Headlines

Webdesk

വിഭജന ഭീതി ദിനം; ‘ ഗവര്‍ണറുടെ നടപടി പ്രതിഷേധാര്‍ഹം; നിലപാട് ഭരണഘടനാ വിരുദ്ധം’; മുഖ്യമന്ത്രി പിണറായി വിജയന്‍

ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന സര്‍ക്കുലര്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് അയച്ച ഗവര്‍ണറുടെ നടപടി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. സ്വാതന്ത്ര്യത്തിന് എഴുപത്തിയെട്ടു വയസാകുമ്പോള്‍ ആഗസ്റ്റ് 15ന് പുറമെ മറ്റൊരു ദിനാചരണം വേണമെന്ന ആശയം സംഘപരിവാര്‍ ബുദ്ധി കേന്ദ്രങ്ങളുടേതാണെന്നും അദ്ദേഹം വിമര്‍ശിച്ചു. സ്വാതന്ത്ര്യ സമരകാലത്ത് വൈദേശിക ശക്തികള്‍ക്കെതിരെ പോരാടാന്‍ താല്പര്യം കാട്ടാതെ ”ആഭ്യന്തര ശത്രുക്കള്‍”ക്കെതിരെ പട നയിക്കാന്‍ ഊര്‍ജ്ജം ചെലവഴിച്ചവരാണ് സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം കുറയ്ക്കാനെന്നവണ്ണം വിഭജനഭീതിയുടെ ഓര്‍മ്മ ദിനമാചരിക്കാന്‍ ആഹ്വാനം ചെയ്യുന്നതെന്നും മുഖ്യമന്ത്രി…

Read More

തേവലക്കരയിലെ ബഡ്‌സ് സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ല; തിരക്കിട്ട് ഉദ്ഘാടനം നടത്തുന്നതിനെതിരെ നാട്ടുകാര്‍

കൊല്ലം തേവലക്കര പഞ്ചായത്തില്‍ മന്ത്രി എം ബി രാജേഷ് നാളെ ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന ബഡ്‌സ് സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ല. ബഡ്‌സ് സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ ട്വന്റിഫോറിനോട് പറഞ്ഞു. യാതൊരു സുരക്ഷക്രമീകരണവും നടത്താതെയാണ് ധൃതി പിടിച്ചുള്ള ഉദ്ഘാടനമെന്നും പരാതിയുണ്ട്. പഞ്ചായത്തിന്റെ പ്ലാസ്റ്റിക് ശേഖരണ യൂണിറ്റും ബഡ് സ്‌കൂളിനോട് ചേര്‍ന്നെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. തേവലക്കര പഞ്ചായത്ത് ചന്ത സ്ഥിതി ചെയ്യുന്ന സ്ഥലത്ത് തന്നെയാണ് ബഡ് സ്‌കൂളും സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിന്റെ നിര്‍മാണ…

Read More

ബ്രേക്കിന് പകരം ചവിട്ടിയത് ആക്‌സിലേറ്ററിൽ, കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി; രോഗിയടക്കം 5 പേർക്ക് പരുക്ക്; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ മുന്നിലെ അപകടത്തിൽ വാഹനം ഓടിച്ച വിഷ്ണുനാഥിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഒരു വർഷത്തേക്കാണ് സസ്പെൻഡ് ചെയ്തത്. ഡ്രൈവിംഗ് പരിശീലനം നൽകിയ ബന്ധു വിജയന്റെ ലൈസൻസും സസ്പെൻഡ് ചെയ്തു. രണ്ടുപേരെയും എടപ്പാൾ ഐ ഡി റ്റി ആറിൽ ഡ്രൈവിംഗ് പരിശീലനത്തിനയക്കും. വിഷ്ണു നാഥ് ഓടിച്ച കാർ ഇടിച്ച് അഞ്ചുപേർക്ക് പരുക്കേറ്റിരുന്നു. നാലുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം ഇന്നലെയാണ് കാര്‍ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയതിനെ തുടര്‍ന്ന് നാല്…

Read More

‘ആരോഗ്യ മേഖലയിൽ ചരിത്രത്തിലെ ഏറ്റവും മികച്ച വികസനമാണ് ഇപ്പോഴുള്ളത്’; മന്ത്രി വീണാ ജോർജ്

