Headlines

Webdesk

കർണാടകയിൽ സിനിമാ ടിക്കറ്റുകൾക്ക് വീണ്ടും വില വർധന ; വിനോദ ചാനൽ വരിസംഖ്യക്കും സെസ്സ്

കർണാടകയിൽ സിനിമ ടിക്കറ്റുകൾക്കും വിനോദ ചാനലുകളുടെ വരിസംഖ്യക്കും മേൽ രണ്ടു ശതമാനം പുതിയ സെസ്സ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചതോടെ സംസ്ഥാനത്തെ സിനിമാപ്രേമികൾക്കും കേബിൾ/ഡി.ടി.എച്ച്. വരിക്കാർക്കും അധികഭാരം. സിനിമ, സാംസ്കാരിക പ്രവർത്തകരുടെ ക്ഷേമനിധിയിലേക്ക് പണം കണ്ടെത്തുന്നതിനായാണ് ഈ അധിക നികുതി ഏർപ്പെടുത്തുന്നത്. തൊഴിൽവകുപ്പ് ഇത് സംബന്ധിച്ച കരടുവിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. പുതിയ സെസ്സ് നിലവിൽ വരുന്നതോടെ മൾട്ടിപ്ലക്സുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളിലെയും ടിക്കറ്റ് നിരക്കിൽ വർധന ഉണ്ടാകും. കൂടാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന വിനോദ ചാനലുകളുടെ ആകെ വരിസംഖ്യയുടെ രണ്ടു…

Read More

പി ടി 5 കാട്ടാനയുടെ ചികിത്സ തുടരും; ആനപ്രേമി സംഘത്തിന്റെ പ്രചരണം തള്ളി വനംമന്ത്രി

പരുക്കേറ്റ പാലക്കാട്ടെ പി ടി 5 കാട്ടാനയ്ക്ക് ചികിത്സ തുടരുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ . കാഴ്ചകുറവുള്ള ആനയെ വിദഗ്ധർ പരിശോധിച്ചാണ് ചികിത്സ നടത്തുന്നത്. വനം വകുപ്പിന് എതിരെ തീവ്ര നിലപാട് സ്വീകരിക്കുകയാണ് ചിലരെന്നും മന്ത്രി കുറ്റപ്പെടുത്തി. ആക്ഷേപങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിൽ അത് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ അന്വേഷിച്ച് നല്ല നടപടികൾ സ്വീകരിക്കുമെന്നും വനം മന്ത്രി വ്യക്തമാക്കി. എന്നാൽ വനം വകുപ്പിലെ ചില ഉദ്യോഗസ്ഥർ മനപ്പൂർവം പി ടി 5 കാട്ടാനയ്ക്ക് ചികിത്സ നിഷേധിക്കുന്നു എന്ന…

Read More

‘സഖി’ കരുതൽ കേന്ദ്രത്തിൽ പാര്‍പ്പിച്ചിരുന്ന രണ്ട് നൈജീരിയൻ യുവതികള്‍ രക്ഷപ്പെട്ടു, തിരച്ചിൽ ഊർജിതം

കൊച്ചി കാക്കനാട്ടെ സഖി കരുതൽ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ നൈജീരിയൻ യുവതികൾക്കായി തിരച്ചിൽ ഊർജിതം. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് പരിശോധന. ഇന്നലെ സുരക്ഷ ജീവനക്കാരെ ആക്രമിച്ചാണ് ഇരുവരും രക്ഷപ്പെട്ടത്.കസാന്‍ഡ്ര ഡ്രാമേഷ് (27), യൂനിസ് വാംബുയി വാവേരു (34) എന്നിവരാണ് ഇന്നലെ രാത്രി വനിതാ ശിശുക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ടത്. മാര്‍ച്ച് 20ന് വിസ കാലാവധി കഴിഞ്ഞ യുവതികള്‍ വ്യാജ രേഖ ചമച്ച് അനധികൃതമായി ഇന്ത്യയില്‍ താമസിച്ചെന്നാണ് കേസ്. വനിതാ സുരക്ഷാ…

Read More

വണ്ടിപ്പെരിയാറിലെ സഹോദരിമാരുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ; ചൊവ്വാഴ്ചയ്ക്കുള്ളിൽ പരിഹാരമെന്ന് ഇടുക്കി ജില്ലാ കളക്ടർ

