കാസർഗോഡിന്റെ തീരദേശ മേഖലകളിൽ ഇൻഫ്‌ളുവൻസ വൈറസ് പരക്കുന്നു.*
കോട്ടിക്കുളം: മഴക്കാലം ശക്തിയാർജ്ജിച്ചതോടെ പനിയും അനുബന്ധ ബുദ്ധിമുട്ടുകളും കൂടി വരിക എല്ലാ വർഷവും പതിവാണ്. എന്നാൽ ഇത്തവണത്തെ പനി സീസണിൽ ഏറെ ആശങ്കാജനകമായ ഒരു കണ്ടെത്തലാണ് പാലക്കുന്ന് ഇൻഡ്യാന ഹോസ്പിറ്റൽ നടത്തിയിരിക്കുന്നത്. കടുത്ത പനി, ചുമ, തൊണ്ടവേദന, ശ്വസനപ്രശ്നങ്ങൾ മുതലായ ലക്ഷണങ്ങളുമായി കോട്ടിക്കുളം ഇൻഡ്യാന ഹോസ്പിറ്റലിൽ ചികിത്സക്കെത്തിയ രോഗികളിൽ ഒരേ തരത്തിലുള്ള അസ്വാഭാവികത ശ്രദ്ധിക്കപ്പെട്ടതോടെയാണ് സീനിയർ കൺസൽട്ടൻറ് ഫിസിഷ്യനായ ഡോ. സച്ചിൻ മാധവ് ഇവരുടെ സാമ്പിളുകൾ പരിശോധയ്ക്ക് വിധേയമാക്കിയത്. ഇവരിൽ അപൂർവമായ ഇൻഫ്‌ളൂവൻസ എ വൈറസിന്റെ സാന്നിധ്യം…
