Headlines

Webdesk

‘യുഡിഎഫിലേക്ക് പോകാൻ തീരുമാനമെടുത്തിട്ടില്ല, ചർച്ചയ്ക്ക് സാധ്യതയുണ്ടെങ്കിൽ പരിശോധിക്കും’; സി.കെ ജാനു

യുഡിഎഫിലേക്ക് പോകാൻ തീരുമാനമെടുത്തിട്ടില്ലെന്ന് സി.കെ ജാനു. അത്തരമൊരു ചർച്ചയ്ക്ക് സാധ്യതയുണ്ടെങ്കിൽ പരിശോധിക്കണമെന്നാണ് പാർട്ടി തീരുമാനം. ഏതെങ്കിലും മുന്നണിക്കൊപ്പം നിൽക്കണമെന്നാണ് ഭൂരിപക്ഷം പ്രവർത്തകരും ആഗ്രഹിക്കുന്നതെന്നും സി.കെ ജാനു പറഞ്ഞു. ആരുമായും മുന്നണി ചർച്ചകൾ നടന്നിട്ടില്ല. ചർച്ചകൾക്ക് സാധ്യതുണ്ടെങ്കിൽ ഇടപെടണമെന്നാണ് കരുതുന്നതെന്നും എങ്ങോട്ട് പോകണമെന്നതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും സി.കെ ജാനു വ്യക്തമാക്കി. സികെ ജാനുവിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജെആർപിക്ക് യുഡിഎഫിനൊപ്പം ചേരാൻ താല്പര്യമുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഇന്നലെ ചേർന്ന സംസ്ഥാന കമ്മറ്റിയിലാണ് ഭൂരിഭാഗം അംഗങ്ങളും യുഡിഎഫിനൊപ്പം ചേരാനുള്ള…

Read More

സിപിഐഎം പ്രവർത്തകൻ കിണറ്റിൽ മരിച്ച നിലയിൽ; ആർഎസ്എസ് ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു

സിപിഐഎം പ്രവർത്തകൻ കിണറ്റിൽ മരിച്ച നിലയിൽ. കണ്ണൂർ പാനൂർ വിളക്കോട്ടൂർ സ്വദേശി ജ്യോതിരാജ് (43) ആണ് മരിച്ചത്. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയെന്നാണ് മനസിലാക്കുന്നത്. ഇന്ന് പുലർച്ചെയാണ് സ്വന്തം വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആർഎസ്എസ് ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു. 2009 ലാണ് ആർഎസ്എസ് പ്രവര്‍ത്തകര്‍ ജ്യോതിരാജിനെ അതിക്രൂരമായി ആക്രമിച്ചത്. രണ്ട് കാലുകളിലും വെട്ടേറ്റിരുന്നു. ശാരീരികാവസ്ഥ മോശമായത് കൊണ്ടുതന്നെ ഇദ്ദേഹം വീട്ടില്‍ തന്നെ തുടരുകയായിരുന്നു. പൊലീസെത്തി പോസ്റ്റ് മോര്‍ട്ടം നടപടികൾ ആരംഭിച്ചു.

Read More

‘വികസന സദസ്സിനോട് മുഖം തിരിച്ച് നിൽക്കുന്നത് ശരിയായ സമീപനം ആണോ? ഇതിന് വേറെ അജണ്ട ഇല്ല’; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

സംസ്ഥാന സർക്കാരിന്റെ വികസന സദസ് ബഹിഷ്കരിക്കുന്ന പ്രതിപക്ഷത്തിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തെ സംബന്ധിച്ച് അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ തുറന്ന മനസോടെ ചർച്ച നടത്താമല്ലോ. ചിലരിൽ ആ തുറന്ന മനസ്സ് കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസ സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. വികസന സദസ്സിനോട് മുഖം തിരിച്ച് നിൽക്കുന്നത് ശരിയായ സമീപനം ആണോയെന്ന് പ്രതിപക്ഷത്തിനോട് മുഖ്യമന്ത്രി ചോദിച്ചു. നാട്ടിൽ ഉണ്ടാകുന്ന എല്ലാ വികസനങ്ങളും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനം ആണെന്ന് കാണണം. പ്രതിപക്ഷത്ത് ഇരിക്കുന്നവർക്കും പങ്കില്ലേ. എല്ലാവരും…

Read More

ആഗോള അയ്യപ്പ സംഗമത്തിൽ ഉദ്ദേശിച്ച കാര്യം ലക്ഷ്യം കണ്ടു; സ്വർണ്ണപ്പാളി വിവാദം ചീറ്റിപ്പോയി’; പിഎസ് പ്രശാന്ത്

