Headlines

Webdesk

മിഥുന്റെ മരണം; ‘വിദ്യാഭ്യാസ, വൈദ്യുത വകുപ്പുകൾക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല’; സണ്ണി ജോസഫ്

തേവലക്കരയിലെ മിഥുന്റെ മരണത്തിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്തതുകൊണ്ട് മാത്രം കാര്യമില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വിദ്യാഭ്യാസ, വൈദ്യുത വകുപ്പുകൾക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. മിഥുന്റെ കുടുംബത്തിന് സർക്കാർ മതിയായ ധനസഹായം നൽകണമെന്നും സണ്ണി ജോസഫ് പറഞ്ഞു. സംഭവത്തിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്ത് ഇന്നലെ സ്കൂൾ മാനേജർ ഉത്തരവിറക്കിയിരുന്നു. എസ് സുജയെയാണ് സസ്പെൻ‍ഡ് ചെയ്തിരുന്നത്. പ്രധാന അധ്യാപികയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്തിമ റിപ്പോർട്ട് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സസ്പെൻഷൻ….

Read More

മിഥുന്റെ കുടുംബത്തെ സർക്കാർ സംരക്ഷിക്കണം; രമേശ് ചെന്നിത്തല

തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാംക്ലാസുകാരൻ മിഥുന്റെ കുടുംബത്തെ സർക്കാർ സംരക്ഷിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇനി വിദേശത്തു പോയി ജോലി ചെയ്യാനുള്ള മാനസികാവസ്ഥ മിഥുന്റെ അമ്മ സുജയ്ക്ക് ഉണ്ടാകില്ല, അതുകൊണ്ട് അവർക്ക് നാട്ടിൽ തന്നെ ജോലി നൽകാനുള്ള സാഹചര്യം സർക്കാർ നൽകേണ്ടതുണ്ട്. സ്കൂൾ മാനേജ്‌മെന്റിനെ രക്ഷിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും രമേശ്‌ ചെന്നിത്തല കൂട്ടിച്ചേർത്തു. സംഭവത്തിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്ത് ഇന്നലെ സ്കൂൾ മാനേജർ ഉത്തരവിറക്കിയിരുന്നു. എസ് സുജയെയാണ് സസ്പെൻ‍ഡ് ചെയ്തിരുന്നത്. പ്രധാന…

Read More

ചുമതല പ്രധാനമന്ത്രി നേരിട്ട് വിളിച്ച് ഏൽപ്പിച്ചത്, ലക്ഷ്യം വികസിത ഭാരതം പോലെ വികസിത കേരളം; നിയുക്ത എംപി സി സദാനന്ദൻ

വികസിത ഭാരതം പോലെ വികസിത കേരളമാണ് തന്റെ ലക്ഷ്യമെന്ന് നിയുക്ത എംപി സി സദാനന്ദൻ. ചുമതല പ്രധാനമന്ത്രി നേരിട്ട് വിളിച്ച് ഏൽപ്പിച്ചതാണ്. വികസിത കേരളത്തിനായി പ്രയത്നിക്കും. അക്രമ രാഷ്ട്രീയത്തിന് എതിരായ പ്രതീകമായി അല്ല താൻ പാർലമെന്റിൽ എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദങ്ങളോടും വിമർശനങ്ങളോടും പ്രതികരിക്കാനില്ല. വിവാദങ്ങൾ ഉന്നയിക്കുന്നവരോട് നല്ല നമസ്കാരം. അവർക്കും മംഗളം നേരുന്നു. യോഗ്യതകൾ ഉള്ളതുകൊണ്ടായിരിക്കണമല്ലോ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തതെന്നും നിയുക്ത എംപി പറഞ്ഞു. സദാനന്ദൻ ഉള്‍പ്പെടെ നാലുപേരെയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു നാമനിര്‍ദേശം ചെയ്തിരിക്കുന്നത്….

Read More

ഗസ്സയിലെ കത്തോലിക്കപള്ളി ആക്രമണം; ലിയോ മാര്‍പാപ്പയെ നേരിട്ട് വിളിച്ച് നെതന്യാഹു

ഗസ്സയിലെ കത്തോലിക്കപള്ളി ആക്രമണം ലോകമെമ്പാടും ചര്‍ച്ചയാകുന്നതിനിടെ ലിയോ മാര്‍പ്പാപ്പയെ നേരിട്ട് വിളിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പള്ളി ആക്രമണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നെതന്യാഹുവിനെ വിളിച്ച് അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നെതന്യാഹു മാര്‍പ്പാപ്പയുമായി ബന്ധപ്പെട്ടത്. നെതന്യാഹുവിനോട് സംസാരിച്ചപ്പോള്‍ മാര്‍പ്പാപ്പ ഗസ്സയില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതായി വത്തിക്കാന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. എല്ലാ മതവിശ്വാസികളുടേയും ആരാധനാലയങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം നെതന്യാഹുവുമായുള്ള സംഭാഷണത്തില്‍ മാര്‍പ്പാപ്പ ഊന്നിപ്പറഞ്ഞതായി വത്തിക്കാന്‍ പ്രസ്താവനയില്‍ പറയുന്നു. ഗസ്സയിലെ അവസ്ഥയും മനുഷ്യരുടെ യാതനകളും ഇരുവരും തമ്മിലുള്ള…

