കാർ ആക്രമിച്ച് രണ്ട് കോടി തട്ടി; മലപ്പുറത്ത് ക്വട്ടേഷന്‍ സംഘം കൂലിയായി കിട്ടിയ ലക്ഷങ്ങൾ സൂക്ഷിച്ചത് പട്ടിക്കൂട്ടിൽ
മലപ്പുറം തെയ്യാലയിൽ കാർ ആക്രമിച്ച് രണ്ടുകോടി തട്ടിയ കേസിൽ ക്വട്ടേഷൻ സംഘം പ്രതിഫലം സൂക്ഷിച്ചത് പട്ടിക്കൂട്ടിൽ. പ്രതി ഫവാസാണ് ക്വട്ടേഷൻ കൂലിയായി കിട്ടിയ അഞ്ച് ലക്ഷം രൂപ വീട്ടിലെ പട്ടിക്കൂട്ടിൽ ഒളിപ്പിച്ചത്. പൊലീസ് സംഘം പ്രതിയുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ പട്ടിക്കൂട്ടില്‍ നിന്ന് പണം കണ്ടെടുത്തു. ആഗസ്റ്റ് 14 ന് രാത്രിയാണ് കാർ ആക്രമിച്ച് ഫനീഫയെന്നയാളുടെ 2 കോടി രൂപ ക്വട്ടേഷൻ സംഘം തട്ടിയെടുത്തത്. മറ്റൊരു പ്രതി അബ്ദുൽ കരീമിന്റെ വീട്ടിൽ നിന്ന് ആറ് ലക്ഷം രൂപയും…