ഇടുക്കി വണ്ടിപ്പെരിയാറിൽ സഹോദരിമാരുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിഷയത്തിൽ ചൊവ്വാഴ്ചക്കുള്ളിൽ പരിഹാരം കാണാനാകുമെന്ന് ഇടുക്കി ജില്ല കളക്ടർ ദിനേശൻ ചെറുവാട്ട് .വീടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. കേസ് തീർപ്പാകും വരെ കണക്ഷൻ പുനസ്ഥാപിക്കണമെന്ന് എസ്റ്റേറ്റ് മാനേജ്മെന്റിന് കത്ത് നൽകും.പോബ്സ് ഗ്രൂപ്പിനാണ് കത്ത് നൽകുകയെന്നും കളക്ടർ അറിയിച്ചു. ഹാഷിനിയുടെയും, ഹർഷിനിയുടെയും വീടിരിക്കുന്ന സ്ഥലത്തിന്മേൽ പോബ്സ് എസ്റ്റേറ്റ് ഉടമസ്ഥാവകാശം ഉന്നയിച്ചിട്ടുണ്ട്. അതിനാലാണ് കുട്ടികളുടെ മുത്തശ്ശൻ വിജയൻ്റെ പേരിൽ പുതിയ കണക്ഷൻ നൽകാൻ തടസ്സം. ഇതോടെയാണ് ഇവർക്ക് നേരത്തെ…

Read More

ഡൽഹി കേന്ദ്രീകരിച്ച് ഇടനില സംഘത്തിന്റെ പ്രവർത്തനം; മാഹിൻ അൻസാരിയുടെ മൊഴിയിൽ നിന്ന് നിർണായക വിവരം

ഓപ്പറേഷൻ നംഖോറിൽ ഇടനിലക്കാരെ സംബന്ധിച്ച് കസ്റ്റംസിന് സൂചന ലഭിച്ചു. ഡൽഹി കേന്ദ്രീകരിച്ചാണ് ഇടനില സംഘത്തിന്റെ പ്രവർത്തനം. മൂവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരിയുടെ മൊഴിയിൽ നിന്നാണ് നിർണായക വിവരം ലഭിച്ചത്. കൊച്ചി കുണ്ടന്നൂരിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് ക്രൂസർ വാഹനം ഭൂട്ടാനിൽ നിന്ന് നേരിട്ടിറക്കിയതെന്നാണ് കസ്റ്റംസ് വിലയിരുത്തൽ. മാഹിൻ അൻസാരിയെ വീണ്ടും വിളിപ്പിക്കും. ഓപ്പറേഷൻ നംഖോറിൽ കൊച്ചി കുണ്ടന്നൂരിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് ക്രൂസർ വാഹനത്തിന്റെ ഉടമ മാഹിൻ അൻസാരിയുടെ മൊഴി വിശദമായി പരിശോധിക്കാൻ കസ്റ്റംസ് തീരുമാനം. ഇടപാടിൽ…

Read More

അധ്യാപികയെ വഞ്ചിച്ച് 27.5 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവും തട്ടി; പൂർവ വിദ്യാർത്ഥി അറസ്റ്റിൽ

അധ്യാപികയെ വഞ്ചിച്ച് 27.5 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവും തട്ടിയെടുത്ത പൂർവ വിദ്യാർത്ഥി അറസ്റ്റിൽ.മലപ്പുറം തലക്കടത്തൂർ സ്വദേശിയായ നീലിയത് വേർക്കൽ ഫിറോസ് (51) ആണ് അറസ്റ്റിലായത്. 1988 മുതൽ 1990 വരെ ഇയാളെ പഠിപ്പിച്ചിരുന്ന അധ്യാപികയാണ് തട്ടിപ്പിനിരയായത്. സ്വർണ്ണവുമായി ബന്ധപ്പെട്ട ബിസിനസ് തുടങ്ങാനാണെന്ന് പറഞ്ഞാണ് പ്രതി അധ്യാപികയെ വഞ്ചിച്ചത്. ആദ്യം ഒരു ലക്ഷം രൂപ വാങ്ങി 4000 രൂപ ലാഭം നൽകി. തുടർന്ന് മൂന്ന് ലക്ഷം രൂപ വാങ്ങി 12,000 രൂപ ലാഭ വിഹിതം നൽകി….

Read More

ബിജെപി സംസ്ഥാന സമിതി യോഗം ഇന്ന് കൊല്ലത്ത്; എയിംസ് ചർച്ചയാകും

വിവാദങ്ങൾക്കിടെ ബിജെപി സംസ്ഥാന സമിതി യോഗം ഇന്ന് കൊല്ലത്ത് നടക്കും. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള ബിജെപി പുതിയ സംസ്ഥാന കമ്മിറ്റിയുടെ ആദ്യ യോഗമാണ് ചേരുന്നത്. ഉച്ചതിരിഞ്ഞ് രണ്ടു മണിയോടെ ചേരുന്ന സംസ്ഥാന സമിതി യോഗത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പങ്കെടുക്കും. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കമാണ് യോഗത്തിന്റെ പ്രധാന അജണ്ട. കേന്ദ്ര ആരോഗ്യമന്ത്രി കൂടിയായ ജെ പി നദ്ദയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ എയിംസ് സംബന്ധിച്ച് സംസ്ഥാന നേതൃത്വം സമവായത്തിൽ എത്തിയേക്കും. നിലവിൽ കേന്ദ്രമന്ത്രി…

