Webdesk

ജമ്മു കശ്മീരിന് സമ്പൂർണ്ണ സംസ്ഥാന പദവി നൽകണം; പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

ജമ്മു കശ്മീരിൻ്റെ സമ്പൂർണ്ണ സംസ്ഥാനപദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ കത്ത്. വർഷകാല പാർലമെൻറ് സമ്മേളനത്തിൽ ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുന്നതിനുള്ള ബില്ല് കൊണ്ട് വരണമെന്നും കത്തിൽ രാഹുൽഗാന്ധി ആവശ്യപ്പെട്ടു. ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. കഴിഞ്ഞ അഞ്ചു വർഷമായി ജമ്മു കശ്മീരിന് പൂർണ സംസ്ഥാന പദവി നൽകണമെന്ന് ജനങ്ങൾ ആവശ്യപ്പെടുകയാണ്. ജനങ്ങളുടെ ഈ ആവശ്യം നിയമാനുസൃതവും ഭരണഘടനാപരമായ അവകാശവും ആണെന്നും രാഹുൽഗാന്ധി കത്തിൽ പറയുന്നു.

Read More

നിമിഷപ്രിയ കേസ്; ‘മധ്യസ്ഥ ശ്രമങ്ങൾക്ക് വഴങ്ങില്ല’; തലാലിന്റെ സഹോദരൻ

നിമിഷ പ്രിയയുടെ വധശിക്ഷയിൽ മധ്യസ്ഥ ശ്രമങ്ങൾക്ക് വഴങ്ങില്ലെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ. സമ്മർദ്ദത്തെ തുടർന്ന് നിലപാടിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. എത്ര സമയമെടുത്താലും വധശിക്ഷ നടപ്പാക്കും വരെ കാത്തിരിക്കുമെന്നും അബ്ദുൽ ഫത്താഹ് മഹദിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അനുരഞ്ജനത്തിനുള്ള ശ്രമത്തോട് പൂർണ്ണമായി വിസമ്മതിക്കുന്നുവെന്ന് അബ്ദുൽ ഫത്താഹ് മഹദി വ്യക്തമാക്കി. വധശിക്ഷ നീട്ടിയ നടപടി സങ്കടം ഉണ്ടാക്കുന്നതാണെന്ന് അബ്ദുൽ ഫത്താഹ് മഹദി പറയുന്നു. യാതൊരു തരത്തിലുള്ള മധ്യസ്ഥ ശ്രമങ്ങൾക്കും വഴങ്ങില്ലെന്നും തങ്ങളുടെ നിലപാടിൽ ഒരു മാറ്റവും ഈ സമ്മർദ്ദം ഉണ്ടാക്കില്ല…

Read More

‘വകതിരിവ് വേണം’, ADGP എം ആർ അജിത്കുമാറിന്റെ ശബരിമല ട്രാക്ടർ യാത്രയിൽ മന്ത്രി കെ രാജൻ

ശബരിമലയിലെ ട്രാക്ടർ യാത്രാ വിവാദത്തിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ റവന്യൂമന്ത്രി കെ രാജൻ. വകതിരിവ് യൂണിവേഴ്സിറ്റിയിൽ നിന്ന് പഠിക്കേണ്ടതല്ലെന്നാണ് മന്ത്രിയുടെ പരിഹാസം. ഓരോരുത്തരും ഉണ്ടാക്കിയെടുക്കേണ്ടതാണ്. അത് ഓരോരുത്തരുടെയും ശൈലിയും സ്വഭാവവും അനുസരിച്ച് ഇരിക്കും. സർക്കാരിന്റെയും വകുപ്പിന്റെയും മുൻപിലുള്ള കാര്യത്തെക്കുറിച്ച് മന്ത്രി ഒരു അഭിപ്രായം പറയേണ്ടതില്ലെന്നും കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും മന്ത്രി പ്രതികരിച്ചു. ശബരിമലയിലെ ട്രാക്ടർ യാത്രയിൽ എഡിജിപി എം ആർ അജിത്കുമാറിനെ ഹൈക്കോടതി രൂ​ക്ഷമായി വിമർശിച്ചിരുന്നു. ആരോഗ്യ പ്രശ്നം ഉണ്ടെങ്കിൽ ആംബുലൻസ് ഉപയോഗിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.സ്വാമി അയ്യപ്പൻ…

Read More

കീം പരീക്ഷാ ഫലം; ‘സംസ്ഥാനം മറുപടി നൽകണം’; പ്രവേശന നടപടികളിൽ ഇടപെടാതെ സുപ്രീംകോടതി

കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ ഹർജികളിൽ സംസ്ഥാനം മറുപടി നൽകണമെന്ന് സുപ്രീംകോടതി. ഹർജി 4 ആഴ്ചയ്ക്ക് ശേഷം പരിഗണിക്കും. അപ്പീൽ നൽകിയില്ലെന്ന് കേരളം കോടതിയെ അറിയിച്ചു. ഈ വർഷത്തെ പ്രവേശനം തുടരാമെന്ന് സുപ്രീംകോടതി. സർക്കാർ മാറ്റം അടുത്ത വർഷത്തേക്ക് കൊണ്ടുവരട്ടെ എന്ന് സിബിഎസ്ഇ സുപ്രീംകോടതിയിൽ പറഞ്ഞു. കേരള സിലബസ് വിദ്യാർഥികളുടെ റാങ്ക് കുറയുക ഉണ്ടായെന്നും വിദ്യാർഥികൾക്ക് നേരെയുള്ള വിവേചനം എന്ന് ഹർജിക്കാർ സുപ്രീംകോടതിയിൽ വാദിച്ചു. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് മാറ്റം സർക്കാർ വരുത്തിയത്…

Read More

‘പാർട്ടി എന്ത് തീരുമാനമെടുത്താലും സ്വീകരിക്കും’; സി സി മുകുന്ദൻ ഒടുവിൽ പാർട്ടിയ്ക്ക് വഴങ്ങുന്നു

സിപിഐ നേതൃത്വവുമായി ഇടഞ്ഞ നാട്ടിക എംഎൽഎ സി സി മുകുന്ദൻ ഒടുവിൽ പാർട്ടിയ്ക്ക് വഴങ്ങുന്നു. പാർട്ടി എന്ത് തീരുമാനമെടുത്താലും സ്വീകരിക്കുമെന്ന് സി സി മുകുന്ദൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതികരണം. തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ടെന്നും പാർട്ടി എന്ത് നിലപാട് എടുത്താലും സ്വീകരിക്കുമെന്നും മുകുന്ദൻ വ്യക്തമാക്കി. പി എ ലെറ്റർപാഡ് ദുരുപയോഗം ചെയ്തതിൽ പാർട്ടി നിലപാട് എടുക്കും. പരാതിയുമായി മുന്നോട്ടു പോകുന്നതിലും പാർട്ടിയുടെ നിർദ്ദേശം അനുസരിച്ചാകും. തുടർന്ന് നടപടി പാർട്ടി തീരുമാനപ്രകാരം മാത്രമാകും….

Read More

നിലപാട് കടുപ്പിച്ച് എന്‍സിപി അജിത് പവാര്‍ വിഭാഗം; എ കെ ശശീന്ദ്രനും തോമസ് കെ തോമസും പ്രതിരോധത്തില്‍

ഇടതുമുന്നണിയിലെ രണ്ട് എംഎല്‍എമാര്‍ രാജിവെക്കേണ്ടിവരുമോ? എന്‍സിപിയില്‍ ദേശീയതലത്തിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്നുള്ള രാഷ്ട്രീയവൈരം വൈകിയാണെങ്കിലും ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കുകയാണ്. മന്ത്രി എ കെ ശശീന്ദ്രന്‍, തോമസ് കെ തോമസ് എന്നിവരാണ് അയോഗ്യതാ ഭീഷണി നേരിടുന്ന എംഎല്‍എമാര്‍. എന്‍സിപിയില്‍ പിളര്‍പ്പുണ്ടാവുകയും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ ഭാഗമാവുകയും ചെയ്തതോടെ മഹാരാഷ്ട്രയില്‍ ബിജെപി ഭരണം പിടിച്ചു. തിരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിച്ചതോടെ എന്‍സിപി അജിത് പവാര്‍ വിഭാഗം ശക്തിപ്രാപിച്ചു. അജിത് പവാര്‍ ബിജെപി പാളയത്തിലേക്ക് നീങ്ങിയതോടെ കേരളത്തിലെ എന്‍സിപി…

Read More

‘ഇരയുടെ കുടുംബത്തിന് പൂർണ്ണ നീതി ഉറപ്പാക്കും’: ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥിയുടെ പിതാവുമായി സംസാരിച്ച് രാഹുൽഗാന്ധി

ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥിയുടെ പിതാവുമായി സംസാരിച്ച് രാഹുൽഗാന്ധി. ഇരയുടെ കുടുംബത്തിന് പൂർണ്ണ നീതി ഉറപ്പാക്കും. പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി ഉറപ്പുനൽകി. പിതാവിൻറെ ശബ്ദത്തിൽ മകളുടെ വേദനയും പോരാട്ടവും സ്വപ്നങ്ങളും തനിക്ക് അനുഭവപ്പെട്ടു എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സംഭവിച്ചത് മനുഷ്യത്വരഹിതമായ നടപടി. നീതി ലഭിക്കാൻ പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം ഉണ്ടാകും എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. “ഒഡീഷയിലെ ബാലസോറിൽ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട ധീരയായ മകളുടെ പിതാവിനോട് സംസാരിച്ചു….

