ഭീകരതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ.ലോകം ഭീകരതക്കെതിരെ നിലകൊള്ളണമെന്ന് പറഞ്ഞ ജയ്ശങ്കർ, ആഗോളതലത്തിൽ ഭീകരതക്കെതിരെ പോരാടുന്ന രാജ്യങ്ങളെ അഭിനന്ദിച്ചു. ജി 20 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലായിരുന്നു പരാമർശം.
ലോകസമാധാനത്തിനും വികസനത്തിനും ഭീഷണിയാകുന്ന ഭീകരവാദം തുടച്ചുനീക്കാൻ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം. ലോകസമാധാനത്തിനും വികസനത്തിനും വെല്ലുവിളിയാകുന്നത് ഭീകരവാദവും സംഘർഷങ്ങളുമാണെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഇരട്ടത്താപ്പ് സ്വീകരിക്കുന്ന രാജ്യങ്ങൾക്കെതിരെ രൂക്ഷവിമർശനം.
യുക്രൈൻ, ഗസ സംഘർഷങ്ങൾ ദക്ഷിണേഷ്യൻ സമ്പദ് വ്യവസ്ഥക്ക് വെല്ലിവിളി ഉയർത്തുന്നു. നീണ്ടുപോകുന്ന സംഘർഷങ്ങൾ സാമ്പത്തികമായി ദുർബലമായ രാജ്യങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കുന്നതിന് മധ്യസ്ഥശ്രമങ്ങളുമായി കൂടുതൽ രാജ്യങ്ങൾ മുന്നോട്ടുവരണമെന്നും കേന്ദ്രമന്ത്രി അഭ്യർത്ഥിച്ചു. യുഎൻ നേതൃത്വത്തിൽ ജി 20 രാജ്യങ്ങിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് കേന്ദ്രമന്ത്രിയുടെ പരാമർശം.