഇതിഹാസ റെക്കോർഡുമായി മാഞ്ചസ്റ്റർ യുനൈറ്റഡ് താരം ക്രിസ്റ്റിയാനോ റൊണാൾഡോ. ഓസ്ട്രിയൻ താരം ജോസഫ് ബിക്കന്റെ 805 ഗോളുകളെന്ന റെക്കോർഡാണ് റൊണാൾഡോ മറികടന്നത്. ടോട്ടനത്തിനെതിരായ മത്സരത്തിൽ നേടിയ ഹാട്രികാണ് റോണോയെ റെക്കോർഡിലെത്തിച്ചത്. ടോട്ടനത്തിനെ 3-2ന് തകർത്താണ് മാഞ്ചസ്റ്റർ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരു പടികൂടി മുന്നേറിയത്. പോയിന്റ് പട്ടികയിൽ ആഴ്‌സലിനെ മറികടന്ന് നാലാമത് എത്താനും യുനൈറ്റഡിന് സാധിച്ചു. മത്സരത്തിന്റെ 12ാം മിനിറ്റിൽ റൊണാൾഡോ മാഞ്ചസ്റ്ററിനെ മുന്നിലെത്തിച്ചു. എന്നാൽ 35ാം…

Read More

കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന്; സോണിയ രാജിവെച്ചേക്കും

  കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ചേരും. വൈകുന്നേരം നാല് മണിക്ക് എഐസിസി ആസ്ഥാനത്താണ് യോഗം. ഇടക്കാല അധ്യക്ഷ സ്ഥാനം രാജിവെക്കാൻ സോണിയ ഗാന്ധി സമ്മതം അറിയിച്ചെന്ന വാർത്തകൾക്കിടെയാണ് യോഗം ചേരുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാജിസന്നദ്ധത അറിയിച്ചെന്നും റിപ്പോർട്ടുകളുണ്ട് ഗാന്ധി കുടുംബം കോൺഗ്രസിന്റെ നേതൃസ്ഥാനത്ത് നിന്ന് മാറണമെന്ന് ജി 23 നേതാക്കൾ ആവശ്യം ശക്തമാക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഇന്ന് യോഗം ചേരുന്നത്. പ്രിയങ്ക യുപിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചേക്കും. രാഹുൽ…

Read More

പാര്‍ട്ടിക്ക് ഗുണം ആകുമെങ്കില്‍ രാജിക്ക് തയാർ; സോണിയാഗാന്ധി

ന്യൂഡൽഹി: പാര്‍ട്ടിക്ക് ഗുണം ആകുമെങ്കില്‍ രാജിക്ക് തയാറാണെന്ന് സോണിയാഗാന്ധി വ്യക്തമാക്കിയതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ജി 23 വിമര്‍ശനം ശക്തമാക്കിയ സാഹചര്യത്തിലാണ് സോണിയ ഗാന്ധിയുടെ നിലപാട്.സോണിയാ ഗാന്ധി മുതിര്‍ന്ന നേതാക്കളെ കണ്ടിരുന്നു. ഉത്തര്‍ പ്രദേശ്, പഞ്ചാബ് ഉള്‍പ്പെടെയുള്ള നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം ഗാന്ധി കുടുംബമാണെന്ന പ്രചരണത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. നേരത്തെ ഉത്തര്‍ പ്രദേശിന്റെ സംഘടനാ ചുമതലയില്‍ നിന്ന് പ്രിയങ്കാ ഗാന്ധി ഒഴിയാനുള്ള സന്നധത അറിയിച്ചിരുന്നു. ഇക്കാര്യം സോണിയാ ഗാന്ധിയെ അറിയിച്ചതായാണ് സൂചന. സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും…

Read More