ആചാരങ്ങൾ പാലിക്കപ്പെടേണ്ട സ്ഥലമാണ് ശബരിമല; ആഗോള അയ്യപ്പ സംഗമത്തിൽ സർക്കാരിനെതിരെ യോഗക്ഷേമസഭ
ആഗോള അയ്യപ്പ സംഗമത്തിൽ സർക്കാരിനെതിരെ യോഗക്ഷേമസഭ. സാമ്പത്തിക ലാഭത്തിനോ ഇലക്ഷൻ സ്റ്റണ്ടോ ആണെന്ന് സംശയിക്കുന്നതായി യോഗക്ഷേമസഭ പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരി പറഞ്ഞു. ശബരിമലയെ വീണ്ടും വിവാദ വിഷയം ആക്കരുത്. പമ്പയിലെ സംഗമത്തിൽ ആശങ്കയുണ്ട്. ആചാരങ്ങൾ പാലിക്കപ്പെടേണ്ട സ്ഥലമാണ് ശബരിമല. തെറ്റിദ്ധാരണ ഒഴിവാക്കി കാര്യങ്ങൾ സുതാര്യമാക്കണമെന്നും അക്കീരമൺ കാളിദാസ ഭട്ടതിരി ആവശ്യപ്പെട്ടു. ആഗോള അയ്യപ്പ സംഗമത്തിന് പൂർണ്ണ പിന്തുണയെന്ന് എൻഎസ്എസ് അറിയിച്ചു. അയ്യപ്പസംഗമം നടത്തുന്ന സംസ്ഥാന സര്‍ക്കാര്‍ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ മുന്‍പന്തിയില്‍നില്‍ക്കുമെന്നാണ് തങ്ങളുടെ വിശ്വാസമെന്ന് എൻഎസ്എസ്…
