Headlines

തേജസ് യുദ്ധ വിമാനം തകർന്ന് വീണ സംഭവം; ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന

ദുബായ് എയർ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്ന് വീണതിൽ വ്യോമസേനയുടെ ആഭ്യന്തര അന്വേഷണം തുടങ്ങി. അട്ടിമറി സാധ്യത ഉൾപ്പെടെയുള്ളവ പരിശോധിക്കുമെന്ന് വ്യോമസേന. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ സാങ്കേതിക വിവരങ്ങൾ ശേഖരിക്കുകയും എയർ ഷോയ്ക്കിടെയുള്ള ദൃശ്യങ്ങളും പരിശോധിച്ച് അപകടത്തിന്റെ പ്രാഥമികമായ റിപ്പോർട്ട് തയ്യാറാകും. അതേസമയം, സംഭവത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്,സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ, സൈനിക മേധാവികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. വിങ്‌ കമാൻഡർ, നമൻഷ് സ്യാൽ ആണ് അപകടത്തിൽ വീരമൃത്യു വരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം നടപടിക്രമങ്ങൾ…

Read More

അപകടത്തിന് കാരണമാകും; ഡ്രൈവിംഗ് ക്യാബിനിൽ വ്ളോഗിങ് പാടില്ലെന്ന് ഹൈക്കോടതി

ടൂറിസ്റ്റ് ബസുകളുടെയും, വലിയ വാഹനങ്ങളുടെയും ഡ്രൈവിംഗ് ക്യാബിനിൽ വ്ളോഗിങ് പാടില്ലെന്ന് ഹൈക്കോടതി. ഇത് അപകടത്തിന് കാരണമാകുമെന്ന് കോടതി. ഡ്രൈവറുടെ മാത്രമല്ല കാൽ നടക്കാരുടെ ജീവൻപോലും അപകടത്തിൽപെടുത്തും. കർശന നടപടി സ്വീകരിക്കാൻ മോട്ടോർ വാഹനവകുപ്പിന് ഹൈക്കോടതി നിർദേശം നൽകി. കനത്ത പിഴ ചുമത്താനും കോടതി നിർദേശം നൽകി. ഇത്തരം വീഡ‍ിയോ​ഗ്രഫി തടയാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറോടും സംസ്ഥാന പോലീസ് മേധാവിയോടും നിർദേശം നൽകി. ആളുകളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയർത്തുമെന്നാണ് ഹൈക്കടോതി നിരീക്ഷിച്ചിരിക്കുന്നത്. നിരവധി വാഹനങ്ങളിൽ…

Read More

ജി20 ഉച്ചകോടിക്ക് ഇന്ന് ദക്ഷിണാഫ്രിക്കയിൽ തുടക്കം; ബഹിഷ്കരിച്ച് അമേരിക്ക

ഇരുപതാമത് ജി20 ഉച്ചകോടിക്ക് ഇന്ന് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ബെർഗിൽ തുടക്കമാകും. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നടക്കുന്ന ആദ്യ ജി20 ഉച്ചകോടിയാണ് ഇത്. ഇന്നും നാളെയുമായി നടക്കുന്ന ഉച്ചകോടിയിൽ വികസ്വരരാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മുതൽ ഭക്ഷ്യസുരക്ഷയും കാലാവസ്ഥാ വ്യതിയാനവും ചർച്ചയാകും. ‘ഐക്യം, സമത്വം, സുസ്ഥിരത’ എന്നതാണ് ഈ വർഷത്തെ ജി20-യുടെ പ്രമേയം. തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക, അസമത്വം കുറയ്ക്കുക, വ്യവസായവൽക്കരണം പ്രോത്സാഹിപ്പിക്കുക, വികസ്വര രാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളും കടഭാരവും ലഘൂകരിക്കുന്നതിനുള്ള ആഗോള പരിഷ്‌കാരങ്ങൾ, വികസ്വര രാജ്യങ്ങൾക്ക് കാലാവസ്ഥാ പ്രവർത്തനങ്ങൾക്കായി കൂടുതൽ…

Read More

സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. മഴമുന്നറിയിപ്പിന്റെ ഭാഗമായി തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. അറബിക്കടലിന് മുകളിൽ രൂപപ്പെട്ട ചക്രവാതചുഴിയുടെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. മഴയ്ക്കൊപ്പം മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മലയോര മേഖലയിൽ ഉള്ളവരും തീരദേശവാസികളും ജാഗ്രത പാലിക്കണം. അതേസമയം കേരളതീരത്ത് മീൻപിടുത്തത്തിന് വിലക്കില്ല. 24 മണിക്കൂറിൽ 64.5…

Read More