Headlines

Webdesk

അമിതവേഗം ചോദ്യം ചെയ്തതിന് പ്രതികാരം; സ്കൂട്ടറിനെ പിന്തുടർന്ന് സ്വകാര്യ ബസ് എത്തിയത് 1 കിലോ മീറ്റർ ദൂരം, പിന്നാലെ ഭീഷണിപ്പെടുത്തൽ

മലപ്പുറത്ത് സ്വകാര്യ ബസിന്റെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും ചോദ്യം ചെയ്തതിന് ബസ് ഇടിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. സ്കൂട്ടർ യാത്രക്കാരായ നിലമ്പൂർ സ്വദേശി അഭിഷേകിനും സഹോദരിക്കുമാണ് ദുരനുഭവം ഉണ്ടായത്. ‘പിസിഎം’ എന്ന ബസ്സിനെതിരെയാണ് കുടുംബം പരാതി നൽകിയത്. നിലമ്പൂർ ചന്തക്കുന്നിലാണ് കഴിഞ്ഞ ദിവസം സംഭവം ഉണ്ടായത്. ചന്തക്കുന്ന് മുതൽ ഒരു കിലോമീറ്റർ ദൂരമാണ് ബസ് ബൈക്കിനെ പിന്തുടർന്ന് എത്തിയത്. സ്കൂട്ടറിന് തൊട്ടു പിറകെ ബസ് ഇടിക്കാൻ വരികയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് ചൂണ്ടിക്കാട്ടിയാണ് അഭിഷേക് പരാതി നൽകിയത്. പിന്നീട്…

Read More

ചേരാനല്ലൂരിൽ വാഹനമിടിച്ച് കുതിര ചത്ത സംഭവം; സവാരിക്കാരനെതിരെ കേസ്

ചേരാനല്ലൂരിൽ വാഹനമിടിച്ച് കുതിര ചത്ത സംഭവത്തിൽ കുതിരയെ സവാരി ചെയ്തിരുന്ന ആളായ ഫത്തഹുദീനെതിരെ പൊലീസ് കേസെടുത്തു. കുതിരയെ അശ്രദ്ധമായി റോഡിലേക്ക് ഇറക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇന്ത്യൻ ശിക്ഷാ നിയമം 291, 120 (ജെ) വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. പൊതുവഴിയിൽ അപകടകരമായ രീതിയിൽ മൃഗത്തെ ഉപയോഗിച്ചതിനും നിയമവിരുദ്ധമായ പ്രവൃത്തികൾക്ക് പ്രേരിപ്പിച്ചതിനുമാണ് ഈ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്. ഇന്നലെയായിരുന്നു കുതിര അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട കാറിന്റെ മുൻഭാഗത്ത് സാരമായ കേടുപാടുകൾ സംഭവിച്ചു. കാർ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. രാത്രിയിൽ…

Read More

പാലാരിവട്ടത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം; യുവതികളെ കത്തിയുമായി പിന്തുടർന്ന് ഭീഷണിപ്പെടുത്തി

എറണാകുളം പാലാരിവട്ടത്ത് യുവതികളെ കത്തിയുമായി പിന്തുടർന്ന് ഭീഷണിപ്പെടുത്തിയ അതിഥി തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്. മഹാരാഷ്ട്ര സ്വദേശി ഷെയ്ഖ് ഷായാണ് അക്രമി. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം വെച്ചാണ് അതിഥി തൊഴിലാളി യുവതികളെ ശല്യം ചെയ്തത്. കത്തിയുമായി പിന്നാലെ നടന്ന് ഭീഷണിപ്പെടുത്തുന്നത് കണ്ടപ്പോൾ യുവതികൾ ഭയന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഇയാൾ കത്തിയുമായി അവരുടെ പിന്നാലെ പാഞ്ഞു. ഈ രംഗങ്ങൾ കണ്ടുകൊണ്ട് അതുവഴി വന്ന ഒരു യുവാവ്…

Read More

അമേരിക്കൻ ഐടി കമ്പനികളിൽ നിന്ന് ഇന്ത്യൻ കമ്പനികളിലേക്കുള്ള ഔട്ട്സോഴ്സിങ് നിർത്താൻ ട്രംപിന്റെ നീക്കം

