Headlines

Webdesk

അവതാരകൻ രാജേഷ് കേശവിനെ തുടർ ചികിത്സയ്ക്കായി വെല്ലൂർ ആശുപത്രിയിലേക്ക് മാറ്റി

പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ എയർ ആംബുലൻസ് വഴിയാണ് വെല്ലൂരിലേക്ക് മാറ്റിയത്. ഒരു പരിപാടിക്കിടെ ഹൃദയാഘാതം സംഭവിച്ച് കുഴഞ്ഞുവീണ രാജേഷ് കേശവ് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നിലവിൽ ന്യൂറോ റിഹാബിലിറ്റേഷൻ ചികിത്സ നൽകുന്നതിനായാണ് അദ്ദേഹത്തെ വെല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റിയത്. രാജേഷിന്റെ ചികിത്സയ്ക്കായി എയർ ആംബുലൻസ് ഒരുക്കാൻ മുൻകൈയെടുത്ത നടൻ സുരേഷ് ഗോപി, വ്യവസായി യൂസഫ് അലി, വേഫേറർ, എസ്.കെ.എൻ എന്നിവർക്ക്…

Read More

ഡൽഹി കലാപക്കേസ്; ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷയിൽ നോട്ടീസ്

ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുൾപ്പെടെ നാല് പ്രതികളുടെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി ഡൽഹി പൊലീസിനും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ചു. 2020 മുതൽ വിചാരണ കൂടാതെ തടവിൽ കഴിയുന്ന ഈ പ്രതികളുടെ ഹർജിയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ഈ കേസ് ഒക്ടോബർ 7-ന് വീണ്ടും പരിഗണിക്കും. പൗരത്വ ഭേദഗതി നിയമത്തിനും (CAA) ദേശീയ പൗരത്വ രജിസ്റ്ററിനും (NRC) എതിരായ പ്രതിഷേധങ്ങളുടെ മറവിൽ ഡൽഹിയിൽ കലാപത്തിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് ഡൽഹി പൊലീസ്…

Read More

സാക്ഷിമൊഴികൾ ഇല്ല; കിളിമാനൂരിൽ വാഹനമിടിച്ച് വയോധികൻ മരിച്ച കേസിൽ മുൻ SHO അനിൽകുമാറിന് ആശ്വാസം

കിളിമാനൂരിൽ വയോധികനെ വാഹനം ഇടിച്ചിട്ട കേസിൽ പാറശ്ശാല മുൻ എസ് എച്ച് ഒ അനിൽകുമാറിന് ആശ്വാസം. ജാമ്യമില്ല വകുപ്പുകൾ നിലനിൽക്കില്ലെന്ന് തിരുവനന്തപുരം ഫാസ്റ്റ്ട്രാക്ക് കോടതി വ്യക്തമാക്കി. എസ്എച്ച് ഒയുടെ വാഹനം തന്നെയാണ് വയോധികനെ ഇടിച്ചിട്ടത് എന്നതിന് തെളിവുകൾ ഇല്ല. സംഭവത്തിൽ സാക്ഷി മൊഴികളോ സിസിടിവി ദൃശ്യങ്ങളോ ഇല്ലെന്നും പൊലീസ് ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്നും തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് കോടതി 3 കണ്ടെത്തി. സംഭവത്തിൽ ദക്ഷിണ മേഖല ഐ ജി അനിൽകുമാറിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.കിളിമാനൂർ പൊലീസ്…

Read More

തമ്പാനൂർ ഗായത്രി വധക്കേസ്; പ്രതി പ്രവീണിന് ജീവപര്യന്തം തടവ്

തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടലിൽ കാട്ടാക്കട സ്വദേശി ഗായത്രിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കൊല്ലം സ്വദേശി പ്രവീണിന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തിരുവനന്തപുരം അഞ്ചാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഈ സുപ്രധാന വിധി. ജീവപര്യന്തം കൂടാതെ ഒരു ലക്ഷം രൂപ പിഴയും പ്രതി അടയ്ക്കണം. 2022 മാർച്ച് 5-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീരണകാവ് സ്വദേശിയായ ഗായത്രിയെ ഹോട്ടൽ മുറിയിൽ വെച്ച് ചുരിദാറിന്റെ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രവീൺ…