Read More

കാളികാവിൽ വീണ്ടും കടുവ

മലപ്പുറം കാളികാവിൽ വീണ്ടും കടുവ ഇറങ്ങി. പുല്ലങ്കോട് എസ്റ്റേറ്റിൽ വെച്ച് മേയാൻ വിട്ട പശുവിനെ കടുവ ആക്രമിച്ചു. പുല്ലങ്കോട് സ്വദേശി നാസർ എന്നയാളുടെ കന്നുകാലികളെ മെയ്യ്ക്കുന്നതിനിടെയാണ് പശുവിനെ കടുവ പിടികൂടിയത്. കടുവയെ കണ്ടതോടെ നാസർ ഓടി രക്ഷപ്പെട്ടതിനാൽ ജീവൻ രക്ഷിക്കാനായി. കഴിഞ്ഞ ഒരു വർഷത്തിനിടെ പലതവണ ഈ പ്രദേശത്ത് കടുവയെ നാട്ടുകാർ കണ്ടിട്ടുണ്ട്. രണ്ടാഴ്ച മുൻപാണ് ടാപിംഗ് തൊഴിലാളിയായ ഗഫൂറിനെ കൊല്ലപ്പെടുത്തിയ നരഭോജി കടുവയെ സുൽത്താന എസ്റ്റേറ്റിൽ നിന്ന് പിടികൂടിയത്.

Read More

ചിരഞ്ജീവി-നയൻതാര ചിത്രം’മെഗാ 157′ ദൃശ്യങ്ങൾ ചോർന്നു, കർശന മുന്നറിയിപ്പുമായി നിർമാതാക്കൾ

ചിരഞ്ജീവിയുടെയും നയൻതാരയുടെയും പുതിയ ചിത്രമായ ‘മെഗാ 157’-ന്റെ ലൊക്കേഷനിൽ നിന്നുള്ള ദൃശ്യങ്ങൾ ചോർന്നതിനെ തുടർന്ന് കർശന മുന്നറിയിപ്പുമായി നിർമാതാക്കൾ രംഗത്ത്. ഒരു മലയാളി വ്ലോഗർ യൂട്യൂബിലൂടെ പുറത്തുവിട്ട വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ഷൈൻ സ്ക്രീൻസും ഗോൾഡ് ബോക്സ് എന്റർടെയിൻമെന്റ്സും നിയമനടപടിക്കൊരുങ്ങുന്നത്. ചോർന്ന ദൃശ്യങ്ങൾ പങ്കുവെക്കുകയോ, അപ്‌ലോഡ് ചെയ്യുകയോ, പ്രചരിപ്പിക്കുകയോ ചെയ്യുന്ന വ്യക്തികൾക്കും പ്ലാറ്റ്‌ഫോമുകൾക്കും എതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു. “മെഗാ 157-ൻ്റെ സെറ്റുകളിൽ നിന്ന് അനധികൃതമായി വീഡിയോകളും ഫോട്ടോകളും റെക്കോർഡ് ചെയ്യുകയും…

Read More

‘ഇനിയും ഒരു കുഞ്ഞിനെ കൂടി മരണത്തിന് വിട്ടു കൊടുക്കാൻ കഴിയില്ല, സമഗ്രമായ സ്കൂൾ ഓഡിറ്റിങ് ഉടൻ നടത്തണം’; കെ സി വേണുഗോപാൽ

