Headlines

ഹ്യദയാഘാതം; കോഴിക്കോട് സ്വദേശി സൗദിയിൽ മരിച്ചു

കോഴിക്കോട് ജില്ലയിലെ മാവൂര്‍ താത്തൂര്‍ പൊയില്‍ കല്ലിടുംമ്പില്‍ പരേതനായ ചെറിയ ആലിയുടെ അലി-മറിയ ദമ്പതികളുടെ മകന്‍ അബ്ദുല്‍ ഖാദര്‍ (57 ) ഹ്യദയാഘാതം മൂലം സൗദിയിലെ അല്‍ കോബാറില്‍ മരിച്ചു. ഇന്ന് രാവിലെ തുക്ബയിലെ താമസസ്ഥലത്ത് വെച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടനെ സമീപത്തെ മുഹമ്മദ് അല്‍ ദോസരി ഹോസ്പിറ്റലിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 30 വര്‍ഷമായി പ്രവാസിയാണ്.

ഭാര്യ: ഹസീന. റാസി അലി, റാമി അലി, അനൂദ്, സദീം എന്നിവര്‍ മക്കളാണ്. ഫാത്തിമ, മുഹമ്മദ്, നൗഷാദ്, നസീറ, ഹാരിസ് (അല്‍ ഹസ), നിശാന എന്നിവര്‍ സഹോദരന്മാരാണ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അല്‍ കോബാര്‍ കെ.എം.സി.സി വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ ഹുസ്സൈന്‍ നിലമ്പൂരിന്റെ നേതൃത്വത്തില്‍ നടന്ന് വരുന്നു.