മധ്യസ്ഥ ചർച്ചയ്ക്ക് എത്തിയപ്പോൾ പൊലീസ് കഴുത്തിൽ പിടിച്ച് മർദിച്ചു; അനുഭവം തുറന്ന് പറഞ്ഞ് CPIM ലോക്കൽ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്
പൊലീസ് മർദനത്തെ കുറിച്ച് സ്വന്തം അനുഭവം തുറന്ന് പറഞ്ഞ് സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കൊല്ലം നെടുമ്പന നോർത്ത് ലോക്കൽ സെക്രട്ടറി സജീവാണ് കണ്ണനല്ലൂർ പൊലീസ് കയ്യേറ്റം ചെയ്‌തെന്ന ആരോപണം ഉന്നയിച്ചത്. ബന്ധുവിന്റെ കേസിന്‍റെ മധ്യസ്ഥ ചർച്ചയ്ക്ക് എത്തിയ തന്നെ സിഐ കഴുത്തിൽ പിടിച്ചെന്ന് സജീവ് പറഞ്ഞു. തൃശ്ശൂരിലെ കുന്നംകുളം കസ്റ്റഡി മർദനത്തിൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുമ്പോഴാണ് സിപിഐഎം നേതാവ് തന്നെ പൊലീസ് മർദത്തെ കുറിച്ച് തുറന്ന് പറയുന്നത്. അനുഭവങ്ങൾ ആണ് ബോധ്യങ്ങൾ ആവുന്നത് എന്ന…