ഇന്ത്യൻ ഐടി മേഖലയ്ക്കെതിരായ നടപടിക്ക് പദ്ധതിയിട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ ഐടി കമ്പനികളിൽ നിന്ന് ഇന്ത്യൻ കമ്പനികളിലേക്കുള്ള ഔട്ട്സോഴ്സിങ് നിർത്തലാക്കിയേക്കും. തീരുമാനം വന്നാൽ ഇന്ത്യൻ ഐടി മേഖലയിൽ വൻ തൊഴിൽ നഷ്ടമുണ്ടായേക്കും. ഇന്ത്യയിലേക്കുള്ള ഐടി ഔട്ട്‌സോഴ്‌സിങ് തടയാൻ ശ്രമിക്കുന്നതായി യുഎസ് വലതുപക്ഷ ആക്ടിവിസ്റ്റായ ലോറ ലൂമർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഔട്ട്‌സോഴ്‌സിങ് നടത്തുന്നത് അമേരിക്കൻ ജീവനക്കാരുടെ വേതന- തൊഴിൽ അടിച്ചമർത്തലിന് കാരണമാകുന്നുവെന്ന് വൈറ്റ് ഹൗസ് വ്യാപാര…

Read More

ആഗോള അയ്യപ്പ സംഗമത്തിൽ രാഷ്ട്രീയ വിവാദങ്ങൾ തുടരുന്നു

ശബരിമലയെ ആഗോളതലത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ രാഷ്ട്രീയ വിവാദങ്ങൾ തുടരുന്നു. എസ്.എൻ.ഡി.പി, എൻ.എസ്.എസ് നേതൃത്വത്തെ സംഗമത്തിലേക്ക് നേരിട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷൻ പി എസ് പ്രശാന്ത് ക്ഷണിച്ചിട്ടുണ്ട്. ഇരുവരും അയ്യപ്പ സംഗമത്തിന് പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സംഗമത്തെ എതിർക്കുന്നവരെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. അയ്യപ്പ സംഗമത്തിലൂടെ സർക്കാർ വർഗീയശക്തികൾക്ക് ഇടം കൊടുക്കുകയാണ് എന്നാണ് യു.ഡി.എഫിന്റെ നിലപാട്. ബിജെപിയുടെ…

Read More

കുന്നംകുളം കസ്റ്റഡി മർദനം; പ്രതിഷേധത്തിന് അയവില്ല, കെ സി വേണുഗോപാൽ ഇന്ന് തൃശൂരിൽ

കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിന് ഉണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധത്തിന് അയവില്ല. നാലു പൊലീസുകാരെയും സസ്പെൻഡ് ചെയ്തെങ്കിലും പുറത്താക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും. പൊലീസുകാരുടെ വീട്ടിലേക്ക് അടക്കം വലിയ മാർച്ച് ആണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് തൃശൂരിൽ എത്തുന്ന സെക്രട്ടറി കെ സി വേണുഗോപാൽ പരുക്കേറ്റ വി എസ് സുജിത്തുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ നാലു പൊലീസുകാരെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പൊലീസുകാർക്കെതിരായ വകുപ്പ് തലത്തിലെ പുനരന്വേഷണത്തിനും ഉത്തരവിറങ്ങി. മുഴുവൻ പൊലീസുകാരെയും പിരിച്ചുവിടണമെന്നാണ്…

Read More

അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം

അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിനിയും കാസർഗോഡ് സ്വദേശിയുമാണ് ഗുരുതരാവസ്ഥയിലുള്ളത്. നിലവിൽ 11 പേരാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രം ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് നാല് പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണപ്പെട്ടത്. അതേസമയം, ആരോഗ്യവകുപ്പ് അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ്. രോഗത്തെ നേരിടാൻ സംസ്ഥാനത്തെ എല്ലാ…