ആഗോള അയ്യപ്പ സംഗമത്തിൽ ദേവസ്വം ബോർഡ് ഉദ്ദേശിച്ച കാര്യം ലക്ഷ്യം കണ്ടെന്ന് പ്രസിഡന്റ് പിഎസ് പ്രശാന്ത്. സംഗമത്തിൽ 4126 പേർ പങ്കെടുത്തു. ചീറ്റിപ്പോയി എന്ന പ്രചരണങ്ങളിൽ ഒരു കാര്യവുമില്ലെന്നും പി എസ് പ്രശാന്ത് പറഞ്ഞു. ആഗോളസംഗമം സജീവമായി ചർച്ചയായതിൽ സന്തോഷമുണ്ടന്നും ഉദ്ഘാടന സമ്മേളനം കഴിഞ്ഞതിനുശേഷം പൊളിഞ്ഞു പോയി എന്ന പ്രചാരണം ഉണ്ടായെന്നും പിഎസ് പ്രശാന്ത് പറഞ്ഞു. ശബരിമലയുടെ മാസ്റ്റർ പ്ലാൻ എങ്ങനെ ഭക്തർക്കും മുന്നിൽ അവതരിപ്പിക്കണമെന്നതിൽ സജീവ ചർച്ച നടന്നു. നാലു വർഷത്തിനുള്ളിൽ ഈ മാസ്റ്റർ പ്ലാൻ…

Read More

മതപരിവർത്തനം ആരോപിച്ച് രാജസ്ഥാനിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; മലയാളി പാസ്റ്ററിന് മർദനം

മതപരിവർത്തനം ആരോപിച്ച് രാജസ്ഥാനിലെ ജയ്പൂരിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം. പ്രതാപ് നഗറിലെ എജി ചർച്ചിന് നേരെയാണ് ആക്രമണമുണ്ടായത്. പ്രാർത്ഥന ശുശ്രൂഷക്കിടെയായിരുന്നു ആക്രമണം. മലയാളിയായ പാസ്റ്റർ ബോവാസ് ഡാനിയേലിന് മർദ്ദനമേറ്റു. പാസ്റ്ററിന്റെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മലയാളിയായ പാസ്റ്റർ ബോവാസ് ഡാനിയേലിനാണ് മർദനമേറ്റത്. പ്രാർത്ഥനക്കെത്തിയ ഗർഭിണിയായ യുവതിയെയടക്കം ആക്രമിച്ചു. ആക്രമണത്തിന് പിന്നിൽ ബജ്റംഗ് ദൾ പ്രവർത്തകരാണെന്ന് പാസ്റ്റർ ആരോപിച്ചു. മുഖത്തടിച്ചെന്നും വടി കൊണ്ട് മര്‍ദിച്ചുവെന്നുമാണ് ഇവര്‍ പറയുന്നത്. പൊലീസ് ഉടൻ എത്തിയതുകൊണ്ടാണ് ജീവൻ ലഭിച്ചതെന്നാണ് പാസ്റ്റർ…

Read More

ആലപ്പുഴ ഷാൻ വധക്കേസ്; നാല് പ്രതികൾക്ക് ജാമ്യം നൽകി സുപ്രിം കോടതി

ആലപ്പുഴ ഷാൻ വധക്കേസിൽ നാലു പ്രതികൾക്ക് ജാമ്യം നൽകി സുപ്രീംകോടതി. പ്രതികൾക്ക് ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. പ്രതികളായ അഭിമന്യു, അതുൽ, സനന്ദ്,വിഷ്ണു എന്നിവർക്കാണ് ജാമ്യം നൽകിയത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായ അഡ്വ. കെ.എസ്. ഷാനിനെ ആർഎസ്എസ്- ബിജെപി പ്രവർത്തകർ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2021 ഡിസംബർ 21 നായിരുന്നു ഷാൻ കൊല്ലപ്പെട്ടത്. ആർഎസ്എസ്, ബിജെപി പ്രവർത്തകരായ 11 പേരാണ് കേസിലെ പ്രതികൾ. പ്രതികളിൽ ചിലരെ കസ്റ്റഡിയിലെടുത്തെങ്കിലും തുടർനടപടിയുണ്ടായില്ല. 2021 ൽ വയലാറിലെ ആർഎസ്എസ്…

Read More

‘നമ്മുടെ ആളുകളെ സഹായിച്ചിട്ട് പണം തിരിച്ചടച്ചില്ല’; ബിജെപിയെ വെട്ടിലാക്കി തിരുമല അനിലിന്റെ ആത്മഹത്യാ കുറിപ്പ്

ബിജെപിയെ വെട്ടിലാക്കി തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത കോർപ്പറേഷൻ കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യാ കുറിപ്പ്. നമ്മുടെ ആൾക്കാരെ സഹായിച്ചുവെന്നും, വായ്പയെടുത്തവർ പല സമയം പറഞ്ഞ് തിരിച്ചടയ്ക്കാൻ കാലതാമസം ഉണ്ടാക്കിയെന്നും ആത്മഹത്യാകുറിപ്പിലുണ്ട്. എല്ലാ സംഘങ്ങളിലും ഉള്ളതുപോലെ ഇപ്പോൾ പ്രതിസന്ധിയുണ്ട്. ഇതുവരെ എഫ്‌ഡി കൊടുക്കേണ്ട എല്ലാവർക്കും കൊടുത്തു. നേരത്തെ പോലെ ചിട്ടിയുള്ള ദിവസ വരുമാനം ഇല്ലാതെയായി. എഫ്‌ഡിയുള്ള ആളുകൾ അവരുടെ പണത്തിൽ കാലതാമസം തരാതെ ആവശ്യത്തിലധികം സമ്മർദ്ദം നൽകുന്നു. നമുക്ക് തിരിച്ചുപിടിക്കാൻ ധാരാളം തുകയുണ്ട്. നമ്മുടെ ആൾക്കാരെ സഹായിച്ചു. മറ്റു…

