Webdesk

അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം;മരണം 100 കടന്നു

അഫ്ഗാനിസ്ഥാനിലെ വടക്കുകിഴക്കൻ പ്രവിശ്യയായ കുനാറിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നൂറോളം പേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. 115 പേർക്ക് പരുക്കേറ്റിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തനം തുടരുകയാണ്. ഒരു ഗ്രാമത്തിൽ മാത്രം 30 പേർ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. “ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും എണ്ണം കൂടുതലാണ്, പ്രദേശത്തേക്ക് എത്തിച്ചേരാൻ പ്രയാസമുണ്ടെന്നും ടീമുകൾ ഇപ്പോഴും സ്ഥലത്തുണ്ട്,” ആരോഗ്യ മന്ത്രാലയ വക്താവ് ഷറഫത്ത് സമാന്‍ പ്രസ്താവനയിൽ പറഞ്ഞു. പരുക്കേറ്റ നൂറുകണക്കിന് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി…

Read More

ഷാങ്ഹായ് ഉച്ചകോടി; ഹ്രസ്വ ചര്‍ച്ച നടത്തി മോദി-ഷി ജിന്‍ പിങ്ങ്-പുടിന്‍

ഇന്ത്യ- റഷ്യ ബന്ധം മെച്ചപ്പെടുത്തുന്നതിനോടൊപ്പം, റഷ്യ- യുക്രൈൻ സംഘർഷവും കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിക്കും എന്നാണ് സൂചന.കഴിഞ്ഞദിവസം യുക്രെയിൻ പ്രസിഡന്റ് വ്ലാഡിമർ സെലൻസ്കി പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ചിരുന്നു. അമേരിക്കയുടെ തീരുവയുദ്ധം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കൂടിക്കാഴ്ച ഏറെ നിർണായകമാണ്. ഷാൻഹായ് ഉച്ചകോടിക്ക് മുൻപ് ചൈനയിലെ ടിയാൻജിനിൽ അസാധാരണ ഹ്രസ്വ ചർച്ച.നരേന്ദ്ര മോദി-ഷി ജിൻ പിങ്ങ്-വ്ലാഡിമിർ പുടിൻ എന്നിവർ ഹ്രസ്വ ചർച്ച നടത്തി.മോദിയും ഷി ജിൻ പിങ്ങും ഒന്നിച്ചാണ് വേദിയിൽ എത്തിയത്. ഉച്ചകോടി ആരംഭിക്കുന്നതിനു മുമ്പാണ് അനൗപചാരിക ഹ്രസ്വ ചർച്ച….

Read More

ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവം; പരാതിക്കാരിയുടെ മൊഴിയെടുക്കാൻ വിദഗ്ധസമിതി

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവത്തിൽ, പരാതിക്കാരിയുടെ മൊഴിയെടുക്കാൻ വിദഗ്ധസമിതി. ചികിത്സാരേഖയുമായി മറ്റന്നാൾ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. ഡോക്ടർ രാജീവ് കുമാറിനെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തും. അതേസമയം ഗൈഡ് വയർ നീക്കം ചെയ്യുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. ചികിത്സാ രേഖയുമായി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകാനാണ് യുമയ്യയ്ക്ക് നിർദ്ദേശം നൽകിയത്. ജില്ലാ മെഡിക്കൽ ഓഫീസറാണ് ഇത് സംഭന്ധിച്ച് സുമയ്യയ്ക്ക് കത്തു നൽകിയത്. യോഗത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടറും…

Read More

മുസ്‌ലിം ലീഗിന്റെ മുണ്ടക്കൈ- ചൂരൽമല പുനരധിവാസ പദ്ധതി: വീടുകളുടെ നിർമാണത്തിന് ഇന്ന് തുടക്കം

മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി നൽകുന്ന വീടുകളുടെ നിർമാണത്തിന് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് രണ്ട് മണിക്ക് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ കാർമികത്വത്തിലാണ് നിർമ്മാണപ്രവൃത്തികൾ തുടങ്ങുക. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും. നിർമ്മാൺ കൺസ്ട്രക്ഷൻസ്, മലബാർ ടെക് കോൺട്രാക്ടേഴ്‌സ് എന്നിവർക്കാണ് നിർമാണ ചുമതല. പദ്ധതി പ്രദേശം നിയമ നടപടികളെല്ലാം പൂർത്തീകരിച്ച് വീട് നിർമ്മാണത്തിന് സജ്ജമായതായി മുസ്ലിംലീഗ് നേതൃത്വം അറിയിച്ചു.മേപ്പാടി പഞ്ചായത്തിൽ തൃക്കൈപ്പറ്റ വില്ലേജിൽ മുട്ടിൽ-മേപ്പാടി…

Read More

പാലിന്റെയും പഞ്ചസാരയുടെയും വില കൂടി; ചെന്നൈയിൽ ചായക്ക് വില വർദ്ധിപ്പിച്ചു

ചെന്നൈയിൽ ചായക്ക് വില കൂട്ടി. പാലിന്റെയും പഞ്ചസാരയുടെയും വില വർധിച്ചതാണ് ചായ വില കൂട്ടാൻ കാരണമെന്ന് ടീ ഷോപ്പ് ട്രെയിടേഴ്സ് അസോസിയേഷൻ പറയുന്നു. ചായയുടെ വില 12 രൂപയിൽ നിന്ന് 15 രൂപയാക്കിയതായി ടീ ഷോപ്പ് ട്രെയ്ഡേഴ്സ് അസോസിയേഷൻ അറിയിച്ചു. ബൂസ്റ്റ്‌ ടീ, ഹോർലിക്‌സ് ടീ, ലെമൺ ടീ തുടങ്ങിയവയുടെ വിലയും കൂടും. കോഫിക്ക് ഇനി മുതൽ 20 രൂപ. ചെന്നൈയിലെ ഈ വില വർധന ഇന്ന് മുതൽ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട്. ചെന്നൈയിലെ ചായക്കടകളിൽ…

Read More

ഉത്തരേന്ത്യയിൽ മഴക്കെടുതി; അമിത് ഷാ ദുരന്തബാധിത പ്രദേശങ്ങളിൽ ആകാശ സർവേ നടത്തും

ഉത്തരേന്ത്യയിൽ മഴക്കെടുതി തുടരുന്നു. ജമ്മുകശ്മീരിലെ ദുരന്ത ബാധിത പ്രദേശങ്ങളിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ആകാശ സർവേ നടത്തും. രാജ്ഭവനിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ അവലോകന യോഗവും ചേരും. ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, മുഖ്യമന്ത്രി ഒമർ അബ്ദുള്ള എന്നിവർ യോഗത്തിൽ പങ്കെടുക്കും. പഞ്ചാബിലും പ്രളയക്കെടുതി തുടരുകയാണ്.കേന്ദ്രം സംസ്ഥാനത്തിന് നൽകാനുള്ള 60,000 കോടി രൂപയുടെ വിഹിതം നൽകണമെന്ന് മുഖ്യമന്ത്രി ഭഗവന്ദ് മാൻ ആവശ്യപ്പെട്ടു.കനത്ത മഴയിലും സത്‍ലജ് , ബിയാസ്, രവി നദികൾ കരകവിഞ്ഞും, ആയിരത്തിലധികം ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ഒരു…

Read More

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച വീട്ടമ്മ മരിച്ചു. മലപ്പുറം വേങ്ങര കണ്ണമംഗലം സ്വദേശി റംലയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. ഓഗസ്റ്റ് ഒന്നു മുതല്‍ ഇവര്‍ ചികിത്സയിലായിരുന്നു. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രോഗം ഗുരുതരമായതോടെ റംലയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വാര്‍ഡിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ പനിയും ഛര്‍ദിയും മൂര്‍ച്ഛിച്ചതോടെ മരണം സംഭവിക്കുകയായിരുന്നു. നിലവിൽ കോഴിക്കോട്, മലപ്പുറം, വയനാട്…

Read More

ആലപ്പുഴയിൽ ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം; രണ്ടാം പാപ്പാന് ​ഗുരുതര പരുക്ക്