ആരോഗ്യമേഖലയെ ആക്രമിക്കുന്നവർക്ക് കൃത്യമായ അജണ്ടയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പരിയാരത്തെ കണ്ണൂർ ഗവ. ആയുർവേദ കോളജിലെ ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിന്റെയും ഓപ്പൺ എയർ സ്റ്റേജിന്റെയും ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മന്ത്രി.ആയുർവേദ ചികിത്സാരംഗത്ത് അക്രഡിറ്റേഷൻ സമ്പ്രദായം കൊണ്ടുവന്ന് ഇരുനൂറ്റൻപതോളം എൻഎബിഎച്ച് അക്രഡിറ്റഡ് ആയുഷ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമായി മാറാൻ കേരളത്തിന് കഴിഞ്ഞു. ആയുർവേദ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ആയുർവേദ മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകിയാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യമേഖലയെ…

Read More

‘പാകിസ്താന്റെ ആണവ ഭീഷണി പതിവ് ശൈലി, രാജ്യ സുരക്ഷയ്ക്ക് ആവശ്യമായത് ചെയ്യും’; ഇന്ത്യ

പാക്‌ സൈനിക മേധാവി അസിം മുനീറിന്റെ ആണവ ഭീഷണിക്ക് മറുപടിയുമായി ഇന്ത്യ. ആണവായുധം കാട്ടിയുള്ള ഭീഷണി പാകിസ്താന്റെ പതിവ് ശൈലിയാണെന്നും ഈ ഭീഷണിക്ക് ഇന്ത്യ വഴങ്ങില്ലെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയുടെ സൗഹൃദ രാജ്യമായ അമേരിക്കൻ മണ്ണില്‍ വെച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയെന്നത് ഖേദകരമാണെന്നും ഇന്ത്യ വ്യക്തമാക്കി. രാജ്യ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്നും പ്രസ്താവനയില്‍ അറിയിച്ചു. പാകിസ്താന്റെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തിയാല്‍ ഇന്ത്യയെ ആണവ യുദ്ധത്തിലേക്ക് തള്ളിയിടാന്‍ മടിക്കില്ലെന്നായിരുന്നു മുനീര്‍ ഭീഷണി മുഴക്കിയത്….

Read More

ഭരണഘടന സംരക്ഷിക്കപ്പെടണം, രാജ്യത്ത് സുതാര്യവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടക്കണം: വിജയ്

ഡൽഹിയിൽ വോട്ടർ പട്ടിക ക്രമക്കേട് ആരോപിച്ച് പ്രതിഷേധിച്ച പ്രതിപക്ഷ എം പി മാരുടെ അറസ്റ്റിൽ അപലപിച്ച് ടിവികെ അധ്യക്ഷൻ വിജയ്. രാജ്യത്ത് വികസനം ഉണ്ടാകണം എങ്കിൽ ജനാധിപത്യം സംരക്ഷിക്കപ്പെടണം. ജനാധിപത്യം സംരക്ഷിക്കപ്പെടണമെങ്കിൽ ഭരണഘടന സംരക്ഷിക്കപ്പെടണം. സുതാര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടക്കണം എന്നാണ് ടിവികെയുടെ ആവശ്യമെന്നും വിജയ് വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റിൽ നിന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയപ്പോഴാണ് തടങ്കലിൽ വച്ചതെന്ന് വിജയ് പറഞ്ഞു.ബീഹാറിൽ വോട്ടർ പട്ടികയുടെ പ്രത്യേക പരിഷ്കരണം…

Read More

വോട്ടർപട്ടിക ക്രമക്കേട് ആരോപണം; കർണാടക കോൺഗ്രസിൽ ഭിന്നത, മന്ത്രി കെ എൻ രാജണ്ണ രാജിവച്ചു