Read More

‘ആഗോള അയ്യപ്പ സംഗമത്തിൽ ദുരൂഹത, വിശ്വാസം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും’; കുമ്മനം രാജശേഖരൻ

ആഗോള അയ്യപ്പ സംഗമത്തിൽ ദുരൂഹത ഒരുപാടുണ്ടെന്നും, അതുകൊണ്ടാണ് അയ്യപ്പഭക്തർ ബഹിഷ്കരിച്ചതെന്നും മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു. ഇരുമുടി കെട്ടുമായി പോയ ഒരാൾക്കും സംഘമത്തിൽ പ്രവേശിക്കാനായിട്ടില്ലെന്നും കുമ്മനം വ്യക്തമാക്കി. പന്തളത്തെ സമ്മേളനം വിശ്വാസികളുടെ സമ്മേളനമാണ്. വിശ്വാസം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല മതേതര കേന്ദ്രം ആണെന്ന് ചിത്രീകരിക്കാൻ ശ്രമിക്കുന്നു. എന്നാൽ ശബരിമല ഹിന്ദു ക്ഷേത്രമാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള അയ്യപ്പ സംഗമം ശബരിമലയെ തുരങ്കംവയ്ക്കാനുള്ള നീക്കമാണെന്നും കുമ്മനം അഭിപ്രായപ്പെട്ടു. ശബരിമലയിൽ ഒരു…

Read More

SAP ക്യാമ്പിലെ പൊലീസ് ട്രെയിനിയുടെ ആത്മഹത്യ; ഉദ്യോഗസ്ഥർക്ക് പിഴവില്ലെന്ന് DIG യുടെ റിപ്പോർട്ട്

തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനി ആനന്ദിന്റെ മരണത്തിൽ പൊലീസുദ്യോഗസ്ഥർക്ക് പിഴവില്ലെന്ന് ഡ‍ിഐജിയുടെ റിപ്പോർട്ട്. കുടുംബത്തിന്റെ ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്തുമെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട്‌ ഡ‍ിഐജി അരുൾ ബി കൃഷ്ണ ബറ്റാലിയൻ എഡിജിപിക്ക് കൈമാറി. ആദ്യ ആത്മഹത്യാ ശ്രമത്തിന് ശേഷം ആനന്ദിനെ ശുശ്രൂഷിച്ചതിൽ ഉദ്യോഗസ്ഥർക്ക് പിഴവില്ല. ആദ്യ ആത്മഹത്യാ ശ്രമത്തിനുശേഷം ആശുപത്രിയിൽ പാർപ്പിക്കുന്നതായിരുന്നു ഉചിതം. ബാരക്കിൽ താമസിക്കണമെന്ന് ആനന്ദ് എഴുതി നൽകിയിരുന്നു. കൗൺസിലിംഗിന് ശേഷം ആനന്ദ് സന്തോഷവാനായിരുന്നു. ആനന്ദിനെ നിരീക്ഷിക്കാൻ രണ്ടു പേരെ ചുമതലപ്പെടുത്തിയിരുന്നു. ആത്മഹത്യാശ്രമ…

Read More

‘അബ്ദുൽ റഹീമിൻ്റെ മോചനത്തിന് ആശ്വാസം നൽകുന്ന വിധി’; കേന്ദ്രസർക്കാരിനും സൗദി ഭരണ കൂടത്തിനും നന്ദി; നിയമസഹായ സമിതി

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനത്തിന് ആശ്വാസം നൽകുന്ന വിധിയാണ് ഉണ്ടായതെന്ന് നിയമസഹായ സമിതി. അടുത്ത മെയ് മാസത്തോടെ പുറത്തിറങ്ങാമെന്നാണ് പ്രതീക്ഷയെന്ന് നിയമസഹായ സമിതി. അബ്ദുൽ റഹീമിന് കൂടുതൽ ശിക്ഷ ആവശ്യപ്പെട്ടുള്ള ഹർജി സൗദി സുപ്രീംകോടതി തള്ളിയിരുന്നു. കേന്ദ്രസർക്കാരിനും സൗദി ഭരണകൂടത്തിനും നിയമസഹായസമിതി നന്ദി പറഞ്ഞു. കെ. സുരേഷ്, കെ.കെ ആലിക്കുട്ടി, ഗിരീഷ് എന്നിവർ ആണ് മാധ്യമങ്ങളേ കണ്ടത്. അപ്പീൽ കോടതിയുടെ വിധിക്കെതിരെ പ്രോസിക്യൂഷൻ നൽകിയ അപ്പീൽ സുപ്രിംകോടതി തള്ളുകയായിരുന്നു. നേരത്തെ…

Read More