കത്ത് വിവാദത്തിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി രൂക്ഷമാകുന്നു. നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ ശശി തരൂരിനെ രൂക്ഷമായി വിമർശിച്ച് കൊടിക്കുന്നിൽ സുരേഷ് രംഗത്തുവന്നു. വിശ്വപൗരനായതു കൊണ്ട് എന്തും പറയാമെന്ന സ്ഥിതി ശരിയല്ല. തരൂർ ഗസ്റ്റ് ആർട്ടിസ്റ്റാണെന്നും കൊടിക്കുന്നിൽ മാധ്യമങ്ങളോട് പറഞ്ഞു
പാർട്ടിയുടെ അതിർ വരമ്പുകൾക്കുള്ളിൽ നിന്ന് പാർട്ടി പ്രവർത്തനമോ പാർലമെന്ററി പ്രവർത്തനമോ മനസ്സിലാക്കാൻ തരൂരിന് സാധിച്ചിട്ടില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ എടുത്തുചാട്ടം. വിശ്വപൗരനായിരിക്കാം. അറിവും പാണ്ഡിത്യവുമുള്ള ആളായിരിക്കാം. എന്നാൽ രാഷ്ട്രീയമായ പക്വത അദ്ദേഹത്തിന് ഇല്ല
പാർലമെന്റംഗം എന്ന നിലയിൽ പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കണം. വിശ്വപൗരനായത് കൊണ്ട് എന്തും പറയാം എന്ന് ചിന്തിക്കുന്നത് ശരിയല്ല. ഇക്കാര്യത്തിൽ പാർട്ടി ഒറ്റക്കെട്ടാണ്. അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ശശി തരൂർ പാർട്ടിയിൽ വന്ന സമയത്തും ഇപ്പോഴും ഒരു ഗസ്റ്റ് ആർട്ടിസ്റ്റാണ്. കൊടിക്കുന്നിൽ പറഞ്ഞു