കർണാടകത്തിൽ വോട്ടർ പട്ടിക ക്രമക്കേട് നടന്നതായി രാഹുൽഗാന്ധി ആരോപിച്ചതിന് പിന്നാലെ കർണാടക കോൺ​ഗ്രസിൽ ഭിന്നത. മന്ത്രി കെ എൻ രാജണ്ണ രാജിവച്ചു. ഹൈക്കമാൻഡ് രാജി നേരിട്ട് എഴുതി വാങ്ങി. കോൺ​ഗ്രസ് ഭരണകാലത്താണ് വോട്ടർ പട്ടിക തയാറാക്കിയതെന്ന കർണാടക സഹകരണ മന്ത്രി കെ എൻ രാജണ്ണയുടെ പ്രസ്താവനയാണ് രാജിയിലേക്ക് നയിച്ചത്. വോട്ടർ പട്ടികയിൽ സമയത്ത് പരാതി അറിയിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനെതിരെ ഡി കെ ശിവകുമാർ ഉൾപ്പെടെയുള്ള കോൺ​ഗ്രസ് നേതാക്കൾ വിമർശനവുമായി രം​​ഗത്തെത്തി. വസ്തുത അറിയാതെ രാജണ്ണയോട്…

Read More

ബൈക്ക് യാത്രികരായ അമ്മയ്ക്കും മകനും മദ്യപസംഘത്തിന്റെ ആക്രമണം; മൂന്ന് പേർ കസ്റ്റഡിയിൽ

പാലക്കാട് കണ്ണന്നൂരിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും മകനും മദ്യപസംഘത്തിൻ്റെ ക്രൂരമർദ്ദനം. സംഭവത്തിൽ കൊലപാതക കേസിലെ പ്രതി ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ വീട്ടമ്മയുടെ മുഖത്തും പല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഹോൺ അടിച്ചു വഴിയിൽ നിന്ന് മാറാൻ പറഞ്ഞതാണ് മർദനത്തിന് പിന്നിലെ കാരണം. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇവർക്കെതിരെ കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ…

Read More

സമൂഹമാധ്യമത്തിലെ അധിക്ഷേപ പോസ്റ്റ്; നടൻ വിനായകനെ പൊലീസ് ചോദ്യം ചെയ്തു

സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ പോസ്റ്റ് ഇട്ടെന്ന പരാതിയിൽ നടൻ വിനായകനെ ചോദ്യം ചെയ്തു. കൊച്ചി സൈബർ പൊലീസാണ് ചോദ്യം ചെയ്തത്. രാവിലെ പതിനൊന്ന് മണിയോടെ വിനായകന്‍ ചോദ്യം ചെയ്യലിന് ഹാജരായി. സൈബര്‍ പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിലെ അധിക്ഷേപ, അസഭ്യ പരാമര്‍ശങ്ങള്‍ വിനായകന്‍റെ ഫെയ്സ്ബുക്കില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. വിനായകന്‍റെ ഫോണും അന്വേഷണ സംഘം പരിശോധിച്ചു. കോൺഗ്രസ് നേതാക്കളെ അധിക്ഷേപിച്ച കേസിലും പ്രായപൂർത്തി ആകാത്ത കുട്ടിയുടെ പ്രൊഫൈൽ ചിത്രം പങ്കുവച്ചതിലും ലഭിച്ച പരാതിയിലാണ് ചോദ്യം ചെയ്യൽ. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി…

Read More

മതം മാറാൻ നിർബന്ധിച്ചു, ദേഹോപദ്രവം ഏൽപ്പിച്ചു, കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ; പ്രതി റമീസ് അറസ്റ്റിൽ

കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യയിൽ പ്രതി റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യപ്രയാരണാ കുറ്റം, ദേഹോപദ്രവം ഏൽപ്പിക്കൽ, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു. പൊലീസ് പെൺകുട്ടിയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുന്നു. റമീസിന്റെ പനായിക്കുള്ളത്തെ വീട്ടിൽ വെച്ചാണ് സോനയെ പൂട്ടിയിട്ട് മർദിച്ചത്. റമീസിന്റെ ബന്ധുക്കളുടെ അറിവോടെയാണ് മതം മാറാൻ അവശ്യപ്പെട്ട് മർദിച്ചത്. റമീസിന്റെ കുടുംബം നിലവിൽ വീട്ടിൽ ഇല്ല. പിതാവിന്റെ അടക്കം ഫോണും സ്വിച് ഓഫ്‌ ആണ്. റമീസിന്റെ അറസ്റ്റിന് പിന്നാലെയാണ് കുടുംബം മുങ്ങിയത് എന്നാണ്…

Read More