അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച വീട്ടമ്മ മരിച്ചു. മലപ്പുറം വേങ്ങര കണ്ണമംഗലം സ്വദേശി റംലയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്.

ഓഗസ്റ്റ് ഒന്നു മുതല്‍ ഇവര്‍ ചികിത്സയിലായിരുന്നു. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രോഗം ഗുരുതരമായതോടെ റംലയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വാര്‍ഡിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ പനിയും ഛര്‍ദിയും മൂര്‍ച്ഛിച്ചതോടെ മരണം സംഭവിക്കുകയായിരുന്നു.

നിലവിൽ കോഴിക്കോട്, മലപ്പുറം, വയനാട് സ്വദേശികൾ ചികിത്സയിൽ‌ തുടരുന്നുണ്ട്. സംസ്ഥാനത്ത് എട്ട് പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിരോധ ക്യാമ്പയിൻ തുടങ്ങി. വെ​ള്ള​ത്തി​ലൂ​ടെ പ​ക​രു​ന്ന അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ ജ്വ​രം ചെ​റു​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത​ല​ത്തി​ൽ മു​ഴു​വ​ൻ കി​ണ​റു​ക​ളി​ലും ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും ഊ​ർ​ജി​ത ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തും.