Read More

ശബരിമലയിൽ ചട്ടംലംഘിച്ച് ട്രാക്ടർ യാത്ര; എഡിജിപി എം.ആർ അജിത്കുമാറിനെ വിമർശിച്ച് ഹൈക്കോടതി

ശബരിമലയിലെ ട്രാക്ടർ യാത്രയിൽ എഡിജിപി എം ആർ അജിത്കുമാറിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ആരോഗ്യ പ്രശ്നം ഉണ്ടെങ്കിൽ ആംബുലൻസ് ഉപയോഗിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.സ്വാമി അയ്യപ്പൻ റോഡിലൂടെയുള്ള ട്രാക്ടർ യാത്ര നേരത്തെ ഹൈക്കോടതി നിരോധിച്ചതാണ്. നിയമവിരുദ്ധ യാത്രകൾ ഉണ്ടായിട്ടുണ്ടോയെന്ന കാര്യത്തിൽ പത്തനംതിട്ട എസ്.പി.യും ദേവസ്വം ബോർഡും വിശദീകരണം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. ട്രാക്ടർ യാത്രയെക്കുറിച്ച് എ.ഡി.ജി.പി.യോട് ഡിജിപി വിശദീകരണം തേടിയതായി സർക്കാർ വക്കീൽ കോടതിയെ അറിയിച്ചു. സ്വാമി അയ്യപ്പൻ റോഡ് വഴി നിയമവിരുദ്ധമായി യാത്ര നടത്താൻ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി….

Read More

നിമിഷപ്രിയ കേസ്; വധശിക്ഷയിൽ ഉറച്ച് യെമൻ പൗരന്റെ കുടുംബം; ദൈവനീതി നടപ്പാകണമെന്ന് തലാലിന്റെ സഹോദരൻ

യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് കടമ്പകൾ ബാക്കി. വധശിക്ഷയിൽ ഉറച്ചുനിൽക്കുകയാണ് കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബം. ദൈവനീതി നടപ്പാകണമെന്ന് തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹദി ബിബിസിയോട് പ്രതികരിച്ചു. യെമൻ മതപണ്ഡിതർ അനുനയനീക്കം തുടരുന്നുണ്ട്. തലാലിന്റെ കൊലപാതകം ക്രൂരമായ ഒരു കൊലപാതകമായിരുന്നെന്നാണ് സഹോദരൻ പറയുന്നത്. അതിനാൽ ഈ വിഷയത്തിൽ ദൈവ നീതി നടപ്പാക്കേണ്ടതുണ്ട്. കൊലപാതകത്തോടൊപ്പം തന്നെ വിചാരണ അടക്കമുള്ള നിയമപരമായ നടപടികൾ നീണ്ടുപോയതിലൂടെ തങ്ങൾക്ക് മാനസികമായ സംഘർഷം ഉണ്ടായതായും സഹോദരൻ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ മൃതദേഹം വികൃതമാക്കുകയും…

Read More

അമ്മയെ നയിക്കാന്‍ ആരെത്തും?; നാമനിർദേശപത്രിക ഇന്നു മുതൽ സമർപ്പിക്കും, തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന്

അഭിനേതാക്കളുടെ സംഘടന അമ്മയിലേക്കുള്ള ഭാരവാഹി തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശപത്രിക ഇന്നു മുതൽ സമർപ്പിക്കാം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ, എക്സിക്യൂട്ടീവ് കമ്മിറ്റി എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 11 പേരെയും തിരഞ്ഞെടുക്കും. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നാല് സീറ്റുകൾ വനിതകൾക്കാണ്. പ്രസിഡന്റ് ഉൾപ്പെടെ മറ്റു സ്ഥാനങ്ങൾ എല്ലാം ജനറൽ സീറ്റുകളും ആണ്. മറ്റു സംഘടനകളിൽ ഭാരവാഹിത്വം ഇല്ലാത്ത ആളുകൾക്കാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകുക. മാർച്ച് 31 വരെ…

Read More