തേവലക്കരയിലെ മിഥുന്റെ മരണം കേരളത്തിലെ ഇത് ഒറ്റപ്പെട്ട സംഭവം അല്ലെന്ന് കെ സി വേണുഗോപാൽ. വൈദ്യുതി കമ്പനിയിൽ തട്ടി കുട്ടികളുടെ ജീവൻ നഷ്ടപ്പെടുന്നത് സ്ഥിരമാകുന്നു. സ്കൂളുകളിൽ സുരക്ഷ സംബന്ധിച്ച് ഓടിറ്റ് നടത്തണമെന്ന് രാഹുൽ ഗാന്ധി മുൻപേ പറഞ്ഞിരുന്നു. ഇത്തരം സംഭവങ്ങൾ ഇനി ഉണ്ടാകാതിരിക്കട്ടെ എന്നാണ് കേരളം പ്രാർത്ഥിക്കുന്നത്. കുറ്റക്കാരെ ശിക്ഷിക്കുന്നതിന് പകരം ചോദിക്കുന്നവരെ അധിക്ഷേപിക്കുന്നതാണ് ഇപ്പോൾ നടക്കുന്നത്. ചോദിക്കുന്നവരെ അധിക്ഷേപിച്ചാൽ ഇത്തരം പ്രശ്നങ്ങൾ ഇനിയും തുടരും. പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കണം. സ്‌കൂളുകളിൽ കുട്ടികൾക്ക് സുരക്ഷ കുറയുന്നു. വകുപ്പുകൾ…

Read More

ഓണം കളറാകും, ഇക്കുറി ഓണം വാരാഘോഷം സെപ്റ്റംബർ 3 മുതൽ 9 വരെ; ‘ഹരിത ചട്ടം പാലിച്ച് ഹരിത ഓണം’

ഇക്കൊല്ലത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ മൂന്നു മുതൽ 9 വരെ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഓണാഘോഷ നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സെപ്റ്റംബർ 9ന് ഘോഷയാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും. ജില്ലാതലത്തിൽ ഡിടിപിസിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടത്തും. ഓണാഘോഷം വിപുലമായും ആകർഷകമായും സംഘടിപ്പിക്കുന്നതിന് വിവിധ വകുപ്പുകൾ ഏകോപിതമായി നീങ്ങണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. തിരുവനന്തപുരം കവടിയാർ മുതൽ മണക്കാട് വരെയുള്ള പ്രദേശം ഉത്സവ മേഖലയായി പ്രഖ്യാപിക്കും. വൈദ്യുത ദീപാലങ്കാരം മെച്ചപ്പെട്ട രീതിയിൽ…

Read More

ധർമസ്ഥലയിലെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ; NIA അന്വേഷണം ആവശ്യപ്പെട്ട് പി സന്തോഷ് കുമാർ എം പി

ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ നടുക്കുന്ന വെളിപ്പെടുത്തലിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് രാജ്യസഭാ എം പി പി സന്തോഷ് കുമാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എം പി കത്തയച്ചു. സംഭവത്തിന്റെ ചുരുളഴിക്കാൻ എസ് ഐടി അന്വേഷണത്തിന് കഴിയില്ലെന്നും കത്തിലുണ്ട്. ധർമസ്ഥലയിലെ നിഗൂഡതകളിൽ കൃത്യമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് സന്തോഷ് കുമാർ എം പി അമിത് ഷായ്ക്ക് കത്തയച്ചത്. പതിറ്റാണ്ടുകളായി കാണാതായവരെക്കുറിച്ചും കൊല്ലപ്പെട്ടവരെക്കുറിച്ചും വിവരിക്കുന്ന കത്തിൽ പൊലീസ്, എസ്ഐടി അന്വേഷണങ്ങളുടെ വീഴ്ചയും ചൂണ്ടിക്കാട്ടുന്നുണ്ട്. വിവരാവകാശ…

Read More

കണ്ണീരോർമയായി മിഥുൻ; വിട നൽകി ജന്മനാട്; വിങ്ങിപ്പൊട്ടി ഉറ്റവർ

കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാംക്ലാസുകാരൻ മിഥുന് വിട നൽകി ജന്മനാട്. വിളന്തറയിലെ വീട്ടുവളപ്പിൽ മിഥുന്റെ അനുജൻ ചിതയ്ക്ക് തീകൊളുത്തി. മിഥുനെ അവസാനമായി കാണാൻ നിരവധി പേരാണ് എത്തിയത്. വിങ്ങിപ്പൊട്ടിയാണ് ഉറ്റവർ മിഥുന് അന്ത്യ ചുംബനം നൽകിയത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്ന് വിലാപയാത്രയായാണ് മൃതദേഹം സ്കൂളിലേക്ക് എത്തിച്ചത്. അവസാനമായി മിഥുൻ സ്കൂൾ മുറ്റത്തെത്തിയപ്പോൾ അധ്യാപകരും കൂട്ടുകാരും വിങ്ങിപ്പൊട്ടി. വൻ ജനാവലിയാണ് റോഡിനിരുവശവും കണ്ണീരോടെ കാത്തുനിന്നത്. മണിക്കൂറുകൾ നീണ്ട വിലാപയാത്രയ്ക്ക് ശേഷം മൃതദേഹം വീട്ടിലെത്തിയപ്പോൾ…

Read More