Headlines

Webdesk

ജമ്മു കശ്മീരിൽ മേഘ വിസ്ഫോടനവും മണ്ണിടിച്ചിലും; 11 മരണം, കാണാതായവർക്കായി തിരച്ചിൽ

മേഘ വിസ്ഫോടനത്തിലും മണ്ണിടിച്ചിലും ജമ്മു കാശ്മീരിൽ 11 മരണം. കാണാതായവർക്കായി തിരച്ചിൽ ഊർജ്ജിതം. അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി ഒമർ അബ്ദുള്ള നിർദ്ദേശം നൽകി. മഴക്കെടുതിയിൽ ഹിമാചലിലെ നിരവധി റോഡുകളും പാലങ്ങളും തകർന്നു. ജമ്മു കശ്മീരിൽ ഇന്ന് പുലർച്ചയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. അഞ്ചു കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു. കാണാതായവർക്കായി തിരിച്ചിൽ ഊർജിതമാക്കി. റംബാനിലെ രാജ്ഗഡിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ നിരവധി വീടുകൾ ഒലിച്ചുപോയി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ദുരന്തത്തിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ദുഃഖം രേഖപ്പെടുത്തി. പ്രശ്നബാധിത…

Read More

മകൻറെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന മുൻ സിപിഐഎം നേതാവ് മരിച്ചു

മകൻറെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന സിപിഐഎം മുൻ നേതാവ് അന്തരിച്ചു. ഖജനാപാറ സ്വദേശി ആണ്ടവർ (84) ആണ് മരിച്ചത്. കഴിഞ്ഞ ഇരുപത്തിനാലാം തീയതി രാത്രിയാണ് മകൻ മണികണ്ഠന്റെ മർദ്ദനത്തിൽ ആണ്ടവർക്ക് ഗുരുതരമായി പരുക്കേറ്റത്. തുടർന്ന് തമിഴ്നാട് മധുര മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. നേരത്തെ വധശ്രമക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മകൻ മണികണ്ഠൻ നിലവിൽ റിമാൻഡിൽ ആണ്. ഇടുക്കി രാജാക്കാട് ഖജനാപാറ സ്വദേശിയാണ് ആണ്ടവർ. ദീർഘകാലം സിപിഐഎം രാജാക്കാട് ഏരിയാ കമ്മറ്റി അംഗമായിരുന്നു ആണ്ടവർ. കഴിഞ്ഞ 24ന് രാത്രി 11നാണ്…

Read More

രാഹുൽ മാങ്കൂട്ടത്തലിനെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ സമ്മതിക്കില്ല, വന്നാൽ ശക്തമായ സമരം ഉണ്ടാകും’; സി കൃഷ്ണകുമാർ

ലൈംഗിക പീഡന ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാർ. രാഹുൽ മാങ്കൂട്ടത്തലിനെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ സമ്മതിക്കില്ല. പാലക്കാട് രാഹുൽ വന്നാൽ ശക്തമായ സമരം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. സംഘടകർ തീരുമാനിക്കണം രാഹുലിനെ വിളിക്കണോ വേണ്ടയോ എന്നത്.എം എൽ എ എന്ന നിലയിൽ ക്ലബ്‌ന്റെയോ റെസിഡൻസ് അസോസിയേഷന്റെയോ പരിപാടികളിൽ പങ്കെടുത്താലും തടയുമെന്നും സി കൃഷ്ണകുമാർ മുന്നറിയിപ്പ് നൽകി. എന്നാൽ ബിജെപിയുടെയും സിപിഐഎമ്മിന്റെയും പ്രതിഷേധങ്ങളെ മറികടന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ…

Read More

പ്രസാദത്തെ ചൊല്ലി തർക്കം; ക്ഷേത്ര ജീവനക്കാരനെ 3 യുവാക്കൾ തല്ലിക്കൊന്നു

ഡൽഹയിൽ പ്രസാദത്തെ ചൊല്ലി തർക്കം. ഡൽഹിയിൽ ക്ഷേത്ര ജീവനക്കാരനെ തല്ലിക്കൊന്നു. ഡൽഹി കൽക്കാജിയിലാണ് സംഭവം. കൽക്കാജി ക്ഷേത്രത്തിലെ ജീവനക്കാരൻ യോഗേന്ദ്ര സിം​ഗിനെയാണ് മൂന്ന് യുവാക്കൾ ചേർന്ന് അടിച്ചുകൊന്നത്. ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേർക്കായി തെരച്ചിൽ തുടരുന്നു. സിസിടിവി ദൃശ്യങ്ങളിൽ ക്ഷേത്ര ജീവനക്കാരൻ നിലത്ത് കിടക്കുന്നതും മൂന്ന് പേർ വടികൊണ്ട് തുടർച്ചയായി മർദ്ദിക്കുന്നതും കാണാം. ഓഗസ്റ്റ് 29 ന് വൈകുന്നേരം നടന്ന സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളിൽ ഒരാളെ…