Read More

200 കോടി തട്ടിപ്പ് കേസ്; ജാക്വലിൻ ഫെർണാണ്ടസിന്റെ ഹർജി സുപ്രീംകോടതി തള്ളി, നിയമനടപടികൾ നേരിടണം

200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിന് കനത്ത തിരിച്ചടി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളിയിരിക്കുകയാണ്. ഡൽഹി ഹൈക്കോടതിയുടെ മുൻ ഉത്തരവ് ശരിവെച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ഈ നടപടിയോടെ ജാക്വലിൻ കേസിൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ഉറപ്പായി. സുകേഷ് ചന്ദ്രശേഖരൻ മുഖ്യപ്രതിയായ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ജാക്വലിനെ പ്രതിചേർത്തത്. തട്ടിപ്പിൽ യാതൊരു പങ്കുമില്ലെന്നും സുകേഷിൽ നിന്ന് ലഭിച്ച സമ്മാനങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നു…

Read More

കെ ജെ ഷൈൻ നൽകിയ അധിക്ഷേപ പരാതി; കോൺഗ്രസ് നേതാവിന്റെ വീട്ടിൽ പൊലീസ് പരിശോധന, മൊബൈൽ പിടിച്ചെടുത്തു

സിപിഐഎം നേതാവ് കെ ജെ ഷൈൻ നൽകിയ അധിക്ഷേപ പരാതിയിൽ പ്രതിയായ കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി അന്വേഷണ സംഘം. നാളെ ഹാജരകാനാണ് നിർദേശം. ഗോപാലകൃഷ്ണന്റെ വീട്ടിലെ പരിശോധനയ്ക്ക് ശേഷമാണ് നോട്ടീസ് നൽകിയത്. പരിശോധനയിൽ ഫോൺ പിടിച്ചെടുത്തു. സൈബർ ആക്രമണത്തിൽ അന്വേഷണ സംഘത്തിന് മുന്നിൽ കൂടുതൽ തെളിവുകൾ കെ ജെ ഷൈൻ സമർപ്പിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയവരുടെ പേര് വിവരങ്ങളാണ് കൈമാറിയത്. . വിവിധ ജില്ലകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ…

Read More

പാക് പ്രവിശ്യയിൽ പാക് വ്യോമസേനയുടെ ആക്രമണം; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടു

പാക് പ്രവിശ്യയിൽ പാക് വ്യോമസേന നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിലാണ് പാക് സൈന്യം വ്യോമാക്രമണം നടത്തിയത്. ടിറാ താഴ്‌വരയിലെ മത്രെ ദാരാ ഗ്രാമത്തിലാണ ആക്രമണം നടത്തിയത്. പാകിസ്താൻ യുദ്ധവിമാനങ്ങൾ എട്ട് എൽഎസ്-6 ബോംബുകൾ വർഷിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. തെഹ്‌രീകെ താലിബാൻ പാകിസ്താൻ (TTP) ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പരിക്കേറ്റ കുട്ടികളുടെയും നാശനഷ്ടങ്ങളുടെയും ദൃശ്യങ്ങൾ…