Read More

കെ ജെ ഷൈനെതിരായ സൈബർ ആക്രമണം;സി കെ ഗോപാലകൃഷ്ണന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സിപിഐഎം നേതാവ് കെ ജെ ഷൈൻ നൽകിയ സൈബർ ആക്രമണ പരാതിയിൽ ഒന്നാംപ്രതി സി കെ ഗോപാലകൃഷ്ണന്റെ മുൻ‌കൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിച്ചേക്കും. ജാമ്യാപേക്ഷയിൽ നിന്ന് പൊലീസ് റിപ്പോർട്ട് കൈമാറും. അറസ്റ്റ് ചെയ്ത രണ്ടാം പ്രതി കെ എം ഷാജഹാനെ ഇന്നലെ എറണാകുളം സിജെഎം കോടതി ജാമ്യം നൽകി വിട്ടയച്ചിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു ഷാജഹാന്റെ അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റവും ഐടി ആക്ടിലെ വിവിധ വകുപ്പുകളുമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്വേഷണത്തോട്…

Read More

യുദ്ധം അവസാനിപ്പിക്കാൻ പാകിസ്താൻ നേരിട്ട് അഭ്യർത്ഥിച്ചു’; യുഎന്നിലും ട്രംപിന്റെ അവകാശ വാദം തള്ളി ഇന്ത്യ

യുഎൻ പൊതുസഭയിൽ പാകിസ്താനെതിരെ ഇന്ത്യ. പാകിസ്താൻ ഉടൻ തന്നെ ഭീകര ക്യാമ്പുകൾ അടച്ചുപൂട്ടി, ഭീകരരെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ഇന്ത്യൻ പ്രതിനിധി പെറ്റൽ ഗഹ്ലോട്ട് ആവശ്യപ്പെട്ടു. ഭീകരതയോട് സഹിഷ്ണുത പാടില്ല. ഭീകരതയെ മഹത്വവൽക്കരിക്കുന്നത് പാകിസ്താൻ വിദേശനയത്തിന്റെ കേന്ദ്രബിന്ദു. പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദിയായ റെസിസ്റ്റൻസ് ഫ്രണ്ടിനെ യുഎൻ രക്ഷാസമിതിയിൽ സംരക്ഷിക്കാൻ ശ്രമിച്ചത് പാകിസ്താനാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി. ഭീകരതയെ കയറ്റുമതി ചെയ്യുന്നത് പാകിസ്താന്റെ പാരമ്പര്യമാണ്. ഒസാമ ബിൻ ലാദന് അഭയം നൽകിയത് പാകിസ്താനാണ്. ഏറ്റവും പരിഹാസ്യമായ ആഖ്യാനം മുന്നോട്ട് വയ്ക്കുന്നതിൽ പാകിസ്താനൊരു…

Read More

ഓപ്പറേഷൻ നംഖോർ; മാഹിൻ അൻസാരിയുടെ മൊഴി വിശദമായി പരിശോധിക്കാൻ കസ്റ്റംസ്

ഓപ്പറേഷൻ നംഖോറിൽ കുണ്ടന്നൂരിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് ക്രൂസർ വാഹനത്തിന്റെ ഉടമ മാഹിൻ അൻസാരിയുടെ മൊഴി വിശദമായി പരിശോധിക്കാൻ കസ്റ്റംസ് . വാഹനം കേരളത്തിൽ എത്തിച്ച രേഖകളും, ബാങ്ക് ഇടപാട് രേഖകളും മാഹിൻ അൻസാരി കസ്റ്റംസിന് മുന്നിൽ ഹാജരാക്കി. ഇടപാടിൽ താൻ കബളിക്കപ്പെട്ടു എന്നാണ് മാഹിൻ അൻസാരി കസ്റ്റംസിന് നൽകിയ മൊഴി. വിശദ പരിശോധനയ്ക്ക് ശേഷമായിരിക്കും കസ്റ്റംസിന്റെ തുടർ നടപടി. ഭൂട്ടാനിൽ നിന്ന് എത്തിയ മറ്റൊരു ലാൻഡ് ക്രൂയിസർ വാഹനത്തിന്‍റെ ഫസ്റ്റ് ഓണർ എന്ന് കസ്റ്റംസ് സംശയിക്കുന്ന…

Read More