ആലപ്പുഴ ഹരിപ്പാട് ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം. തെങ്ങമം സ്വദേശി മുരളീധരൻ നായർ ആണ് മരിച്ചത്. പരുക്കേറ്റ രണ്ടാം പാപ്പാന്റെ നില ഗുരുതരമായി തുടരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സ്കന്ദൻ എന്ന ആന ഇടഞ്ഞത്. മാർച്ച് മുതൽ ആന മദപ്പാടിലായിരുന്നു. മദ കാലം കഴിഞ്ഞതോടെ ഒരു മാസം മുൻപേ ആനയെ അഴിക്കാമെന്ന് ഡോക്ടർമാർ നിർദേശം നൽകിയിരുന്നു. എന്നാൽ കുറച്ച് കാലം കഴിഞ്ഞ് ഇന്നലെയാണ് ആനയെ അഴിച്ചത്. ആനയെ നടത്തുന്നതിനിടെ അക്രമാസക്തനാവുകയായിരുന്നു. പുറത്തുണ്ടായിരുന്ന രണ്ടാം പാപ്പാനെ…

Read More

‘കഴിഞ്ഞ 3 വർഷത്തിൽ കുറഞ്ഞത് 2 തവണ ദർശനം നടത്തിയിരിക്കണം’; ആഗോള അയ്യപ്പ സംഗമത്തിന് പ്രവേശനം വ്യവസ്ഥകളോടെ

ആഗോള അയ്യപ്പ സംഗമത്തിന് പ്രവേശനം വ്യവസ്ഥകളോടെ. പൊതുജനങ്ങൾക്ക് ഉപാധികളോടെ മാത്രം പ്രവേശനം നൽകും. പങ്കെടുക്കുന്നവർ മൂന്ന് വർഷത്തിനിടെ കുറഞ്ഞത് രണ്ട് തവണ ദർശനം നടത്തിയിരിക്കണം.ശബരിമല വെർച്ചൽ ക്യൂ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരെ മാത്രമേ പരിഗണിക്കൂ. തിരഞ്ഞെടുത്ത ഭക്തർക്ക് ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഔദ്യോഗിക ക്ഷണക്കത്ത് നൽകി തുടങ്ങി. സമുദായ സംഘടനകളെയും രാഷ്ട്രീയപാർട്ടികളെയും പ്രത്യേകം ക്ഷണിക്കും.500 വിദേശ പ്രതിനിധികൾക്കും ക്ഷണമുണ്ടാകും. അതിനിടെ എൻഎസ്എസിന് പിന്നാലെ എസ്എൻഡിപിയൂം പരിപാടിയെ പിന്തുണച്ച് രംഗത്തുവന്നു. അയ്യപ്പ സംഗമം നല്ലതെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി…

Read More

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണം; ഇരകളുടെ മൊഴി ഉടൻ രേഖപ്പെടുത്തും

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക ആരോപണത്തിൽ ഇരകളുടെ മൊഴി ഉടൻ രേഖപ്പെടുത്തും. നേരിട്ട് പരാതി നൽകിയ പരാതിക്കാരിൽ നിന്ന് മൊഴിയെടുത്ത ശേഷം ആയിരിക്കും വെളിപ്പെടുത്തൽ നടത്തിയ ഇരകളിൽ നിന്ന് വിവരങ്ങൾ തേടുക. ഇതുവരെ പത്തിലധികം പരാതികളാണ് എംഎൽഎയ്ക്കെതിരെ ലഭിച്ചത്. എന്നാൽ, ആരോപണമുന്നയിച്ചവരാരും ഇതുവരെ നേരിട്ട് പരാതി നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ആരോപണമുന്നയിച്ച സ്ത്രീകളുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നീക്കം നടത്തുന്നത്. വെളിപ്പെടുത്തൽ നടത്തിയ സ്ത്രീകളെ കണ്ടെത്താനുള്ള ശ്രമം ക്രൈംബ്രാഞ്ച് ആരംഭിച്ചു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലുള്ള പരാതികൾ…

Read More