Read More

ആ സമനിലഗോള്‍ നാടകീയം തന്നെ!; അവസാന നിമിഷത്തിലെ പ്രഹരം സിറ്റി മറക്കില്ല

അതിശക്തമായ ആര്‍സണല്‍ മുന്നേറ്റങ്ങളെ പെപ് ഗാര്‍ഡിയോളയുടെ പ്രതിരോധ ഭടന്മാര്‍ ഒന്നൊന്നായി ഇല്ലാതാക്കിയിട്ടും ഇന്‍ജുറി സമയത്തിന്റെ അവസാന സെക്കന്റുകളിലൊന്നില്‍ മാഞ്ചസ്റ്റര്‍ സിറ്റി വരുത്തിയ പിഴവിലായിരുന്നു ആ പ്രഹരം. ഞായറാഴ്ച ആഴ്സണലിന്റെ തട്ടകമായ എമിറേറ്റ്‌സില്‍ തീര്‍ത്തും തീപാറുന്ന പോരാട്ടമായിരുന്നു. മൂന്ന് പോയിന്റ് സ്വന്തമാക്കാന്‍ സിറ്റിയെ സമ്മതിക്കില്ലെന്ന വാശിയിലായിരുന്നു ഗണ്ണേഴ്‌സിന്റെ നീക്കങ്ങള്‍ ഓരോന്നും. അവസാനം വരെ പൊരുതിയിട്ടും നിശ്ചിത സമയത്തിനുള്ളില്‍ സ്‌കോര്‍ കണ്ടെത്താന്‍ പക്ഷേ ആര്‍സണലിന് ആയില്ല. കളി അവസാനിക്കാന്‍ മൂന്നുമിനിറ്റുകള്‍ മാത്രം ശേഷിക്കെ അവസാന ശ്രമത്തിലേക്ക് കടന്നപ്പോഴായിരുന്നു ആഗോള്‍. ആര്‍സണലിന്റെ…

Read More

ബി അശോകിന്റെ സ്ഥാനമാറ്റം; സർക്കാർ ഹർജി മുൻഗണന നൽകി പരിഗണിക്കാൻ കേന്ദ്ര അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണലിന് നിർദേശം

ഡോ ബി അശോകിന്റെ സ്ഥാനമാറ്റത്തിലെ സർക്കാർ ഹർജി, മുൻഗണന നൽകി പരിഗണിക്കാൻ കേന്ദ്ര അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണലിന് ഹൈക്കോടതി നിർദേശം. സ്ഥാനമാറ്റത്തിൽ ഗവർണറെ കക്ഷി ചേർത്ത ബി അശോകിന്റെ നടപടിയിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ തീരുമാനം എടുക്കട്ടേയെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഗവർണറെ കക്ഷി ചേർത്ത നടപടി, സർക്കാർ കോടതിയിൽ ചോദ്യം ചെയ്തിരുന്നു. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകിനെ പിആർഡിയിലേക്ക് മാറ്റിയ നടപടി സ്റ്റേ ചെയ്ത കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് ചോദ്യം ചെയ്താണ് സർക്കാർ ഹൈകോടതിയെ സമീപിച്ചത്….

Read More

‘ഞാന്‍ എന്റെ ഭാര്യയെ കൊന്നു’; ഫേസ്ബുക്ക് ലൈവുമായി യുവാവ്, സംഭവം കൊല്ലത്ത്

കൊല്ലം പുനലൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്. കലയനാട് ചരുവിള പുത്തൻ വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. കൊലപാതക വിവരം ഫെയ്സ്ബുക്ക് ലൈവിലൂടെ അറിയിച്ച ശേഷം പ്രതിയായ ഭർത്താവ് ഐസക് പൊലീസിന് മുന്നിൽ കീഴടങ്ങി. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഐസക്കിൻ്റെ ഫെയ്സ് ബുക്ക് ലൈവിലൂടെയാണ് ശാലിനിയുടെ കൊലപാതക വിവരം നാട്ടുകാർ അറിയുന്നത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ശാലിനിയും ഐസകും ഏറെ നാളായി പിരിഞ്ഞ് കഴിയുകയായിരുന്നു. രാവിലെ ആറു മണിയോടെ ശാലിനി താമസിക്കുന്ന സ്ഥലത്തെത്തിയ ഐസക് ശാലിനിയെ…

Read More