Headlines

Webdesk

വഖഫ് ഭേദഗതി നിയമം അടിയന്തരമായി സ്റ്റേ ചെയ്യണം: വീണ്ടും സുപ്രീംകോടതിയെ സമീപിച്ച് സമസ്ത

വഖഫ് ഭേദഗതി നിയമം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമസ്ത വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതിക്ക് നല്‍കിയ ഉറപ്പ് ലംഘിച്ച് സര്‍ക്കാര്‍ വഖഫ് ഭൂമികള്‍ ഏറ്റെടുക്കുന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. നിയമത്തിന്റെ പേരില്‍ കെട്ടിടങ്ങള്‍ ഭൂമി പിടിച്ചെടുക്കുകയും ചെയ്യുന്നെന്ന് സമസ്ത ആരോപിക്കുന്നു. അഭിഭാഷകന്‍ സുള്‍ഫിക്കര്‍ അലിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെയും വഖഫ് നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് സമസ്ത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ മേയ് മാസത്തിലാണ് വഖഫ് നിയമത്തിനെതിരായ ഹരജികളില്‍ വാദം പൂര്‍ത്തിയാക്കിയ സുപ്രീംകോടതി ഇടക്കാല ഉത്തരവ്…

Read More

ആരോഗ്യ മേഖല രോഗശയ്യയിലെന്ന് വരുത്തി തീർക്കാൻ ശ്രമം, ചില മാധ്യമങ്ങളാണ് ഇതിന് പിന്നിൽ; മന്ത്രി വീണാ ജോർജ്

മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. കേരളത്തിലെ ആരോഗ്യരംഗത്തെപ്പറ്റി തെറ്റായ വാർത്തകൾ കൊടുക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ 15 പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിയുടെ വിമർശനം. ആരോഗ്യ മേഖല രോഗശയ്യയിൽ ആണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നു. ചില മാധ്യമങ്ങളാണ് ഇതിന് പിന്നിൽ. മാധ്യമങ്ങളുടെ അത്തരം അജണ്ടകൾ വില പോവുകയില്ലെന്നും മന്ത്രി വ്യക്തമാക്കി. എത്ര ശ്രമിച്ചാലും ആരോഗ്യമേഖല മുന്നോട്ട് പോകുന്നു. സാധാരണക്കാരെ സർക്കാർ ചേർത്തുപിടിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ 15 പുതിയ പദ്ധതികളുടെ ഉദ്…

Read More

തൽക്കാലം വിദേശത്ത് പോകേണ്ട; സൗബിൻ ഷാഹിറിന്റെ ആവശ്യം തള്ളി കോടതി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ ജാമ്യത്തിൽ കഴിയുന്ന നടനും നിർമാതാവുമായ സൗബിൻ ഷാഹിറിന്റെ വിദേശയാത്രാനുമതി തള്ളി എറണാകുളം മജിസ്ട്രേറ്റ് കോടതി. സാമ്പത്തിക തട്ടിപ്പുകേസിലെ ജാമ്യ വ്യവസ്ഥയുടെ ഭാ​ഗമായാണ് നടപടി. വിദേശത്ത് നടക്കുന്ന അവാർഡ് ഷോയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് തള്ളിയത്. ജാമ്യ വ്യവസ്ഥ പ്രകാരം വിദേശത്ത് പോകാനാവില്ലെന്ന് നിർദേശം ഉണ്ടായിരുന്നു.ഇത് ചോദ്യം ചെയ്താണ് സൗബിൻ വിചാരണ കോടതിയെ സമീപിച്ചത്. പരാതിക്കാരനും പ്രോസിക്യൂഷനും ആവശ്യത്തെ എതിർത്തിരുന്നു. കേസിലെ പ്രധാന സാക്ഷികൾ വിദേശത്തുണ്ടെന്നും ഇവരെ സൗബിൻ സ്വാധിനിക്കാൻ…

Read More

‘സംസ്ഥാനത്ത് വിലകയറ്റം തടയാൻ സാധിച്ചു, സപ്ലൈകോയെ ജനങ്ങൾ ഏറ്റെടുക്കുന്ന കാഴ്ച കണ്ടു’: ജി ആർ അനിൽ

