Headlines

Webdesk

നെഹ്‌റു ട്രോഫി പവലിയൻ നവീകരണത്തിന് പത്ത് കോടി രൂപ അനുവദിച്ചു; മന്ത്രി പി എ മുഹമ്മദ് റിയാസ്

പുന്നമടയിലെ ജലപൂരത്തിന് കൊടിയുയർത്തി മന്ത്രി മുഹമ്മദ് റിയാസ്. നെഹ്‌റു ട്രോഫി വള്ളംകളിയുടെ പവലിയൻ നവീകരണത്തിന് പത്ത് കോടി രൂപ അനുവദിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. സർക്കാർ ഏഴ് കോടി രൂപ അനുവദിച്ചു. പിപി ചിത്തരഞ്ജൻ എംഎൽഎ രണ്ട് കോടി രൂപ അനുവദിച്ചു. ടൂറിസം വകുപ്പ് ഒരു കോടി രൂപയും അനുവദിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി. നവകേരള സദസിൽ ലഭിച്ച നിവേദനത്തിലാണ് തീരുമാനം. ചരിത്രത്തിൽ ആദ്യമായാണ് സർക്കാർ ഇത്രയധികം തുക നെഹ്‌റു ട്രോഫി വള്ളം കളിക്കായി…

Read More

ഓണാഘോഷത്തിനിടെ സ്‌കൂൾ വിദ്യാർത്ഥികളുടെ മദ്യപാനം! മദ്യപിച്ച് അവശനായി 17കാരൻ ബസ് സ്റ്റോപ്പിലെ തറയിൽ വീണുകിടന്നു; കോഴിക്കോട് ചികിത്സയിൽ

കോഴിക്കോട് നാദാപുരത്ത് സ്‌കൂളിൽ ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനായ 17 കാരൻ ആശുപത്രിയിൽ ചികിൽസയിൽ. നാദാപുരം മേഖലയിലെ ഗവ സ്കൂളിലെ 17 കാരനാണ് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത് ഓണാഘോഷത്തിനിടെ കുറച്ച് വിദ്യാർത്ഥികൾ ചേർന്ന് മദ്യപിക്കുകയായിരുന്നു. അമിത അളവിൽ മദ്യം കഴിച്ചതോടെ വിദ്യാർത്ഥി അബോധാവസ്ഥയിലായി. വിദ്യാർത്ഥിയെ കൂടെ ഉള്ളവർ വിദ്യാർത്ഥിയുടെ വീടിന് സമീപത്തെ ബസ് സ്റ്റോപ്പിൽ ഇറക്കി വിടുകയായിരുന്നു തുടർന്ന് ബസ് സ്റ്റോപ്പിലെ തറയിൽ അബോധാവസ്ഥയിൽ കണ്ട വിദ്യാർത്ഥിയെ നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും ചേർന്ന് വടകരയിലെ സ്വകാര്യ…

Read More

വിദേശത്ത് നിന്ന് സ്‌കില്‍ഡ് പ്രൊഫഷണലുകള്‍ കേരളത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ നിരക്ക് കൂടുന്നു; ലിങ്ക്ഡ്ഇന്‍ റിപ്പോര്‍ട്ട്

വിദേശങ്ങളില്‍ ജോലി നോക്കിയിരുന്ന സ്‌കില്‍ഡ് പ്രൊഫഷണലുകള്‍ കേരളത്തിലേക്ക് മടങ്ങിവരുന്നതിന്റെ നിരക്കുകള്‍ ഉയരുന്നുവെന്ന് ലിങ്ക്ഡ്ഇന്‍ ടാലന്റ് ഇന്‍സൈറ്റ് റിപ്പോര്‍ട്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ പ്രൊഫഷണലുകളും നാട്ടിലേക്ക് മടങ്ങുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മാത്രം ഗള്‍ഫില്‍ നിന്ന് 9800 പ്രൊഫഷണലുകള്‍ നാട്ടിലേക്ക് മടങ്ങിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്‌കില്‍ കേരള ആഗോള ഉച്ചകോടിയിലാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. യുകെയില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നും 1600 സ്‌കില്‍ഡ് പ്രൊഫഷണുകള്‍ വീതം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നാട്ടിലേക്ക് മടങ്ങിയെത്തി. ഖത്തറില്‍…

