Headlines

Webdesk

കോഴിക്കോട് ATM കവർച്ചാ ശ്രമം പൊളിച്ച് പൊലീസ്; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കോഴിക്കോട് കളൻതോട് എടിഎം കവർച്ചാ ശ്രമം. എസ്ബിഐ എടിഎം ഗ്യാസ് കട്ടർ ഉപയോഗിച്ച് പൊട്ടിച്ച് പണം കവരാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ 2.30 നാണ് സംഭവം. നൈറ്റ് പട്രോളിങ് സംഘത്തിൻ്റെ ശ്രദ്ധയിൽപ്പെട്ടതാണ് പ്രതി പിടിയിലാകാൻ കാരണമായത്. എടിഎം ഷട്ടർ പാതിനിലയിൽ തുറന്ന നിലയിൽ ശ്രദ്ധയിൽപ്പെട്ടതോടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കവർച്ചാ ശ്രമം കണ്ടെത്തിയത്. എടിഎമ്മിന്റെ സമീപമെത്തിയ പൊലീസ് ഷട്ടറിൽ മുട്ടിയപ്പോൾ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. അതിശക്തമായി…

Read More

‘രാജിക്ക് പിന്നിൽ വലിയ ഗൂഢാലോചന, രാഹുൽ ഗാന്ധിയെ കണ്ട് തെറ്റിദ്ധാരണ തിരുത്തും’; കെ എൻ രാജണ്ണ

തന്റെ രാജിക്ക് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്ന് കർണാടക മുൻ മന്ത്രി കെ എൻ രാജണ്ണ. ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും. മുൻ മന്ത്രിയെന്ന് വിളിക്കുന്നതിൽ സന്തോഷമേയുള്ളൂവെന്നും പാർട്ടിയോട് വിധേയപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയെ നേരിൽ കണ്ട് തെറ്റിദ്ധാരണ തിരുത്തുമെന്നും രാജണ്ണ കൂട്ടിച്ചേർത്തു. കർണാടക കോൺഗ്രസിന് ഉള്ളിലെ പോരാണ് രാജണ്ണയുടെ പെട്ടെന്നുള്ള രാജിയിലേക്ക് നയിച്ചത് എന്നാണ് വിലയിരുത്തൽ. സിദ്ധരാമയ്യ പക്ഷക്കാനായ രാജണ്ണ, ഡി കെ ശിവകുമാറിന്റെ കടുത്ത വിമർശകൻ ആണ്. രാഹുൽ ഗാന്ധി ഉയർത്തിയ…

Read More

അധിക തീരുവയിൽ ചൈനയ്ക്ക് സാവകാശം; 90 ദിവസത്തേക്ക് മരവിപ്പിച്ച് ട്രംപ്

അധിക തീരുവയിൽ ചൈനയ്ക്ക് സാവകാശം അനുവദിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അധിക തീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ചു. ചർച്ചകൾ തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. നിലവിൽ യുഎസ് ഉത്പന്നങ്ങൾക്ക് ചൈന 10 ശതമാനമാണ് തീരുവ ചുമത്തുന്നത്. ഇന്ന് 30 ശതമാനത്തിൽ നിന്ന് 64 ശതമാനമായി വർധിക്കാനിരിക്കെയാണ് ട്രംപ് സാവകാശം അനുവദിച്ചത്. ചർച്ചകൾ തുടരുമെന്ന് ട്രംപ് അറിയിച്ചു. “അവർ വളരെ നന്നായി പെരുമാറുന്നു. പ്രസിഡന്റ് ഷിയും ഞാനും തമ്മിലുള്ള ബന്ധം വളരെ മികച്ചതാണ്,” ട്രംപ് പറഞ്ഞു. അമേരിക്കയിലേക്കുള്ള ചൈനീസ്…

Read More

ഏറ്റവും കൂടുതൽ മൃതദേഹം കുഴിച്ചിട്ട സ്പോട്ട്; ധർമസ്ഥലയിൽ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ പരിശോധന

