Headlines

Webdesk

പോരിന് അന്ത്യമാകുമോ? ഗവര്‍ണറെ കാണാൻ മുഖ്യമന്ത്രി; നിര്‍ണായക കൂടിക്കാഴ്ച ഇന്ന്

തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ സർവകലാശാലാ വിഷയങ്ങളിലടക്കം തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര ആര്‍ലേക്കറുമായുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ന് നടക്കും. ഇന്ന് വൈകിട്ട് മൂന്നരക്ക് രാജ് ഭവനിലാണ് കൂട്ടിക്കാഴ്ച്ച. മഞ്ഞുരുക്കാനാണ് നിർണ്ണായക ചർച്ചയെന്നാണ് വിവരം. സർക്കാരിന് കടുത്ത തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സർവകലാശാലാ വിഷയങ്ങളിൽ സമവായം കണ്ടെത്താനാണ് കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തപ്പെടുന്നു. കേരള സർവകലാശാലാ വിസി നിയമനം, താൽക്കാലിക വിസിമാരുടെ നിയമനം, സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളിലടക്കം ഗവർണറും സർക്കാരും തമ്മിൽ…

Read More

നെടുമങ്ങാട് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം; കാറ്ററിം​ഗ് ജോലി കഴിഞ്ഞ് മടങ്ങവേ അപകടം

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് പനയമുട്ടം സ്വദേശി അക്ഷയ് എന്ന 19കാരനാണ് മരിച്ചത്. മരം ഒടിഞ്ഞ് പോസ്റ്റിൽ വീണതിനെ തുടർന്നാണ് വൈദ്യുതി കമ്പി പൊട്ടി റോഡിൽ കിടക്കുകയായിരുന്നു. കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങവേയാണ് യുവാവിന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. പുലർച്ചെ 2 മണിക്കാണ് അപകടമുണ്ടായത്. മൂന്ന് പേർ സഞ്ചരിച്ച ബൈക്കാണ് വൈദ്യുതകമ്പിയിൽ തട്ടി അപകടമുണ്ടായത്. അ​ക്ഷയ് ആണ് വാഹനമോടിച്ചിരുന്നത്. മരം കടപുഴകി പോസ്റ്റിലേക്ക് വീണതിനെ തുടർന്ന് മരവും പോസ്റ്റും റോഡിലേക്ക്…

Read More

വിയറ്റ്നാമിൽ വിനോദ സഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് 27 മരണം

വിയറ്റ്‌നാമിലെ ഹാലോങ് ബേയില്‍ വിനോദ സഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് 27 മരണം. ശനിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. രക്ഷാപ്രവർത്തകർ എട്ട് കുട്ടികളെയുൾപ്പടെ 27 മൃതദേഹങ്ങൾ കണ്ടെടുത്തതായും 11 പേരെ രക്ഷപ്പെടുത്തിയതായും പ്രാദേശിക അധികൃതരെ ഉദ്ധരിച്ച് വിയറ്റ്നാം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.ബോട്ടില്‍ 48 ടൂറിസ്റ്റുകളും അഞ്ച് ജീവനക്കാരും ഉള്‍പ്പടെ 53 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. വിയറ്റ്നാമിലെ ഹാലോങ് ഉൾക്കടലിൽ ഉണ്ടായ കൊടുങ്കാറ്റാണ് ബോട്ട് അപകടത്തിൽപ്പെടാൻ കാരണമായത്. വിനോദസഞ്ചാരികൾ ഏത് രാജ്യക്കാരാണെന്നത് സംബന്ധിച്ച് ഇതുവരെ…

Read More

ഷാർജയിൽ മലയാളി യുവതി തൂങ്ങി മരിച്ച നിലയിൽ‌; ഭർത്താവിനെതിരെ ആരോപണവുമായി കുടുംബം

ദുബൈ ഷാർജയിൽ വീണ്ടും മലയാളി യുവതിയുടെ ആത്മഹത്യയെന്ന് സംശയം. കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യ സതീഷിനെയാണ് ഷാർജ റോളയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. ഷാർജ മോർച്ചറിയിലുള്ള മൃതദേഹം നടപടികൾക്കുശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും. ഇന്നലെ രാത്രിയാണ് അതുല്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിലുള്ള കെട്ടിട നിർമാണ കമ്പനിയിലെ എഞ്ചിനിയറാണ് അതുല്യയുടെ ഭർത്താവ് സതീഷ്. കഴിഞ്ഞ ദിവസം രാത്രിയിൽ ഭർത്താവുമായി വഴക്കുണ്ടായതായി ബന്ധുക്കൾ പറയുന്നു. ഇതേ തുടർന്ന്…

Read More

അതിശക്തമായ മഴ തുടരും; 9 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; മധ്യകേരളത്തില്‍ മഴ കനക്കും

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും.എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ് നല്‍കി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,കണ്ണൂര്‍-കാസറഗോഡ്…

Read More

റെഡ് അലർട്ട്; കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴയെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച കാസർഗോഡ് ജില്ലയിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. ഞായറാഴ്ച പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. നേരത്തെ പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല. സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കുമെന്ന് പ്രവചനം.ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി,…

Read More

‘നിരോധനത്തിന് ശേഷം പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തനം SDPIയിലേക്ക് മാറി’; DGP റവാഡ ചന്ദ്രശേഖർ

കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എസ്ഡിപിഐയിലേക്ക് കുടിയേറിയെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന തള്ളാതെ ഡിജിപി. നിരോധനത്തിന് ശേഷം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം എസ്ഡിപിഐയിലേക്ക് മാറിയെന്ന് ഡിജിപി പറഞ്ഞു. പിഎഫ്‌ഐ നിരോധനത്തിന് ശേഷം കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ കര്‍ശന നടപടിയെടുത്തിരുന്നു. അനുഭാവ ഉള്ളവര്‍ എസ്ഡിപിഐ പോലുള്ള പാര്‍ട്ടികളിലേക്ക് കുടിയേറിയിട്ടുണ്ട്. ഇവരെ നിരീക്ഷിച്ച് വേണ്ടത്ര നടപടി സ്വീകരിക്കുമെന്ന് ഡിജിപി പറഞ്ഞു. രാജ്യത്ത് നർകോട്ടിക് ടെററിസം നടക്കുന്നുണ്ടെന്ന് അദേഹം പറഞ്ഞു. ഇന്ത്യയിലേക്ക് വൻതോതിൽ…

Read More

താത്ക്കാലിക V C നിയമനം; ഹൈക്കോടതി വിധിക്കെതിരായ അപ്പീലിൽ UGCയെ കക്ഷിചേർക്കാൻ ഗവർണർ

താത്ക്കാലിക വിസി നിയമനം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീലിൽ യുജിസിയെ കക്ഷിചേർക്കാൻ ഗവർണർ. താത്ക്കാലിക വി സി നിയമനത്തിൽ യുജിസി മാനദണ്ഡം ബാധകമാണോയെന്ന് വ്യക്തമാക്കാൻ അപ്പീലിൽ ആവശ്യപ്പെട്ടു കൊണ്ടാണ് ശ്രമം. എന്നാൽ സർവകലാശാലകളിലെ മറ്റ് വിഷയങ്ങളിൽ സർക്കാരുമായി സമവായത്തിൽ പോകാനാണ് ഗവർണറുടെയും തീരുമാനം.മുഖ്യമന്ത്രിയുടെ ഓഫീസ് മുൻകൈയെടുത്തുളള ചർച്ചകളിലാണ് സമവായം രൂപപ്പെട്ടത്. താത്ക്കാലിക വിസി നിയമനം സർക്കാർ നൽകുന്ന പാനലിൽ നിന്നാകണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി ചോദ്യം ചെയ്താണ് ഗവർണർ സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നത്. ഈ…

Read More

ശബരിമലയിലെ ട്രാക്ടർ യാത്ര; ADGP എം ആർ അജിത് കുമാറിന് വീഴ്ചയുണ്ടായി, DGP റിപ്പോർട്ട്

ശബരിമലയിലെ ട്രാക്ടർ യാത്രയിൽ എഡിജിപി എം ആർ അജിത് കുമാറിന് വീഴ്ചയെന്ന് ഡിജിപിയുടെ റിപ്പോർട്ട്. ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കാലു വേദന കൊണ്ടാണ് ട്രാക്ടറിൽ കയറിയതെന്ന അജിത് കുമാറിന്റെ വാദം ഡിജിപി തള്ളി. ശബരിമലയിലെ നിയമങ്ങൾ അജിത് കുമാർ ലംഘിച്ചുവെന്നും ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഹൈക്കോടതി ഉത്തരവ് ലംഘിച്ച് എം.ആര്‍.അജിത് കുമാര്‍ ട്രാക്ടറില്‍ യാത്ര നടത്തിയെന്നായിരുന്നു ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോര്‍ട്ട്. ശനിയാഴ്ച വൈകിട്ട് പമ്പ ഗണപതി ക്ഷേത്രത്തില്‍ തൊഴുത ശേഷം…

Read More

നൂറനാട് ആദിക്കാട്ടുകുളങ്ങരയിലെ CPIM കുടിയൊഴിപ്പിക്കൽ; കേസെടുത്ത് പൊലീസ്

ആലപ്പുഴ നൂറനാട് ആദിക്കാട്ട് കുളങ്ങരയിൽ അമ്മയേയും മക്കളേയും വീട്ടിൽ നിന്ന് ഇറക്കിവിട്ട സംഭവത്തിൽ കേസെടുത്ത് പൊലീസ്. സിപിഐഎം പാലമേൽ ലോക്കൽ സെക്രട്ടറി നൗഷാദിനെ ഒന്നാംപ്രതിയാക്കിയാണ് നൂറനാട് പൊലീസ് കേസെടുത്തത്. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബത്തിന്റെ പരാതിയിലാണ് കേസ്. കണ്ടാലറിയാവുന്ന 20 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആദിക്കാട്ട് കുളങ്ങര സ്വദേശി അർഷാദ്, ഭാര്യ റജൂല, രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിനെയാണ് സിപിഐഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ വീട് പൂട്ടി പുറത്താക്കിയത്. ഇവർ വീട്ടിലില്ലാത്ത സമയത്താണ് സിപിഐഎം നേതാക്കളെത്തി വീട് പൂട്ടി കൊടി കുത്തിയത്. വീടിന്റെ…

Read More