Read More

ഉടൻ രാജിവെക്കണം; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. രാഹുലിന്റെ രാജി ആവശ്യപ്പെട്ടാണ് ബിജെപി മാര്‍ച്ച് നടത്തുന്നത്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. സമാധാനപരമായ പ്രതിഷേധത്തെ പൊലീസ് അടിച്ചമർത്തുന്നുവെന്ന് ബിജെപി പ്രവർത്തകർ വ്യക്തമാക്കി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. രാഹുല്‍ മാങ്കുട്ടത്തില്‍ മണ്ഡലത്തിലേക്ക് വന്നാല്‍ തടയുമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിലിനെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ സമ്മതിക്കില്ലെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാർ പറഞ്ഞു. എംഎല്‍എ എന്ന ഔദ്യോഗിക പദവിയുടെ പേരില്‍ പങ്കെടുക്കാനെത്തുമ്പോള്‍ തടയുമെന്നും…

Read More

PMAY പദ്ധതി പ്രകാരം വീട് അനുവദിച്ചു, പക്ഷേ വനംവകുപ്പ് എന്‍ഒസി ലഭിക്കുന്നില്ല; ഇടുക്കിയില്‍ നിരാഹാര സമരവുമായി അര്‍ബുദ രോഗിയായ വീണാ ഷാജി

PMAY പദ്ധതി പ്രകാരം അനുവദിച്ച വീട് നിര്‍മിക്കാന്‍ പെര്‍മിറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ക്യാന്‍സര്‍ രോഗിയായ വീട്ടമ്മയുടെ നിരാഹാര സമരം. ഇടുക്കി കാഞ്ചിയാര്‍ പഞ്ചായത്തിന് മുന്‍പില്‍ ആണ് വീണ ഷാജി നിരാഹാര സമരം നടത്തുന്നത്. വനംവകുപ്പിന്റെ എന്‍ഒസി ലഭിക്കാത്തതിനാലാണ് പെര്‍മിറ്റ് നല്‍കാത്തതെന്ന് പഞ്ചായത്ത് വിശദീകരിക്കുന്നു കാഞ്ചിയാര്‍ കോഴിമലയില്‍ 40 വര്‍ഷമായി സ്ഥിരതാമസക്കാരിയാണ് വീണ ഷാജി. വിധവയും ക്യാന്‍സര്‍ രോഗിയും നിര്‍ധനയുമായ വീണയ്ക്ക് കഴിഞ്ഞ വര്‍ഷമാണ് പി എം എ വൈ പദ്ധതി പ്രകാരം വീട് അനുവദിച്ചത്. ഇവര്‍ സ്ഥിരതാമസകാരിയാണെന്ന്…

Read More

ശസ്ത്രക്രിയക്കിടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവം; വീഴ്ച അന്വേഷിക്കാൻ വിദഗ്ധസമിതി, വിശദ പരിശോധനയ്ക്ക് ആരോഗ്യവകുപ്പ്

ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ വിശദ പരിശോധനയ്ക്ക് ആരോഗ്യവകുപ്പ്. വീഴ്ച അന്വേഷിക്കാൻ വിദഗ്ധസമിതിയെ നിയോഗിച്ചതോടെ മെഡിക്കൽ സംഘം യുവതിയെ ഉടൻ പരിശോധിച്ചേക്കും. വയർ നീക്കം ചെയ്യണമോയെന്ന കാര്യത്തിലും അന്തിമ തീരുമാനം എടുക്കും. ആരോഗ്യവകുപ്പ് ഡയറക്ടർക്ക് സുമയ്യ നൽകിയ പരാതിയിൽ നാല് ദിവസത്തിനകം നടപടി ഉണ്ടാകും എന്നാണ് ഉറപ്പ്. പൊലീസ് കേസെടുത്തതോടെ ചികിത്സാപിഴവിന് ഡോക്ടർക്ക് എതിരെ ആരോഗ്യവകുപ്പിനും നടപടിയെടുക്കേണ്ടി വരും. ഉന്നത മെഡിക്കൽ സംഘം യുവതിയെ പരിശോധിച്ച ശേഷം ആയിരിക്കും വീണ്ടും ശസ്ത്രക്രിയ നടത്തുന്നതിൽ…

