ബത്തേരി ഹേമചന്ദ്രൻ കൊലപാതകം; മൃതദേഹം കടത്തിയ കാർ കണ്ടെത്തി
വയനാട് ബത്തേരി ഹേമചന്ദ്രൻ കൊലപാതക കേസിലെ കാർ കണ്ടെത്തി. നൗഷാദിൻ്റെ ഉടമസ്ഥതയിലുള്ള KL 10 AZ 6449 നമ്പർ മാരുതി സിയാസ് കാർ ആണ് അന്വേഷണ സംഘം കണ്ടെത്തിയത്. മലപ്പുറം ജില്ലക്കാരന് നൗഷാദ് പണയത്തിന് കൊടുത്തിരുന്ന കാറാണ് കണ്ടെത്തിയത്. ഈ കാറിലാണ് ഹേമചന്ദ്രന്റെ മൃതദേഹം ഒളിപ്പിക്കുകയും പിന്നീട് മറവ് ചെയ്യാൻ കൊണ്ടുപോയതും. ശാസ്ത്രീയമായ പരിശോധനകൾക്കൊടുവിലാണ് കാർ കണ്ടെത്താനായത്. പൊലീസിനെ സംബന്ധിച്ചിടത്തോളം കാർ കണ്ടെത്തൽ ഏറെ ശ്രമകരമായിരുന്നു. കാരണം കാറുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും നൗഷാദ് അന്വേഷണ സംഘത്തിന്…