Read More

മലയാളത്തിന്റെ മമ്മൂക്കയ്ക്ക് ഇന്ന് പിറന്നാൾ

മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിക്ക് ഇന്ന് 74-ാം പിറന്നാൾ. അഭിനയജീവിതത്തിൽ അമ്പതാണ്ടുകൾ പിന്നിടുമ്പോഴും നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്നു മമ്മൂക്ക. അഭിനയത്തിന്റെ കാര്യത്തിൽ അത്യുൽസാഹിയായ ഒരു വിദ്യാർഥിയാണ് മമ്മൂട്ടി. ഇന്ത്യൻ സിനിമയെ വിസ്മയിപ്പിച്ചുകൊണ്ട് കാലത്തെ അതിജീവിക്കുന്ന കഥാപാത്രങ്ങൾ മമ്മൂട്ടിയിലൂടെ പിറവിയെടുത്തുകൊണ്ടേയിരുന്നു. വെറുമൊരു നടനല്ല, മറിച്ച് മനുഷ്യാവസ്ഥകളുടെ പര്യവേഷണങ്ങളാണ് മമ്മൂട്ടി കഥാപാത്രങ്ങൾ. 1971ൽ അനുഭവങ്ങൾ പാളിച്ചകളിലും 1973ൽ കാലചക്രത്തിലും അപ്രധാനമായ വേഷങ്ങൾ ചെയ്ത് സിനിമയിൽ അരങ്ങേറ്റം. മമ്മൂട്ടിയുടെ പേര് ആദ്യമായി രേഖപ്പെടുത്തിയത് 1980-ൽ ആസാദ് സംവിധാനം ചെയ്ത വിൽക്കാനുണ്ട് സ്വപ്നങ്ങളിലായിരുന്നു. വിധേയനിലെ ഭാസ്‌കരപട്ടേലരും…

Read More

തൃശൂർ മണലി പുഴയിൽ ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു

തൃശൂർ മണലി പുഴയിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. പുലക്കാട്ടുകര സ്വദേശി കുടിയിരിക്കൽ വീട്ടിൽ നിധീഷ് (33) ആണ് മരിച്ചത്.സംഭവത്തിൽ മറ്റ് മൂന്ന് പേർക്ക് കൂടി പരുക്കേറ്റിട്ടുണ്ട്. മണലി പാലത്തിന് സമീപത്തെ കടവിൽ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം. പുഴയിൽ കുളിച്ച ശേഷം മടങ്ങുന്നതിനിടെ ഓട്ടോ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ഓട്ടോയിൽ നിന്ന് തെറിച്ച് വീണ നിതീഷ് പടവുകളിൽ തലയിടിച്ച് വീഴുകയും തുടർന്ന് ദേഹത്തേക്ക് ഓട്ടോ മറിയുകയുമായിരുന്നു. ആമ്പല്ലൂർ…

Read More

ഇന്ന് ശ്രീനാരായണഗുരു ജയന്തി

ഇന്ന് ശ്രീനാരായണ ഗുരുവിന്‍റെ 171-ാമത് ജന്മദിനം.കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് നാന്ദി കുറിച്ച സാമൂഹ്യ പരിഷ്‌കർത്താവും നവോത്ഥാന നായകനായിരുന്നു ശ്രീനാരായണഗുരു. ഗുരുദർശനങ്ങൾ ഇന്നും നമുക്ക് വഴികാട്ടിയാണ്. എല്ലാത്തരം സാമൂഹ്യ തിന്മകൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ പോരാടിയ അദ്ദേഹം ”ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന പ്രസക്തമായ ആപ്തവാക്യം പകർന്നുതന്നു. വിഭാഗീയതകളുടെ വേലിക്കെട്ടുകളില്ലാതെ മനുഷ്യർ സമാധാനത്തോടെ കഴിയുന്ന ലോകമായിരുന്നു ശ്രീനാരായണ ഗുരുവിന്റെ സ്വപ്‌നം. എല്ലാത്തരം അടിച്ചമർത്തലുകളും ഇല്ലാതാക്കാനായിരുന്നു ഗുരു പോരാടിയത്. സമൂഹത്തിൽ അവഗണിക്കപ്പെട്ട വിഭാഗങ്ങളെ…

Read More