സംസ്ഥാനത്ത് വിലകയറ്റം തടയാൻ സാധിച്ചുവെന്ന് മന്ത്രി ജി ആർ അനിൽ. വിപണിയിൽ ഫലപ്രദമായി സർക്കാരിനും സപ്ലൈക്കോക്കും പൊതുവിതരണ വകുപ്പിനും ഇടപെടാൻ കഴിഞ്ഞു. 46,000 ത്തോളം പേർ കഴിഞ്ഞ ദിവസങ്ങളിൽ സപ്ലൈക്കോയെ ആശ്രയിച്ചുവെന്നും സപ്ലൈകോയെ ജനങ്ങൾ ഏറ്റെടുക്കുന്ന കാഴ്ച കണ്ടുവെന്നും മന്ത്രി വ്യക്തമാക്കി. പൊതുജങ്ങൾക്ക് സപ്ലൈകോയെ വിശ്വാസമാണ്. ഓണക്കാലത്ത് സർവകാല റെക്കോർഡിലേക്ക് സപ്ലൈക്കോ നീങ്ങുന്നു. ഓഗസ്റ്റ് മാസം മാത്രം 293 കോടി രൂപയുടെ വില്പന സപ്ലൈകോയിൽ നടന്നു. ഓഗസ്റ്റ് 27ന് മാത്രം വിൽപ്പന 13 കോടി രൂപയിലേറെയായിരുന്നു. 29…

Read More

‘ബിജെപിക്കാരേ, തയ്യാറായിക്കോളൂ, ഒരു ഹൈഡ്രജന്‍ ബോംബ് വരുന്നു; മോദിക്ക് രാജ്യത്തിന് മുന്നില്‍ മുഖം കാണിക്കാന്‍ കഴിയില്ല’ : രാഹുല്‍ഗാന്ധി

വോട്ട് കൊള്ളയില്‍ ഉടന്‍ തന്നെ ‘ഹൈഡ്രജന്‍ ബോംബ്’ പൊട്ടിക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹൂല്‍ ഗാന്ധി. വോട്ട് മോഷ്ടിക്കുന്നു എന്നതിനർത്ഥം അധികാരവും മോഷ്ടിക്കുന്നു എന്നതാണ്. മഹാരാഷ്ട്രയിൽ ഒരു ലക്ഷത്തിൽ അധികം കള്ള വോട്ടുകൾ നടന്നു. അധിക വേട്ടുകൾ എല്ലാം ലഭിച്ചത് ബിജെപിക്ക്. ആരോപണം ഉയർത്തിയത് കൃതമായ രേഖകൾ വച്ചെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി ഭരണഘടനയെ ഇല്ലാതാക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല, അതുകൊണ്ടാണ് ഞങ്ങള്‍ ഒരു യാത്ര നടത്തിയത്. ഞങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. വലിയ തോതില്‍ ആളുകള്‍ പുറത്തിറങ്ങി…

Read More

സാങ്കേതിക സർവകലാശാലയിലെ ശമ്പള പ്രതിസന്ധി ഒഴിയും; ഫിനാൻസ് കമ്മിറ്റി യോഗം പൂർത്തിയായി

സാങ്കേതിക സർവകലാശാലയിലെ ശമ്പള പ്രതിസന്ധി ഒഴിയുന്നു. ഫിനാൻസ് കമ്മിറ്റി യോഗം പൂർത്തിയായി. ക്വാറം തികഞ്ഞതിനാലാണ് യോഗം ചേർന്നത്. ഈ വർഷം ഇതുവരെയുള്ള ധനവിനിയോഗം സിൻഡിക്കേറ്റ് പരിശോധിക്കണമെന്ന് ഫിനാൻസ് കമ്മിറ്റി യോഗത്തിൽ ശിപാർശ ചെയ്തു. ഇന്ന് നടന്ന യോഗത്തിൽ പങ്കെടുത്തത് ഒൻപത് പേരാണ്. മൂന്ന് സർക്കാർ പ്രതിനിധികളിൽ രണ്ടുപേർ ഓൺലൈൻ ആയി പങ്കെടുത്തു. നാളത്തെ സിൻഡിക്കേറ്റ് യോഗത്തിൽ ബജറ്റ് പാസ്സാകും. താത്കാലിക വൈസ് ചാൻസലർ കെ ശിവപ്രസാദിന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്. കഴിഞ്ഞ തവണ ക്വാറം തികയാത്തതിനാൽ യോഗം…

Read More

‘ക്ഷേമപെൻഷന് 1200 കോടി രൂപ വിതരണം ചെയ്തു, കേരളത്തിൽ വിലക്കേയറ്റം തടുത്തു നിർത്താനായി’: മുഖ്യമന്ത്രി

വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഫലപ്രദമായ നടപടികൾ സർക്കാർ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണക്കാലത്ത് സ്വാഭാവികമായി ഉണ്ടാകേണ്ട വിലക്കേയറ്റം തടുത്തു നിർത്താനായി. വിപണിയിൽ കാര്യക്ഷമമായ ഇടപെടൽ നടത്തിയെന്നും പൊതുവിതരണ രംഗം ശക്തമാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു. സിവിൽ സപ്ലെസ് കോർപ്പറേഷൻ മുഖേന ഓണക്കാലത്ത് വലിയ ഇടപെടലാണ് സർക്കാർ നടത്തുന്നത്. കൺസ്യൂമർഫെഡ്,ഹോർട്ടികോർപ് തുടങ്ങി അനേകം സംവിധാനങ്ങൾ ഭാഗമായി അണിനിരക്കുന്നുണ്ട്. കേരളം സമൃദ്ധമായ രീതിയിൽ ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. നാട്ടിലാകെ സന്തോഷവും സംതൃപ്തിയും നിറഞ്ഞ് നിൽക്കുന്നു. ഓണം നല്ല രീതിയിൽ ആഘോഷിക്കുന്നതിനുള്ള നടപടികളാണ്…

Read More

ലഹരി കിട്ടിയില്ല; കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന്റെ പരാക്രമം

ലഹരി കിട്ടാത്തതിനെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന്റെ പരാക്രമം. തടവുകാരനായ ജിതിനാണ് പരാക്രമം കാട്ടിയത്. ജിതിൻ ബ്ലേഡ് ഉപയോഗിച്ച് കൈ മുറിക്കുകയും തല സെല്ലിന്റെ കമ്പിയിൽ ഇടിക്കുകയും ചെയ്തു. ജയിലിലെ പത്താം ബ്ലോക്കിലായിരുന്നു ഇയാൾ താമസിപ്പിച്ചിരുന്നത്. പരിക്കേറ്റ ജിതിനെ ആദ്യം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കുതിരവട്ടം മാനസികാരോഗ്യാശുപത്രിയിലേക്ക് മാറ്റി.

Read More

‘എംപി എന്ന നിലയിൽ പ്രിയങ്ക ഗാന്ധി പരാജയം, ദുരന്തബാധിതർക്കായി ഒന്നും ചെയ്യുന്നില്ല’; എൽഡിഎഫ്

എംപി എന്ന നിലയിൽ പ്രിയങ്ക ഗാന്ധി പരാജയമാണെന്ന് എൽഡിഎഫ് .മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്ക് സഹായം നൽകാനുള്ള നടപടി സ്വീകരിച്ചില്ല. പല ഔദ്യോഗിക പരിപാടികൾക്കും എംപി സ്ഥലത്ത് എത്തുന്നില്ല. ദുരന്തബാധിതർക്ക് ഭവന നിർമ്മാണത്തിനായി കോൺഗ്രസും യൂത്ത് കോൺഗ്രസും പണം പിരിച്ചുവെങ്കിലും വീടുകളുടെ നിർമ്മാണം ഇനിയും തുടങ്ങിയിട്ടില്ല. മുസ്ലിം ലീഗ് ഭവന നിർമ്മാണ പദ്ധതിയിൽ ക്രമക്കേട് ഉണ്ടെന്നും എൽഡിഎഫ് ആരോപിച്ചു. ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഈ മാസം 19ന് കൽപ്പറ്റയിൽ മനുഷ്യ ചങ്ങല തീർക്കുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ…

Read More

കോഴിക്കോട് കളക്ട്രേറ്റില്‍ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം; പരാതിയില്‍ അന്വേഷണം

ഓണാഘോഷത്തിനിടെ കോഴിക്കോട് കളക്ടറേറ്റിൽ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം. കെ സെക്ഷനിലെ ഉയർന്ന ഉദ്യോഗത്തിനെതിരെയാണ് പരാതി. സംഭവത്തിൽ ഡെപ്യൂട്ടി കളക്ടർ ഇന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് എഡിഎമ്മിന് സമർപ്പിക്കും. വ്യാഴാഴ്ച നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. കലക്ടർ കൂടി പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു സംഭവം. കെ സെക്ഷനിലെ ഉയർന്ന ഉദ്യോഗസ്ഥൻ, ജീവനക്കാരിയോട് മോശമായി പെരുമാറുകയായിരുന്നു. സഹപ്രവർത്തകരുടെ സാന്നിധ്യത്തിൽ ആയിരുന്നു അതിക്രമം. യുവതി എഡിഎമ്മിന് പരാതി നൽകി. തിരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർക്കാണ് അന്വേഷണ ചുമതല. പ്രാഥമിക…

Read More