കെ എസ് അനിൽകുമാർ അവധിയിലേക്ക്; അപേക്ഷ അംഗീകരിക്കാതെ വൈസ് ചാൻസിലർ

കേരളാ സർവകലാശാലയിൽ പുതിയ രജിസ്ട്രാർ ഇൻ ചാർജിനെ നിയമിച്ചതിന് പിന്നാലെ രജിസ്ട്രാർ ഡോക്ടർ കെ എസ് അനിൽകുമാർ അവധിയിൽ പോയി. ഈ മാസം ഇരുപത് വരെയാണ് അവധി അപേക്ഷ. അവധി അപേക്ഷ വൈസ് ചാൻസിലർ അംഗീകരിച്ചില്ല. സസ്പെൻഷനിൽ ഉള്ള ആൾക്ക് അവധി എന്തിനെന്നാണ് പരിഹാസം.

ഈ മാസം 20 വരെയാണ് അവധി അപേക്ഷ നൽകിയത്. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെടുക്കുന്നത് എന്നാണ് വിശദീകരണം. രജിസ്ട്രാർ ഇൻ ചാർജ് രശ്മി ചുമതല ഏറ്റത് അനിൽകുമാറിന്റെ മുറിയിൽ. ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോ​ഗത്തിന് പിന്നാലെയാണ് കാര്യവട്ടം ക്യാംപസിലെ ജോയിൻറ് റജിസ്ട്രാർ ആർ.രശ്മിക്ക് ചുമതല നൽകിയത്. ഇടതു സിൻഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യപ്രകാരം വിസി കേരള സർവകലാശാലയുടെ റജിസ്ട്രാർ സ്ഥാനത്ത് നിന്നും മിനി കാപ്പനെ മാറ്റിയത്.

ണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്നലെ ചേർന്നത്. സിൻഡിക്കേറ്റ് യോഗത്തിന്റെ തുടക്കത്തിൽ തന്നെ മിനി കാപ്പൻ യോഗത്തിൽ പങ്കെടുത്തതിനെതിരെ വിമർശനം ഉയർന്നിരുന്നു. കഴിഞ്ഞ സിൻഡിക്കേറ്റ് യോഗത്തിൽ സസ്‌പെൻഷൻ റദ്ദാക്കിയ കെ എസ് അനിൽ കുമാർ യോഗത്തിൽ പങ്കെടുക്കണമെന്നായിരുന്നു ഇടത് അംഗങ്ങളുടെ ആവശ്യം. കെ എസ് അനിൽ കുമാറുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി തീരുമാനമുണ്ടാകുന്നതുവരെയാണ് രശ്മിക്ക് ചുമതല നൽകിയിരിക്കുന്നത്.