കർണാടക ധർമസ്ഥലയിൽ ഇന്ന് മുതൽ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ പരിശോധന നടക്കും.നേത്രാവതി സ്നാനഘട്ടത്തോട് ചേർന്ന പതിമൂന്നാം നമ്പർ സ്പോട്ടിലാകും പരിശോധന നടക്കുക. ഏറ്റവും കൂടുതൽ മൃതദേഹം കുഴിച്ചിട്ടെന്ന് മുൻ ശുചീകരണ തൊഴിലാളി മൊഴി നൽകിയ സ്പോട്ടാണിത്. ഈ സ്പോട്ട് വർഷങ്ങൾക്ക് മുൻപ് മണ്ണിട്ട് ഉയർത്തിയിരുന്നു.ഡ്രോൺ മാപ്പിങ് പൂർത്തിയാക്കി.സാക്ഷിയുടെ മൊഴിയെടുത്തു. ധർമസ്ഥല പഞ്ചായത്തിൽ നിന്ന് വിവിധ രേഖകൾ കൈപറ്റി. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ഒരാഴ്ച നീണ്ട അന്വേഷണം നടത്തും. എസ്ഐടി സംഘവുമായി കൂടിക്കാഴ്ച നടത്തി. ശുചീകരണത്തൊഴിലാളി…

Read More

വോട്ടർപട്ടിക ക്രമക്കേട്; തുടർനടപടികൾ ചർച്ച ചെയ്യാൻ കോൺഗ്രസിന്റെ പ്രത്യേക യോഗം

രാഹുൽഗാന്ധി ഉയർത്തിയ വോട്ടർപട്ടിക ക്രമക്കേടിൽ തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി കോൺഗ്രസിന്റെ പ്രത്യേക യോഗം ഇന്നു ചേരും. വൈകിട്ട് 4.30 ന് എഐസിസി ആസ്ഥാനത്താണ് യോഗം. സംസ്ഥാനങ്ങളിലേക്ക് കൂടി പ്രതിഷേധം ശക്തമാക്കാനാണ് ഇന്ത്യ മുന്നണിയുടെയും തീരുമാനം. സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാക്കളും ജനറൽ സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനങ്ങളിലേക്ക് കൂടി പ്രതിഷേധം ശക്തമാക്കാനാണ് ഇന്ത്യ മുന്നണിയുടെയും തീരുമാനം. പാർലമെന്റിന്റെ ഇരുസഭകളിലും വോട്ടർ പട്ടികക്രമക്കേട് ഇന്നും ചർച്ചയാകും. സഭയ്ക്കകത്തും പുറത്തും പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധവും ഉണ്ടാകും. വോട്ടുകൊള്ള ആരോപണത്തിൽ രാജ്യതലസ്ഥാനത്ത് ഇന്നലെ…

Read More

വിഭജന ഭീതി ദിനം ആചരിക്കാനുള്ള നിര്‍ദേശം: ‘ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗം’ ; എംവി ഗോവിന്ദന്‍

ആഗസ്ത് 14ന് വിഭജന ഭീതിയുടെ ഓര്‍മദിനമായി സര്‍വകലാശാലകളില്‍ ആചരിക്കാന്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് സര്‍ക്കുലര്‍ അയച്ച ഗവര്‍ണറുടെ നടപടി ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. പരിപാടി സംഘടിപ്പിക്കാന്‍ വിസിമാര്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപവത്കരിക്കണമെന്നും വിദ്യാര്‍ഥി പങ്കാളിത്വം ഉറപ്പാക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ആര്‍എസ്എസ് അജണ്ടയുടെ ഭാഗമായാണ് ഇത്തരമൊരു പരിപാടി ഗവര്‍ണര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ജനങ്ങള്‍ ഐക്യത്തോടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയപ്പോള്‍ സാമ്രാജ്യത്വത്തെ സഹായിക്കുന്ന നിലപാടാണ് ആര്‍എസ്എസ് സ്വീകരിച്ചത്. സ്വാതന്ത്ര്യ സമരകാലത്ത്…