Read More

ഒടുവില്‍ ആശ്വാസം; ബെംഗളൂരു ദുരന്തത്തില്‍ ആര്‍സിബിയുടെ മനസുമാറ്റിയത് നിയമനടപടി

ആദ്യമായി ഐപിഎല്‍ കിരീടം സ്വന്തമാക്കിയതിന്റെ സന്തോഷത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വമ്പന്‍ ആഘോഷം സംഘടിപ്പിച്ചതിന് പിന്നാലെ അത് വലിയ ദുരന്തത്തിലേക്ക് വഴിമാറുകയായിരുന്നു. ദുരന്തമുണ്ടായി മാസങ്ങള്‍ പിന്നിട്ടെങ്കിലും യഥാസമയം മതിയായ ധനസഹായം മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും നല്‍കാതിരുന്നത് വലിയ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. കര്‍ണാടക സര്‍ക്കാര്‍ കര്‍ശനമായ നിയമനടപടികള്‍ ഫ്രാഞ്ചൈസിക്ക് മേല്‍ പ്രയോഗിച്ചതോടെയാണ് ധനസഹായം 25 ലക്ഷം രൂപയാക്കാനും അത് വേഗത്തില്‍ കൈമാറാനും അധികാരികള്‍ മനസുകാണിച്ചത്. ആര്‍സിബി കെയേഴ്സിന്റെ നേതൃത്വത്തില്‍ നടന്ന നടപടിയെ സംബന്ധിച്ച വിവരങ്ങള്‍ ഓഗസ്റ്റ് 30 നാണ്…

Read More

കണ്ണൂരിൽ വാടക വീട്ടിലുണ്ടായ സ്ഫോടനം; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിലുണ്ടായ സ്ഫോടനത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലുള്ള സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻ രാജ് പറഞ്ഞു. ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള, വാടകയ്ക്ക് നൽകിയ വീട്ടിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ അനൂപ് മാലിക് എന്നയാൾക്കെതിരെ സ്ഫോടക വസ്തു നിയമ പ്രകാരം പൊലീസ് കേസെടുത്തു. 2016ൽ പുഴാതിയിലെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച കേസിലെ പ്രതിയാണ് അനൂപ്. ഒരുവർഷത്തിന്…

Read More

ഓണത്തിന് മുന്‍പേ ഞെട്ടിച്ച് പൊന്ന്; വില സര്‍വകാല റെക്കോര്‍ഡില്‍

ചിങ്ങമാസത്തിലെ കല്യാണ പാര്‍ട്ടികളെ ആശങ്കപ്പെടുത്തി സംസ്ഥാനത്തെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിച്ചുയര്‍ന്നു. ഇന്ന് ഒറ്റയടിക്ക് പവന് 1200 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 76960 രൂപയായി. ഒരു ഗ്രാമിന് ഇന്ന് 150 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് ഇന്ന് 9620 രൂപയും നല്‍കേണ്ടതായി വരും. ഒരു പവന് 75760 രൂപയെന്ന ഓഗസ്റ്റ് എട്ടാം തിയതിയിലെ റെക്കോര്‍ഡാണ് തിരുവോണത്തിന് മുന്‍പായി സ്വര്‍ണം തിരുത്തിക്കുറിച്ചിരിക്കുന്നത് ട്രംപിന്റെ അധികത്തീരുവ പ്രാബല്യത്തിലായത് മുതല്‍ സംസ്ഥാനത്തും സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് കാണാനായത്….

Read More

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായധനം വർധിപ്പിച്ച് RCB

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തിൽ , മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായധനം വർധിപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. 25 ലക്ഷം രൂപ വീതമായാണ് ഉയർത്തിയത്.ഐപിഎൽ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പതിനൊന്ന് പേരാണ് മരിച്ചത്. ജൂലൈ നാലിന് ഐപിഎൽ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേരാണ് മരിച്ചത്. . പൊലീസിന് നിയന്ത്രിക്കാവുന്നതിലും അപ്പുറം ആളുകള്‍ ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിലേക്ക് എത്തിയതോടെയാണ് ആഘോഷങ്ങള്‍ ദുരന്തത്തിലേക്ക് വഴിമാറിയത്. ആര്‍സിബി, പരിപാടി നടത്താന്‍ ചുമതലപ്പെട്ട ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഡിഎന്‍എ,…

Read More

അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാന വ്യാപകമായി ക്ലോറിനേഷന്‍ ക്യാമ്പയിൻ തുടങ്ങി

അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിരോധ ക്യാമ്പയിൻ തുടങ്ങി. കിണറുകൾ ഉൾപ്പടെയുള്ള ജലാശയങ്ങൾ ക്ലോറിനേറ്റ് ചെയ്യുകയാണ് ലക്ഷ്യം.മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ജനകീയ പ്രതിരോധ ക്യാമ്പയിൻ തീരുമാനിച്ചത്. വെ​ള്ള​ത്തി​ലൂ​ടെ പ​ക​രു​ന്ന അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ ജ്വ​രം ചെ​റു​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത​ല​ത്തി​ല്‍ മു​ഴു​വ​ന്‍ കി​ണ​റു​ക​ളി​ലും ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും ഊ​ർ​ജി​ത ക്ലോ​റി​നേ​ഷ​ന്‍ ന​ട​ത്തും. കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍, ആ​രോ​ഗ്യ​വ​കു​പ്പ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ഴു​വ​ന്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന…

Read More

പത്തനംതിട്ടയിൽ എസ്ഐ തൂങ്ങി മരിച്ച നിലയിൽ

പത്തനംതിട്ട അടൂരിൽ എസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടക്കടത്തുകാവ് പൊലീസ് ക്യാമ്പിലാണ് സംഭവം. കുഞ്ഞുമോൻ (51) ആണ് മരിച്ചത്. കുടുംബസമ്മേതം ക്യാംപ് ക്വാട്ടേഴ്സിൽ ആയിരുന്നു താമസം. ക്യാമ്പിലെ പരിശീലനത്തിന്റെയും മറ്റും ചുമതലയുള്ള മുതിർന്ന ഉദ്യോ​ഗസ്ഥനാണ് കുഞ്ഞുമോൻ. സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്‍റെ നി​ഗമനം.

Read More