പീച്ചി കസ്റ്റഡി മര്‍ദനം; SI രതീഷിനെതിരായ റിപ്പോർട്ട് മാസങ്ങളായി കെട്ടിക്കിടക്കുന്നു, കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടും നടപടി ഉണ്ടായില്ല
തൃശൂർ പീച്ചിയിലെ പൊലീസ് മർദനത്തിൽ എസ്‌ഐ രതീഷിനെതിരായ റിപ്പോർട്ട് ഐജി ഓഫീസിൽ കെട്ടികിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ. രതീഷ് മർദിച്ചെന്ന് വകുപ്പ് തല അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും അന്വേഷണം പൂർത്തിയാക്കുന്നതിനിടെ ആരോപണവിധേയനായ രതീഷിന് സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. പിന്നീട് ഉദ്യോഗസ്ഥൻ കൊച്ചി പരിധിയിൽ എസ്എച്ച്ഒ ആയി ചുമതലയേറ്റെടുക്കുകയായിരുന്നു. ഉത്തര മേഖല ഐജിയുടെ അധികാര പരിധിയിൽ നിന്ന് രതീഷ് മാറി എന്ന് പറഞ്ഞാണ് നടപടി എടുക്കാതിരുന്നത്. പ്രതിപക്ഷ ആരോപണം ശെരിവെക്കുന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. 2024 ഒക്ടോബറിന് ശേഷം അന്വേഷണ റിപ്പോർട്ട്…