Read More

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ്

മധ്യ കേരളത്തിലും മലയോര മേഖലകളിലും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് തടസ്സമില്ല. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ…

Read More

തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: ‘നിയമപരമായും രാഷ്ട്രീയമായും കൈകാര്യം ചെയ്യും’; സണ്ണി ജോസഫ്

തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. തൃശൂരില്‍ മാല്‍ പ്രാക്ടീസ് നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ തെളിവുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം കോണ്‍ഗ്രസ് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുമെന്നും വ്യക്തമാക്കി. നിയമപരമായും രാഷ്ട്രീയമായും വിഷയം കൈകാര്യം ചെയ്യും. ഭരണഘടന ഉറപ്പു നല്‍കുന്ന ജനാധിപത്യത്തിന്റെ സംരക്ഷണത്തിനായി പ്രതിഷേധിച്ച രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള എംപിമാരെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യവിരുദ്ധമെന്ന് സണ്ണി ജോസഫ് ഫേസ്ബുക്കിലും കുറിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന വോട്ടര്‍മാരുടെ അവകാശങ്ങള്‍…

Read More

‘രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’; കെ. സുധാകരൻ

തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ. തൃശൂരിൽ ഇത്രയധികം ആരോപണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണമെന്ന് കെ സുധാകരൻ പറഞ്ഞു. പരിമിതിയില്ലാത്ത വിധം ഭൂരിപക്ഷം ഉണ്ടാക്കാൻ ഇത്രയധികം വോട്ടുകൾ ചേർക്കുന്നു. നാണംകെട്ട വഴിയിലൂടെ എംപി ആകുന്നതിലും നല്ലത് കഴുത്തിൽ കയർ തൂക്കുന്നതാണ്. ഒരു സ്ഥാനാർഥി പുറത്തുനിന്ന് വന്ന് മത്സരിച്ചിട്ട് ഇത്രയധികം വോട്ട് ലഭിക്കുക അസാധ്യമാണ്. വോട്ടുകളുടെ എണ്ണം പറഞ്ഞാണ് കണക്കുകൾ പുറത്തുവിട്ടത്.പറയാതെ തന്നെ സുരേഷ്…

Read More

‘ഗവര്‍ണറുടെ പെരുമാറ്റം ആര്‍എസ്എസ് വക്താവിനെപ്പോലെ’ ; കെഎസ്‌യു

ഗവര്‍ണറുടെ പെരുമാറ്റം ആര്‍എസ്എസ് വക്താവിനെപ്പോലെയെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. വിശ്വനാഥ് ആര്‍ലേക്കര്‍ ഭരണഘടനാ പദവിയുടെ അന്തസ് നശിപ്പിക്കുകയാണെന്നും വിഭജന ഭീതി ദിനം ആചരിക്കുന്നമെന്ന് നിര്‍ദ്ദേശിച്ച് സര്‍വകലാശാല വിസിമാര്‍ക്ക് സര്‍ക്കുലര്‍ നല്‍കിയ ഗവര്‍ണറുടെ നടപടി ജനാപത്യവിരുദ്ധവും, അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും അലോഷ്യസ് സേവ്യര്‍ കുറ്റപ്പെടുത്തി. കേരളാ ഗവര്‍ണര്‍ നിരന്തരമായി മാന്യതയുടെ ലക്ഷ്മണ രേഖ ലംഘിക്കുന്നത് നോക്കി നില്‍ക്കാന്‍ കഴിയില്ല. വിശ്വനാഥ് ആര്‍ലേക്കര്‍ നാഗ്പൂര്‍ ആര്‍എസ്എസ് ആസ്ഥാനത്തു നിന്നല്ല ഗവര്‍ണറുടെ ശമ്പളം വാങ്ങുന്നതെന്ന, ഓര്‍മ്മ വേണമെന്നും കെഎസ്‌യു സംസ്ഥാന…

Read More