തലപ്പാടി വാഹനാപകടം; അപകടത്തിന് കാരണം ബസിന്റെ അമിതവേഗതയും ടയറിന്റെ തേയ്മാനവും
കാസർഗോഡ് തലപ്പാടിയിൽ ആറുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ കാരണം ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്. ബസിന് തകരാറില്ലെന്നും ടയറിന്റെ തേയ്മാനം അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചെന്നും ആർടിഒയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ഇന്ന് ജില്ലാ പൊലീസ് മേധാവിയ്ക്ക് കൈമാറും. ആറു പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ബസിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടകാരണമെന്ന ഡ്രൈവർ നിജലിംഗപ്പ പൊലീസിന് നൽകിയ മൊഴി തെറ്റാണെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി….
