ചെന്നൈയിൽ ചായക്ക് വില കൂട്ടി. പാലിന്റെയും പഞ്ചസാരയുടെയും വില വർധിച്ചതാണ് ചായ വില കൂട്ടാൻ കാരണമെന്ന് ടീ ഷോപ്പ് ട്രെയിടേഴ്സ് അസോസിയേഷൻ പറയുന്നു. ചായയുടെ വില 12 രൂപയിൽ നിന്ന് 15 രൂപയാക്കിയതായി ടീ ഷോപ്പ് ട്രെയ്ഡേഴ്സ് അസോസിയേഷൻ അറിയിച്ചു. ബൂസ്റ്റ് ടീ, ഹോർലിക്‌സ് ടീ, ലെമൺ ടീ തുടങ്ങിയവയുടെ വിലയും കൂടും. കോഫിക്ക് ഇനി മുതൽ 20 രൂപ.
ചെന്നൈയിലെ ഈ വില വർധന ഇന്ന് മുതൽ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട്. ചെന്നൈയിലെ ചായക്കടകളിൽ പോസ്റ്റ് ചെയ്ത പുതിയ വില പട്ടിക പ്രസിദ്ധീകരിച്ചു. 3 വർഷത്തിന് ശേഷമാണ് ചെന്നൈയിൽ ചായയുടെയും കോഫിയുടെയും വില വർധിപ്പിക്കുന്നത്. ബൂസ്റ്റും ഹോർലിക്‌സും തുടങ്ങിയവയ്ക്ക് 25 രൂപ നൽകേണ്ടി വരും. ചില പലഹാരങ്ങളുടെ വിലയും ഇതിനൊപ്പം വർധിപ്പിച്ചിട്ടുണ്ട്. ചെന്നൈയിൽ ആയിരത്തിലധികം ചായക്കടകൾ പ്രവർത്തിക്കുന്നുണ്ട്.