കേരള സര്‍വകലാശാലയിലെ വിവാദങ്ങള്‍ തുടരുന്നു; വിദ്യാര്‍ഥികള്‍ ആശങ്കയില്‍
കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലും രജിസ്ട്രാര്‍ ഡോ. കെഎസ് അനില്‍കുമാറും തമ്മിലുള്ള പോരാട്ടം അനന്തമായി നീളുന്നത് വിദ്യാര്‍ഥികളുടെ ഭാവിയെ തന്നെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. വി സി – രജിസ്ട്രാര്‍ പോരാട്ടം കനത്തതോടെ കേരള സര്‍വകലാശാലയില്‍ ഭരണസ്തംഭനം രണ്ടാഴ്ചയായിലേറെക്കാലമായി തുടരുകയാണ്. സര്‍വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍പോലും തകിടം മറിയുന്ന അവസ്ഥയിലെത്തിയിട്ടും ഇരു വിഭാഗവും പോരാട്ടം തുടരുന്നതില്‍ വിദ്യാര്‍ഥികളും ആശങ്കയിലാണ്. സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന രണ്ട് ഉന്നതന്മാര്‍ തമ്മിലാണ് രാഷ്ട്രീയ താത്പര്യത്തിന്റെ പേരില്‍ പോരാടുന്നത്. രണ്ട്…
