വീണ്ടും നടപടിയുമായി വി സി; രജിസ്ട്രാർക്ക് ഔദ്യോഗിക ആവശ്യത്തിന് നൽകിയ വാഹനം ഉപയോഗിക്കുന്നത് തടയാൻ നിർദേശം
കേരള സർവകലാശാലയിൽ വീണ്ടും നാടകീയ രംഗങ്ങൾ. സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാർ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനം തടയാൻ വൈസ് ചാൻസലർ മോഹനനൻ കുന്നുമ്മൽ നിർദേശം നൽകി. വാഹനം സർവകലാശാലയുടെ ഗ്യാരേജിൽ സൂക്ഷിക്കാനാണ് നിർദേശം. നിലവിൽ രജിസ്ട്രാറുടെ ഔദ്യോഗിക വാഹനം അനിൽകുമാർ തന്നെയാണ് ഉപയോഗിക്കുന്നത്. അത് തടയാനുള്ള നീക്കങ്ങൾ നേരത്തെ തന്നെ വി സി തുടങ്ങിയിരുന്നു. വി സി നിയോഗിച്ച രജിസ്ട്രാറായ ഡോ. മിനി കാപ്പനും സെക്യൂരിറ്റി ഓഫീസർക്കുമാണ് നിർദേശം നൽകിയിരിക്കുന്നത്. കാറിന്റെ താക്കോൽ ഡ്രൈവറിൽ നിന്നും…