Read More

നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടൻ വള്ളം കായലിൽ കുടുങ്ങി

നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു. നടുവിലെപറമ്പൻ വള്ളം ആണ് വേമ്പനാട് കായലിൽ കുടുങ്ങിയത്. ശക്തമായ കാറ്റിൽ വള്ളം വലിച്ചു കൊണ്ടുവന്ന ബോട്ടിന്റെ നിയന്ത്രണം വിടുകയായിരുന്നു. ബോട്ടിന്റെ യന്ത്രം തകരാറിലായി ടീം വേമ്പനാട് കായലിൽ കുടുങ്ങുകയായിരുന്നു. അപകടത്തിൽ തുഴച്ചിൽക്കാർക്ക് ആർക്കും പരിക്കില്ല. കുമരകത്ത്‌ നിന്ന് മറ്റൊരു ബോട്ട് എത്തിച്ച് ടീമിനെ പുന്നമടയിലേക്ക് കൊണ്ടുവന്നു. ചുണ്ടൻ വള്ളത്തിന് കേടുപാടുകളില്ല. അതേസമയം 71മത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് പുന്നമടക്കായലില്‍ തുടക്കമായി. ചുണ്ടന്‍ അടക്കം ഒന്‍പത് വിഭാഗങ്ങളിലായി 75…

Read More

‘കേരളം ഞെട്ടുന്ന വാർത്തകൾ ഇനിയും വരും, സിപിഐഎമ്മും കരുതിയിരിക്കുക’: വി ഡി സതീശൻ

അഴിമതി മൂടിവെക്കാൻ സർക്കാർ പൈങ്കിളി കഥകളിൽ ജനങ്ങളെ കുരുക്കിയിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വികസന സദസ് സർക്കാർ ചെലവിലെ പ്രചാരണ ധൂർത്താണ്. കേരളം ഞെട്ടുന്ന വാർത്തകൾ ഇനിയും വരാനിരിക്കുന്നുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി. ഞെട്ടുന്ന വാർത്തകൾക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ല. ഇപ്പോൾ ബി ജെ പിക്ക് എതിരായി വാർത്തകൾ പുറത്തുവരുന്നു, സി പി എമ്മും കരുതിയിരിക്കണമെന്നും വി ഡി സതീശൻ മുന്നറിയിപ്പ് നൽകി. അക്രമങ്ങൾ നടക്കുമ്പോൾ പൊലീസ് കയ്യുംകെട്ടി നോക്കിനിൽക്കുന്നു. ലൈംഗികാരോപണം നേരിട്ട ഇത്രയധികം…

Read More

‘തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ തട്ടിക്കൂട്ട് കമ്മീഷൻ’; വോട്ടർ അധികാർ യാത്രയിൽ അണിചേർന്ന് അഖിലേഷ് യാദവ്

ബിഹാറിലെ രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയിൽ അണിചേർന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ തട്ടിക്കൂട്ട് കമ്മീഷനായി മാറിയെന്ന് വിമർശനം. വോട്ട് കൊള്ളക്കും വോട്ടർ പട്ടിക പരിഷ്കരണത്തിനും എതിരെ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയുടെ പര്യടനവും ഇന്ന് അവസാനിക്കും. പര്യടനത്തിന്റെ അവസാന ദിനമായ ഇന്ന് ബിഹാറിലെ സരണിൽ നിന്നാണ് യാത്ര ആരംഭിച്ചത്. രാഹുൽ ഗാന്ധിക്കും തേജസ്വി യാദവിനൊപ്പം സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും യാത്രയിൽ അണിചേർന്നു. ബിജെപിയുടെ…

Read More

ജമ്മു കശ്മീരിൽ മേഘ വിസ്ഫോടനവും മണ്ണിടിച്ചിലും; 11 മരണം, കാണാതായവർക്കായി തിരച്ചിൽ

മേഘ വിസ്ഫോടനത്തിലും മണ്ണിടിച്ചിലും ജമ്മു കാശ്മീരിൽ 11 മരണം. കാണാതായവർക്കായി തിരച്ചിൽ ഊർജ്ജിതം. അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി ഒമർ അബ്ദുള്ള നിർദ്ദേശം നൽകി. മഴക്കെടുതിയിൽ ഹിമാചലിലെ നിരവധി റോഡുകളും പാലങ്ങളും തകർന്നു. ജമ്മു കശ്മീരിൽ ഇന്ന് പുലർച്ചയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. അഞ്ചു കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു. കാണാതായവർക്കായി തിരിച്ചിൽ ഊർജിതമാക്കി. റംബാനിലെ രാജ്ഗഡിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ നിരവധി വീടുകൾ ഒലിച്ചുപോയി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ദുരന്തത്തിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ദുഃഖം രേഖപ്പെടുത്തി. പ്രശ്നബാധിത…

Read More