Headlines

കാസർകോട് ദേശീയപാത 66ൽ പോത്തിൻകൂട്ടം, ഗതാഗതം തടസപ്പെട്ടു

കാസർകോട് ദേശീയപാത 66-ൽ അപ്രതീക്ഷിതമായി പോത്തിൻകൂട്ടമെത്തിയതോടെ ഗതാഗതം തടസപ്പെട്ടു. മൊഗ്രാത്തിലെ സർവീസ് റോഡിൽ നിന്നുമാണ് പോത്തുകൾ ദേശീയപാതയിലേക്ക് കയറിയത്.
പോത്തിൻകൂട്ടത്തെ റോഡിൽ നിന്ന് മാറ്റാനും ഗതാഗതം പുനഃസ്ഥാപിക്കാനുമായി ദേശീയപാത സുരക്ഷാ വിഭാഗവും അഗ്നിരക്ഷാസേനയും ചേർന്ന് പ്രവർത്തനം ആരംഭിച്ചു.

പോത്തുകളെ റോഡിൽ നിന്ന് മാറ്റി സർവീസ് റോഡിലേക്ക് വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. ഉടനെ പോത്തുകളെ ദേശീയപാതയിൽ നിന്ന് മാറ്റുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം, പോത്തിൻകൂട്ടത്തിന്റെ ഉടമസ്ഥനെ ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഉടമസ്ഥനെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.