ഉത്തരാഖണ്ഡിലെ രുദ്ര പ്രയാഗ് , ചമോലി ജില്ലകളിൽ മേഘവിസ്ഫോടനം. നിരവധി കുടുംബങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനം യുദ്ധകാലടിസ്ഥാനത്തിൽ പുരോഗമിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി.
ചമോലിയിലെ ദേവാൽ മേഖല, രുദ്രപ്രയാഗിലെ ബസുകേദാർ തെഹ്സിൽ എന്നിവിടങ്ങളിൽ ആണ് മേഘവിസ്ഫോടനം ഉണ്ടായത്. മേഘവിസ്ഫോടനത്തിന്റെ ആഘാതം പല സ്ഥലങ്ങളിലും രൂക്ഷമായിട്ടുണ്ട്.
രുദ്രപ്രയാഗ് ജില്ലയിൽ, അളകനന്ദ, മന്ദാകിനി നദികളുടെ ജലനിരപ്പ് തുടർച്ചയായി ഉയരുകയാണ്. ജമ്മു കാശ്മീരിൽ താവി നദിക്ക് കുറുകെയായി ബെയ്ലി പാലത്തിൻ്റെ നിർമ്മാണം ആരംഭിച്ചു.
സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിന് അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. പ്രാദേശിക ഭരണകൂടം യുദ്ധകാലാടിസ്ഥാനത്തിൽ ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. ഈ വിഷയത്തിൽ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്, രക്ഷാപ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ദുരന്തനിവാരണ സെക്രട്ടറിയുമായും ജില്ലാ മജിസ്ട്രേറ്റുമായും സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.