തിരുവനന്തപുരം പേട്ടയില്‍ രണ്ടു പേര്‍ ട്രെയിന്‍ ഇടിച്ച് മരിച്ചു. തമിഴ്‌നാട് സ്വദേശികളായ ഹരിവിശാലാക്ഷി, വിനോദ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. നിലവില്‍ പേട്ട പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. ലോക്കോ പൈലറ്റ് വിവരമറിച്ചാണ് പൊലീസ് സംഭവ സ്ഥലത്തെത്തിയത്.
തിരുവനന്തപുരം പേട്ടയില്‍ രണ്ടു പേര്‍ ട്രെയിന്‍ ഇടിച്ച് മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
